ബോളിവുഡ് താരങ്ങൾ വോട്ട് ചെയ്തു, വോട്ട് ചെയ്യാൻ ആരാധകർക്ക് ആഹ്വാനം

മും​​​​ബൈ: മ​​​​ഹാ​​​​രാ​​​​ഷ്‌​​​​ട്ര​​​​യി​​​​ൽ ലോ​​​​ക്സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ന്‍റെ നാ​​​​ലാം ഘ​​​​ട്ട​​​​ത്തി​​​​ൽ നി​​​ര​​​വി​​​ധി ബോ​​​​ളി​​​​വു​​​​ഡ് താ​​​​ര​​​​ങ്ങ​​​​ൾ സ​​​​മ്മ​​​​തി​​​​ദാ​​​​നാ​​​​വ​​​​കാ​​​​ശം വി​​​​ന​​​​യോ​​​​ഗി​​​​ച്ചു. മും​​​ബൈ​​​യി​​​ലെ ആ​​​റെ​​​ണ്ണ​​​മു​​​ൾ​​​പ്പെ​​​ടെ മ​​​​ഹാ​​​​രാ​​​​ഷ്‌​​​​ട്ര​​​​യി​​​​ലെ 17 മ​​​​ണ്ഡ​​​​ല​​​​ങ്ങ​​​​ളി​​​​ലാ​​​​ണ് ഇ​​​ന്ന​​​ലെ പോ​​​​ളിം​​​​ഗ് ന​​​​ട​​​​ന്ന​​​​ത്.

അ​​​​മീ​​​​ർ ഖാ​​​ൻ, പ്രി​​​​യ​​​​ങ്ക ചോ​​​പ്ര, രേ​​​​ഖ എ​​​​ന്നി​​​​വ​​​​ർ ആ​​​​ദ്യ​​​​ മ​​​​ണി​​​​ക്കൂ​​​​റി​​​​ൽ​​ത്ത​​​​ന്നെ വോ​​​​ട്ട് രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി. ഗാ​​​​യി​​​​ക ആ​​​​ശാ​​​ഭോസ്​​​​ലെ, താ​​​ര​​​ങ്ങ​​​ളാ​​​യ ഹൃ​​​​ത്വി​​​​ക് റോ​​​​ഷ​​​​ൻ, വി​​​​ദ്യാ​​​​ബാ​​​​ല​​​​ൻ, ഇം​​​​മ്രാ​​​​ൻ ഹാ​​​​ഷ്‌​​​​മി, ക​​​​ങ്ക​​​​ണ റ​​​​ണവ​​​​ത്, വ​​​​രു​​​​ൺ ധ​​​​വാ​​​​ൻ, സ​​​​ഞ്ജ​​​​യ് ദ​​​​ത്ത്, ഭാ​​​​ര്യ മ​​ന്യ, ഗാ​​​​ന​​​​ര​​​​ച​​​​യി​​​​താ​​​ക്ക​​​ളാ​​​യ ജാ​​​​വേ​​​​ദ് അ​​​​ക്ത​​​​ർ, ഗു​​​​ൽ​​​സാ​​​​ർ, നി​​​​ർ​​​​മാ​​​​താ​​​​ക്ക​​​​ളാ​​​​യ രാ​​​​കേ​​​​ഷ് ഓം ​​​​പ്ര​​​​കാ​​​​ശ് മെ​​​​ഹ്റ, പ്രേം ​​​​ചോ​​​​പ്ര എ​​​​ന്നി​​​​വ​​​​ർ വോ​​​​ട്ട് രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി.

വൈ​​​​ൽ പ​​​​രേ​​​​ലി​​​​ൽ ന​​​​ട​​​​നും ബി​​​​ജെ​​​​പി എം​​​​പി​​​​യു​​​​മാ​​​​യ പ​​​​രേ​​​​ഷ് റാ​​​​വ​​​​ൽ വോ​​​​ട്ട് രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി.
അ​​​​ഞ്ചു വ​​​​ർ​​​​ഷം കൂ​​​​ടി വ​​​​രു​​​​ന്ന വ​​​​ള​​​​രെ പ്ര​​​​ധാ​​​​ന​​​​പ്പെ​​​​ട്ട ദി​​​​ന​​​​മാ​​​​ണി​​​​ന്ന്. അ​​​​തി​​​​നാ​​​​ൽ എ​​​​ല്ലാ​​​​വ​​​​രും ഇ​​​​തു പ്ര​​​​യോ​​​​ജ​​​​ന​​​​പ്പെ​​​​ടു​​​​ത്ത​​​​ണ​​​​മെ​​​​ന്ന് വോ​​​​ട്ട് രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി​​​​യ ശേ​​​​ഷം ന​​​​ടി ക​​​​ങ്ക​​​​ണ പ​​​​റ​​​​ഞ്ഞു. മു​​​​ൻ സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ കാ​​​​ല​​​​ത്ത് രാ​​​​ജ്യം ഏ​​​​റ്റ​​​​വും നീ​​​​ച​​​​മാ​​​​യ അ​​​​വ​​​​സ്ഥ​​​​യി​​​​ലാ​​​​ണ് അ​​​​തി​​​​നാ​​​​ൽ വ​​​​ള​​​​രെ​​​​യ​​​​ധി​​​​കം ആ​​​​ളു​​​​ക​​​​ൾ പോ​​​​ളിം​​​​ഗ് ബൂ​​​​ത്തി​​​​ലെ​​​​ത്തി ഇ​​​​ന്ത്യ​​​​ക്കാ​​​​യി വോ​​​​ട്ടു ചെ​​​​യ്യ​​​​ണ​​​​മെ​​​​ന്നും അ​​​​വ​​​​ർ പ​​​​റ​​​​ഞ്ഞു.

പു​​​​തി​​​​യ ചി​​​​ത്ര​​​​ത്തി​​​​ന്‍റെ പ്ര​​​​മോ​​​​ഷ​​​​ൻ ജോ​​​​ലി​​​​ക​​​​ൾ​​​​ക്കാ​​​​യി അ​​​​ഹ​​​​മ്മ​​​​ദാ​​​​ബാ​​​​ദി​​​​ലേ​​​​ക്ക് പോ​​​​കു​​​​ന്ന​​​​തി​​​​നു മു​​​​ന്പ് ടൈ​​​​ഗ​​​​ർ ഷ​​​​റോ​​​​ഫും താ​​​​ര സു​​​​താ​​​​രി​​​​യ​​​​യും വോ​​​​ട്ട് രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി. ന​​​​ടി​​​​യും മും​​​​ബൈ നോ​​​​ർ​​​​ത്തി​​​​ലെ കോ​​​​ൺ​​​​ഗ്ര​​​​സ് സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​യു​​​​മാ​​​​യ ഊ​​​​ർ​​​​മി​​​​ള മ​​​​ന്ദോ​​​​ത്ക​​​​ർ ആ​​​​ദ്യം വോ​​​​ട്ട് ചെ​​​​യ്ത​​​​വ​​​​രി​​​​ൽ പെ​​​​ടു​​​​ന്നു.

രാ​​​​ജ്യ​​​​ത്തി​​​​നുവേ​​​​ണ്ടി ന​​​​ല്ല​​​​തു ചെ​​​​യ്യു​​​​ന്ന​​​​തി​​​​നെ​​​​ക്കാ​​​​ൾ വ​​​​ലി​​​​യ അ​​​​നു​​​​ഭൂ​​​​തി​​​​യി​​​​ല്ല. അ​​​​തി​​​​നാ​​​​ൽ എല്ലാ​​​​വ​​​​രും പൗ​​​​ര​​​​ത്വ അ​​​​വ​​​​കാ​​​​ശം വി​​​​ന​​​​യോ​​​​ഗി​​​​ച്ച് ക​​​​ട​​​​മ നി​​​​ർ​​​​വ​​​​ഹി​​​​ക്കു​​​​ക- വോ​​​​ട്ട് രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി​​​​യ ശേ​​​​ഷം ഊ​​​​ർ​​​​മി​​​​ള മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളോ​​​​ട് പ​​​​റ​​​​ഞ്ഞു. മ​​​​ഷി പു​​​​ര​​​​ണ്ട വി​​​​ര​​​​ലി​​​​ന്‍റെ ചി​​​​ത്രം ട്വി​​​​റ്റ​​​​റി​​​​ൽ പോ​​​​സ്റ്റ് ചെ​​​​യ്ത് വോ​​​​ട്ട് ചെ​​​​യ്യാ​​​​ൻ താ​​​​ര​​​​ങ്ങ​​​​ൾ ആ​​​​രാ​​​​ധ​​​​ക​​​​രോ​​​​ട് ആ​​​​ഹ്വാ​​​​നം ചെ​​​​യ്തു. പ്രി​​​​യ​​​​ങ്ക ചോ​​​​പ്ര, മാ​​​​ധു​​​​രി ദീ​​​​ക്ഷി​​​​ത്, അ​​​​നു​​​​പം ഖേ​​​​ർ, സോ​​​​ണാ​​​​ലി ബെ​​​​ന്ദ്ര, അ​​​​ർ​​ജു​​ൻ രാം​​​​പാ​​​​ൽ, ആ​​​​ർ. മാ​​​​ധ​​​​വ​​​​ൻ എ​​​​ന്നി​​​​വ​​​​ർ ട്വി​​​​റ്റ​​​​റി​​​​ൽ ചി​​​​ത്ര​​​​ങ്ങ​​​​ൾ പോ​​​​സ്റ്റ് ചെ​​​​യ്തു. അ​​​​മൃ​​​​ത റോ, ​​​​രാ​​​​ഹു​​​​ൽ ബോ​​​​സ്, കു​​​​നാ​​​​ൽ കോ​​​​ഹ്‌​​​​ലി, ര​​​​വി കി​​​​ഷ​​​​ൻ എ​​​​ന്നി​​​​വ​​​​രും സ​​​​മ്മ​​​​തി​​​​ദാ​​​​നാ​​​​വ​​​​കാ​​​​ശം വി​​​​ന​​​​യോ​​​​ഗി​​​​ച്ചു.

Related posts