പ​ല്ലു​വേ​ദ​നയ്ക്കു ശാശ്വതപരിഹാരം തേടണം; ഡോ. ​വി​നോ​ദ് മാ​ത്യു മു​ള​മൂ​ട്ടി​ൽ

പ​ല്ലു​വേ​ദ​ന ഒ​രു ത​വ​ണ അ​നു​ഭ​വി​ച്ചി​ട്ടു​ള്ള​വർ അ​തു മ​റ​ക്കി​ല്ല. വേ​ദ​ന ഉ​ണ്ടാ​യാ​ൽ ചി​കി​ത്സ എ​ടു​ക്കാ​ൻ സാ​ധി​ക്കാ​ത്ത സാ​ഹ​ച​ര്യ​ങ്ങ​ളാ​ണെ​ങ്കി​ൽ അ​നു​ഭ​വി​ക്കു​ക ത​ന്നെ; അ​ല്ലാ​തെ വേ​റെ വ​ഴി​യി​ല്ല.

മെ​ഡി​ക്ക​ൽ സ്റ്റോ​റി​ൽ നി​ന്നു വാ​ങ്ങു​ന്ന മ​രു​ന്നു​ക​ൾ ക​ഴി​ച്ചാ​ൽ താ​ത്കാ​ലി​ക ശ​മ​നം ലഭി​ക്കും. ഉ​പ്പും, യൂക്കാ​ലി എ​ണ്ണ​യും ക​ർ​പ്പൂ​ര​വും ഗ്രാം​പൂ എ​ണ്ണ​യും മറ്റും പോ​ടി​ൽ വ​യ്ക്കു​ന്ന​ത് താ​ത്കാ​ലി​ക ശ​മ​ന​ത്തി​നു സ​ഹാ​യി​ക്കും. എ​ങ്കി​ലും വേ​ദ​ന​യ​്ക്കു ശാ​ശ്വ​ത​മാ​യ പ​രി​ഹാ​രം ല​ഭി​ക്ക​ണമെ​ങ്കി​ൽ കൃ​ത്യ​മാ​യ പ​രി​ശോ​ധ​ന​യും ചി​കി​ത്സ​യും ആ​വ​ശ്യ​മാ​ണ്.

വേ​ദ​ന ഉ​ണ്ടാ​കു​ന്പോ​ൾ വേ​ദ​ന സം​ഹാ​രി​ക​ൾ ഡോ​ക്ട​റു​ടെ നി​ർ​ദേശ​മി​ല്ലാ​തെ അ​മി​ത​മാ​യി ക​ഴി​ക്കു​ക​യും പോ​ടി​നു​ള്ളി​ൽ വേ​ദ​ന​കു​റ​യ്ക്കാ​ൻ കൈ​യി​ൽ കി​ട്ടു​ന്ന​ത് വ​യ്ക്കു​ക​യും (ഉ​ദാ: മ​ണ്ണെ​ണ്ണ, പെ​ട്രോ​ൾ പ​ഞ്ഞി​യി​ൽ മു​ക്കി വ​യ്ക്കു​ന്ന​ത്, സി​ഗ​റ​റ്റി​ന്‍റെ ചു​ക്കാ, പു​ക​യി​ല, മ​റ്റ് കെ​മി​ക്ക​ൽ​സ്) ചെ​യ്യു​ന്ന​ത് പോ​ടു​വ​ന്ന പ​ല്ല് പൂ​ർ​ണമാ​യും ദ്ര​വി​ച്ചു പോ​കു​ന്ന​തി​നും പ​ല്ലി​നു​ള്ളി​ലെ ര​ക്ത​ക്കു​ഴ​ലു​ക​ൾ വ​ഴി ഇ​ത് ര​ക്ത​ക്കു​ഴ​ലു​ക​ളി​ൽ പ്ര​വേ​ശി​ക്കു​ന്ന​തി​നും കാ​ര​ണ​മാ​കും.
കാരണം കണ്ടെത്തി ചികിത്സ
പ​ല്ലു​വേ​ദ​ന ഉ​ണ്ടാ​യാ​ൽ ഒ​രു ഡോ​ക്ട​റു​ടെ സ​ഹാ​യം ഉ​ട​ൻ ല​ഭ്യ​മാ​ക്ക​ണം. വേ​ദ​ന​യു​ടെ കാ​ര​ണം പ​രി​ശോ​ധ​ന​യി​ൽ കൂ​ടി ക​ണ്ടു​പി​ടി​ച്ച് കൃ​ത്യ​മാ​യ ചി​കി​ത്സ ന​ൽ​കി പ​രി​ഹ​രി​ക്കാ​ൻ ക​ഴി​യും.

ദ​ന്ത​മോ​ണ രോ​ഗ​ങ്ങ​ൾ, വേ​ദ​ന​ക​ൾ മ​റ്റു​ പ​ല രോ​ഗങ്ങളു​ടെയും സൂ​ച​ന​യാ​കാം.
ഹൃ​ദ്രോ​ഗസൂ​ച​ന​
കീ​ഴ്ത്താ​ടി​യു​ടെ എ​ല്ലി​ന് ഉ​ണ്ടാ​കു​ന്ന വേ​ദ​ന ഹൃ​ദ്രോ​ഗ​ത്തി​ന്‍റെ ഒ​രു സൂ​ച​ന​യാ​യി കാ​ണു​ന്നു.
രോഗാവസ്ഥകൾ
ഓറ​ൽ കാ​ൻ​സ​ർ, ട്യൂ​മ​ർ, സി​സ്റ്റ് എ​ന്നീ അ​വ​സ്ഥ​ക​ൾ ഉ​ള്ള​പ്പോ​ൾ മ​ര​വി​പ്പോ, വേ​ദ​ന​യോ ആ​യി മു​ക​ൾ​മോ​ണ​യി​ലോ, കീ​ഴ്ത്താ​ടി​യി​ലോ അ​നു​ഭ​വ​പ്പെ​ടാം.

ര​ക്താ​ർ​ബു​ദം (ലു​ക്കീ​മി​യ)- ​മോ​ണ​യി​ൽ നി​ന്നു​ള്ള അ​മി​ത​മാ​യി ര​ക്ത​വ​ര​വ് ഒ​രു സൂ​ച​ന​യാ​യി ക​ണ​ക്കാ​ക്കു​ന്നു.
സൈ​ന​സൈറ്റീ​സ്
സൈ​ന​സൈറ്റീ​സ് ഉ​ള്ള​പ്പോ​ൾ മു​ക​ൾ​മോ​ണ​യി​ലെ അ​ണ​പ്പ​ല്ലു​ക​ൾ​ക്ക് വേ​ദ​ന അ​നു​ഭ​വ​പ്പെ​ടും.
ഇം​പാ​ക്ട​ഡ് ടൂ​ത്ത്
പ​ല്ലു​ക​ൾ എ​ല്ലി​ൽ നി​ന്നു പു​റ​ത്തു​വ​രാ​തി​രി​ക്കു​ന്ന ഇം​പാ​ക്ട​ഡ് ടൂ​ത്ത് എ​ന്ന അ​വ​സ്ഥ​യി​ൽ വേ​ദ​ന പ​ല​യി​ട​ങ്ങ​ളി​ലാ​യി അ​നു​ഭ​വ​പ്പെ​ടും.
എ​ക്സ് റേ പ​രി​ശോ​ധ​ന
ചെ​വി​യി​ലും ക​ണ്ണി​ലും മോ​ണ​യു​ടെ പ​ല​ഭാ​ഗ​ങ്ങ​ളി​ലും അ​നു​ഭ​വ​പ്പെ​ടു​ന്ന ഇ​ത്ത​ര​ത്തി​ൽ ഉ​ള്ള വേ​ദ​ന ക​ണ്ടു​പി​ടി​ക്കാ​ൻ എ​ക്സ​് റേ പ​രി​ശോ​ധ​ന വ​ഴി സാ​ധി​ക്കു​ന്നു.
(തുടരും)

വി​വ​ര​ങ്ങ​ൾ – ഡോ. ​വി​നോ​ദ് മാ​ത്യു മു​ള​മൂ​ട്ടി​ൽ, (അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ, പു​ഷ്പ​ഗി​രി കോ​ള​ജ് ഓ​ഫ് ദ​ന്ത​ൽ
സ​യ​ൻ​സ​സ്, തി​രു​വ​ല്ല) 9447219903

Related posts

Leave a Comment