ഇ​ടു​ക്കി​യി​ൽ മ​ഴ ശ​ക്തം! മലങ്കര ഡാമിന്റെ രണ്ടു ഷട്ടര്‍ തുറന്നു; ​ക​ല്ലാ​ർ​കു​ട്ടി, പാം​ബ്ല ഡാ​മു​ക​ൾ ഇ​ന്നു തു​റ​ക്കും;

തൊ​​ടു​​പു​​ഴ:​ ഫോ​​നി ചു​​ഴ​​ലി​​ക്കാ​​റ്റി​​നെ​ത്തു​ട​​ർ​​ന്ന് ഇ​​ടു​​ക്കി ​ജി​​ല്ല​​യി​​ൽ മ​​ഴ ശ​​ക്ത​​മാ​​യി.​​ഇ​​ന്ന​​ലെ ഉ​​ച്ച​​ക​​ഴി​​ഞ്ഞു ജി​​ല്ല​​യു​​ടെ വി​​വി​​ധ ഭാ​​ഗ​​ങ്ങ​​ളി​​ൽ ശ​​ക്ത​​മാ​​യ മ​​ഴ ല​​ഭി​​ച്ചു.​ മ​​ഴ​​യോ​​ടൊ​​പ്പം ചി​​ല പ്ര​​ദേ​​ശ​​ങ്ങ​​ളി​​ൽ ശ​​ക്ത​​മാ​​യ കാ​​റ്റും മി​​ന്ന​​ലു​​മു​​ണ്ടാ​​യി.​​ചു​​ഴ​​ലി​​ക്കാ​​റ്റ് മു​​ന്ന​​റി​​യി​​പ്പി​​നെ​ത്തു​​ട​​ർ​​ന്നു ജി​​ല്ല​​യി​​ൽ ഇ​​ന്ന​​ലെ​​യും ഇ​​ന്നും യ​ല്ലോ അ​​ല​​ർ​​ട്ട് പ്ര​​ഖ്യാ​​പി​​ച്ചി​​രി​​ക്കു​​ക​​യാ​​ണ്.​

ജ​​ല​​നി​​ര​​പ്പ് ഉ​​യ​​ർ​​ന്ന​​തോ​ടെ ക​​ല്ലാ​​ർ​​കു​​ട്ടി, പാം​​ബ്ല ഡാ​​മു​​ക​​ളു​​ടെ ഷ​​ട്ട​​ർ ഇ​​ന്നു രാ​​വി​​ലെ ഏ​​ഴി​​നു തു​​റ​​ന്നു​​വി​​ടു​​മെ​​ന്നു വൈ​​ദ്യു​​തി വ​​കു​​പ്പ് അ​​റി​​യി​​ച്ചു.​ പ​​ത്തു ക്യു​​മെ​​ക്സ് വെ​​ള്ള​​മാ​​ണ് തു​​റ​​ന്നു വി​​ടു​​ന്ന​​ത്.​ പെ​​രി​​യാ​​റി​​ന്‍റെ ഇ​​രു​​ക​​ര​​ക​​ളി​​ലു​​മു​​ള്ള​​വ​​ർ ജാ​​ഗ്ര​​ത പാ​​ലി​​ക്ക​​ണം.​

ഡാ​​മു​​ക​​ളി​​ൽ ജ​​ല​​നി​​ര​​പ്പ് കു​​റ​​വാ​​ണെ​​ങ്കി​​ലും വൃ​​ഷ്ടി​​പ്ര​​ദേ​​ശ​​ത്തു മ​​ഴ ശ​​ക്ത​​മാ​​യ​​തി​​നാ​​ൽ സു​​ര​​ക്ഷ മു​​ൻ​​നി​​ർ​​ത്തി​​യാ​​ണ് ഡാം ​​നേ​​ര​​ത്തെ തു​​റ​​ന്നു​​വി​​ടു​​ന്ന​​ത്.

അ​​തേ​സ​​മ​​യം, മൂ​​ല​​മ​​റ്റം പ​​വ​​ർ​​ഹൗ​​സി​​ൽ ക​​ഴി​​ഞ്ഞ ദി​​വ​​സ​​ങ്ങ​​ളി​​ൽ വൈ​​ദ്യു​​തി ഉ​​ത്പാ​​ദ​​നം പ​​ര​​മാ​​വ​​ധി ശേ​​ഷി​​യി​​ലെ​​ത്തി​​യ​​തി​​നാ​​ൽ മ​​ല​​ങ്ക​​ര ഡാ​​മി​​ലേ​​ക്ക് ഒ​​ഴു​​കി​​യെ​​ത്തു​​ന്ന വെ​​ള്ള​​ത്തി​​ന്‍റെ അ​​ള​​വ് വ​​ർ​​ധി​​ച്ചി​​രു​​ന്നു.​ പ്ര​​ദേ​​ശ​​ത്തു മ​​ഴ​​യും ക​ന​ത്ത​തോ​ടെ ഇ​​ന്ന​​ലെ വൈ​​കു​​ന്നേ​​രം ഡാ​​മി​​ന്‍റെ ര​​ണ്ടു ഷ​​ട്ട​​ർ തു​​റ​​ന്നു തൊ​​ടു​​പു​​ഴ​​യാ​​റി​​ലേ​​ക്കു വെ​​ള്ളം ഒ​​ഴു​​ക്കിത്തു​​ട​​ങ്ങി. 30 സെ​​ന്‍റി​മീ​​റ്റ​​ർ അ​​ള​​വി​​ലാ​​ണ് ഷ​​ട്ട​​ർ തു​​റ​​ന്നി​​രി​​ക്കു​​ന്ന​​ത്.​ നി​​ല​​വി​​ൽ ഡാ​​മി​​ലെ ജ​​ല​​നി​​ര​​പ്പ് 41.90 മീ​​റ്റ​​റാ​​ണ്.​ ഡാ​​മി​​ന്‍റെ പ​​ര​​മാ​​വ​​ധി സം​​ഭ​​ര​​ണ ശേ​​ഷി 42 മീ​​റ്റ​​റാ​​ണ്.​

വൈ​​ദ്യു​​തി ഉ​​ത്പാ​​ദ​​നം പ​​ര​​മാ​​വ​​ധി​​യി​​ലെ​​ത്തി​​യ​​തി​​നെ​ത്തു​​ട​​ർ​​ന്നു ക​​ഴി​​ഞ്ഞ ര​​ണ്ടു​ മാ​​സ​​ത്തി​​നു​​ള്ളി​​ൽ ര​​ണ്ടു​ ത​​വ​​ണ ഡാ​​മി​​ന്‍റെ ഷ​​ട്ട​​ർ തു​​റ​​ന്നു​​വി​​ട്ടി​​രു​​ന്നു.​ ഇ​​ടു​​ക്കി ഡാ​​മി​​ൽ ജ​​ല​​നി​​ര​​പ്പ് കു​​റ​​ഞ്ഞു​​വ​​രി​​ക​​യാ​​ണ്.​ സം​​ഭ​​ര​​ണ ശേ​​ഷി​​യു​​ടെ 35 ശ​​ത​​മാ​​നം വെ​​ള്ള​​മാ​​ണ് നി​​ല​​വി​​ൽ ഡാ​​മി​​ലു​​ള്ള​​ത്.​ ഇ​​ന്ന​​ല രാ​​വി​​ലെ ഏ​​ഴി​​ലെ ക​​ണ​​ക്ക​​നു​​സ​​രി​​ച്ച് 2336.55 അ​​ടി​​യാ​​ണ് ഡാ​​മി​​ലെ ജ​​ല നി​​ര​​പ്പ്.

2403 അ​​ടി​​യാ​​ണ് ഡാ​​മി​​ന്‍റെ സം​​ഭ​​ര​​ണ ശേ​​ഷി. വേ​​ന​​ൽ​​മ​​ഴ​​യി​​ലു​​ണ്ടാ​​യ കു​​റ​​വും ഇ​​ത്ത​​വ​​ണ​​ത്തെ അ​​ത്യു​​ഷ്ണം മൂ​​ലം വൈ​​ദ്യു​​തി ഉ​​ത്പാ​​ദ​​ന​​ത്തി​​ലു​​ണ്ടാ​​യ വ​​ർ​​ധ​​ന​​യു​​മാ​​ണ് ഇ​​ടു​​ക്കി അ​​ണ​​ക്കെ​​ട്ടി​​ലെ ജ​​ല​​നി​​ര​​പ്പ് താ​​ഴ്ന്ന നി​​ല​​യി​​ലെ​​ത്താ​​ൻ കാ​​ര​​ണ​​മാ​​യ​​ത്.​

വ​രും ദി​​വ​​സ​​ങ്ങ​​ളി​​ൽ ഡാ​​മി​​ന്‍റെ വൃ​​ഷ്ടി​​പ്ര​​ദേ​​ശ​​ത്ത് ആ​​വ​​ശ്യ​​ത്തി​​നു മ​​ഴ ല​​ഭി​​ച്ചി​​ല്ലെ​​ങ്കി​​ൽ സം​​സ്ഥാ​​ന​​ത്തു രൂ​​ക്ഷ​​മാ​​യ വൈ​​ദ്യു​​തി പ്ര​​തി​​സ​​ന്ധി​ക്കുള്ള സാ​​ധ്യ​​ത​​യും കൂ​​ടു​​ത​​ലാ​​ണ്.

ജെ​​യി​​സ് വാ​​ട്ട​​പ്പി​​ള്ളി​​ൽ

Related posts