വാടകയ്ക്ക് താമസത്തിനെത്തി ശ്രീ​കോ​വി​ലി​ന് മു​ന്നി​ലെ ആ​മവിളക്ക് മോഷ്ടിച്ചു മുങ്ങി;1ലക്ഷം രൂപയുടെ വിളക്ക്  പ​ന്ത്ര​ണ്ടാ​യി​രം രൂ​പ​യ്ക്ക് ആക്രിക്കടയിൽ വിറ്റു; മണിക്കൂറുകൾക്കുള്ളി ൽ കള്ളൻമാർ വലയിലായതിങ്ങനെ…

കൊല്ലം: മോ​ഷ​ണം ന​ട​ന്ന് മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം പ്ര​തി​ക​ളെ പി​ടി​കൂ​ടി .​കൊ​ല്ലം ശ​ക്തി​കു​ള​ങ്ങ​ര വെ​ൻ​കു​ള​ങ്ങ​ര സ്ക്കൂ​ളി​ന് സ​മീ​പ​ത്തെ ക്ഷേ​ത്ര​ത്തി​ൽ ഒ​രു ല​ക്ഷം രൂ​പ വി​ല​മ​തി​ക്കു​ന്ന ആ​മ വി​ള​ക്ക് മോ​ഷ്ടി​ച്ച കേസിലെ രണ്ട് പ്ര​തി​ക​ളെ​യാ​ണ് ശ​ക്തി​കു​ള​ങ്ങ​ര പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ശ​ക്തി​കു​ള​ങ്ങ​ര കു​ള​ക്കു​ടി ഭ​ന്ദ്രാ​ദേ​വി ക്ഷേ​ത്ര​ത്തി​ൽ മോ​ഷ​ണം ന​ട​ന്ന​ത്. ക്ഷേ​ത്ര ശ്രീ​കോ​വി​ലി​ന് മു​ന്നി​ൽ സ്ഥാ​പി​ച്ചി​രു​ന്ന ആ​മ വി​ള​ക്കാ​ണ് മോ​ഷ​ണം പോ​യ​ത്.

മോ​ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ണ്ട് പേ​രെ പോ​ലീ​സ് മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.ക്ഷേ​ത്ര​ത്തി​ന് സ​മീ​പം വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന വൈ​ഷ്ണ​വ്(18) ,ശ​ക്തി​കു​ള​ങ്ങ​ര സ്വ​ദേ​ശി അ​ജി​ത് (40) എ​ന്നി​വ​രെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.​

മറ്റൊരു പ്ര​തി​യെ തി​രി​ച്ച​റി​ഞ്ഞി​ട്ടു​ണ്ടെ​ങ്കി​ലും അ​റ​സ്റ്റ് ചെ​യ്യാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല.​ഇ​യാ​ൾ​ക്ക് വേ​ണ്ടി​യു​ള്ള തി​ര​ച്ചി​ൽ പോ​ലീ​സ് ആ​രം​ഭി​ച്ചു. മോ​ഷ​ണം ന​ട​ന്ന ക്ഷേ​ത്ര​ത്തി​ന് സ​മീ​പം സിസിടി​വി കാ​മ​റ​ക​ൾ ഇ​ല്ലാ​യി​രു​ന്നു.

ജം​ഗ്ഷ​നി​ൽ സ്ഥാ​പി​ച്ചി​രു​ന്ന സിസിടി​വി കാ​മ​റ​ക​ൾ പ​രി​ശോ​ധി​ച്ച് സം​ശ​യം തോ​ന്നി​യ​വ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു ചോ​ദ്യം ചെ​യ്ത​തി​ൽ നി​ന്നു​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടാ​ൻ സാ​ധി​ച്ച​ത്.​

ഒ​ന്നാം പ്ര​തി വൈ​ഷ്ണ​വ് ചെ​റു​പ്രാ​യ​ത്തി​ലെ മോ​ഷ​ണ​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ട്ടി​ട്ടു​ള്ള​താ​ണെ​ന്ന് ചോ​ദ്യം ചെ​യ്ത​തി​ൽ നി​ന്നും പോ​ലീ​സ് മ​ന​സി​ലാ​ക്കി.​

മൂ​ന്നാം പ്ര​തി അ​ജി​ത് ഓ​ട്ടോ ഡ്രൈ​വ​റാ​ണ് ഇ​യാ​ളു​ടെ ഓ​ട്ടോ​യി​ലാ​ണ് മോ​ഷ​ണ​മു​ത​ൽ ക​ട​ത്തി​കൊ​ണ്ട് പോ​യ​ത്.​കൊ​ല്ലത്തെ ആ​ക്രി ക​ട​യി​ലാ​ണ് മോ​ഷ്ടി​ച്ച ആ​മ വി​ള​ക്ക് വി​റ്റ​ത്. പ​ന്ത്ര​ണ്ടാ​യി​രം രൂ​പ​യ്ക്കാ​ണ് വി​റ്റ​ത് .

Related posts

Leave a Comment