മഴക്കാലം തീരുന്നവരെ കാത്തിരിക്കാന്‍ കഴിയില്ല! തായ് ഗുഹയില്‌ അകപ്പെട്ടവരെ രക്ഷിക്കാൻ ദ്വാരമുണ്ടാക്കും; ഇപ്പോഴും കനത്തമഴയ്ക്കുള്ള സാധ്യത

ബാ​​​​ങ്കോ​​​​ക്ക്: താ​​​​യ്‌​​​​ല​​​​ൻ​​​​ഡി​​​​ലെ ഗു​​​​ഹാ​​​സ​​​മു​​​ച്ച‍യ​​​ത്തി​​​ൽ അ​​​​ക​​​​പ്പെ​​​​ട്ട 12 ഫുട്ബോൾ കളിക്കാരായ കു​​​​ട്ടി​​​​ക​​​​ളെയും അവരുടെ കോ ച്ചിനെയും എങ്ങനെ പു​​​​റ​​​​ത്തെ​​​​ത്തി​​​​ക്കാ​​​​ൻ സാധിക്കുമെന്ന ചർച്ചകൾ മുറുകുന്നു. ഗുഹയ്ക്കുള്ളിൽ കുട്ടികളെ കണ്ടെത്തിയ ഭാഗത്തിൽനിന്ന് അല്പം ഉള്ളിലേക്ക് മാറ്റി ഗുഹയുടെ മുകൾത്തട്ടിൽനിന്ന് ദ്വാരമുണ്ടാക്കുക എന്ന തീരുമാനത്തിലേക്കാണ് കാര്യങ്ങളുടെ പോക്ക്.

ദ്വാരം ഉണ്ടാക്കുന്പോൾ തന്നെ ഗുഹയ്ക്കുള്ളിലെ വെള്ളം പുറത്തേക്ക് ശക്തമായി പന്പ് ചെയ്തു കളയുകയും ചെയ്യണം. അതേസമയം, കനത്തമഴയ്ക്കുള്ള സാധ്യത ഇപ്പോഴും നിലനിൽക്കുന്നത് രക്ഷാപ്രവർത്തകരെ ആകെ ആശയക്കുഴപ്പത്തിലാക്കിയിട്ടുണ്ട്.

എന്തായാലും മഴക്കാലം തീർന്ന് മഴവെള്ളം തനിയെ ഇല്ലാതാകുന്നതുവരെ കാത്തിരിക്കാൻ കഴിയില്ലായെന്ന നില പാടിലാണ് രക്ഷാപ്രവർത്തകർ. ഇതിനായി നാലുമാസം വരെ കാത്തിരിക്കേണ്ടി വരുമെന്നതാണ് പുതിയ രക്ഷാപ്രവർത്തന രീതികൾ സ്വീകരിക്കാൻ അവരെ പ്രേരിപ്പിക്കുന്നത്.

അതേസമയം, ഗുഹയിൽ അകപ്പെട്ടവർക്ക് ഭക്ഷണം എ ത്തിച്ചു കൊടുക്കുന്ന നടപടികൾ വേഗത്തിലാക്കിയിട്ടുണ്ട്.
ഗു​ഹ​യി​ൽ വെ​ള്ളം നി​റ​ഞ്ഞി​രി​ക്കു​ന്ന​തി​നാ​ൽ കുട്ടികളെയും കോച്ചിനെയും മു​ങ്ങാം​ക്കു​ഴി​യി​ടാ​ൻ പ​രി​ശീ​ലി​പ്പി​ച്ച് പു​റ​ത്തെ​ത്തി​ക്കുക എന്നത് പ്രായോഗികമല്ലെന്നാണ് വിലയിരുത്തൽ.

കാരണം നി​ല​വി​ൽ കു​ട്ടി​ക​ളും കോച്ചും തീരെ അവശരാണ്. ചി​ല​ർ​ക്ക് പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. പ​രി​ശീ​ല​നം ല​ഭി​ച്ച ആ​രോ​ഗ്യ​വാ​നാ​യ ആ​ൾ​ക്കു​പോ​ലും ഗുഹയ്ക്കു പുറത്തേക്ക് നീ​ന്തി​യെ​ത്താ​ൻ ആ​റ് മ​ണി​ക്കൂ​റെ​ടു​ക്കും.

ഒ​​​രു ഡോ​​​ക്ട​​​റും ന​​​ഴ്സും ഉ​​​ൾ​​​പ്പെ​​​ടെ ഏ​​​ഴു മു​​​ങ്ങ​​​ൽ വി​​​ദ​​​ഗ്ധ​​​രുടെ സം​​​ഘം കു​​​ട്ടി​​​ക​​​ളു​​​ടെ അ​​​ടു​​​ത്തെ​​​ത്തി​​​യി​​​ട്ടു​​​ണ്ടെ​​​ന്നു താ​​​യ് നേ​​​വി അ​​​റി​​​യി​​​ച്ചു.​​​ ബ​​​ന്ധു​​​ക്ക​​​ളു​​​മാ​​​യി കു​​​ട്ടി​​​ക​​​ൾ​​​ക്കു ബ​​​ന്ധ​​​പ്പെ​​​ടാ​​​ൻ പ്ര​​​ത്യേ​​​ക ഫോ​​​ൺ​​​ലൈ​​​ൻ സ്ഥാ​​​പി​​​ക്കാ​​​ൻ നീ​​​ക്കം ന​​​ട​​​ക്കു​​​ന്നു​​​ണ്ട്.

വ​​​ട​​​ക്ക​​​ൻ താ​​​യ് ല​​​ൻ​​​ഡി​​​ലെ തം ​​​​ലു​​​​വാ​​​​ങ് ഗു​​​​ഹാ​​​സ​​​മു​​​ച്ച​​​യ​​​ത്തി​​​ൽ ജൂ​​​​ൺ 23ന് ​​​​അ​​​​ക​​​​പ്പെ​​​​ട്ട പ​​​​ന്ത്ര​​​​ണ്ട് ഫു​​​​ട്ബോ​​​​ൾ ക​​​​ളി​​​​ക്കാ​​​​രാ​​​​യ കു​​​​ട്ടി​​​​ക​​​​ളെ​​​​യും അ​​​​വ​​​​രു​​​​ടെ കോ​​​​ച്ചി​​​​നെ​​​​യും പ​​​​ത്താം ദി​​​​ന​​​​മാ​​​​യ തി​​​​ങ്ക​​​​ളാ​​​​ഴ്ച​​​​യാ​​​​ണു ബ്രി​​​ട്ടീ​​​ഷ് മു​​​ങ്ങ​​​ൽ വി​​​ദ​​​ഗ്ധ​​​ർ ക​​​​ണ്ടെ​​​​ത്തി​​​​യ​​​​ത്.

ഗു​​​​ഹാ​​​​മു​​​​ഖ​​​​ത്തു​​​​നി​​​​ന്ന് നാ​​​​ലു കി​​​​ലോ​​​​മീ​​​​റ്റ​​​​ർ ഉ​​​​ള്ളി​​​​ലാ​​​​ണ് ഇ​​​​വ​​​​രു​​​​ള്ള​​​​ത്. ഗു​​​​ഹ​​​​യി​​​​ൽ ക​​​​യ​​​​റി​​​​യ​​​​തി​​​​നു പി​​​​ന്നാ​​​​ലെ മ​​​​ഴ പെ​​​​യ്തു വെ​​​​ള്ളം പൊ​​​​ങ്ങി​​​​യ​​​​തോ​​​​ടെ ര​​​​ക്ഷ​​​​പ്പെ​​​​ടാ​​​​നാ​​​​യി ഇ​​​​വ​​​​ർ ഉ​​​​ള്ളി​​​​ലേ​​​​ക്കു പോ​​​​കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. 11നും 16​​​നും ഇ​​​ട​​​യ്ക്കു പ്രാ​​​യ​​​മു​​​ള്ള​​​വ​​​രാ​​​ണു കു​​​ട്ടി​​​ക​​​ൾ. കോ​​​ച്ചി​​​ന് 25 വ​​​യ​​​സു​​​ണ്ട്.

ഗു​​​​ഹ​​​​യ്ക്കു​​​​ള്ളി​​​​ലെ ഒ​​​​രു പാ​​​​റ​​​​യി​​​​ലാ​​​​ണ് കു​​​​ട്ടി​​​​ക​​​​ൾ അ​​​​ഭ​​​​യം തേ​​​​ടി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്. ഗു​​​​ഹ​​​​യു​​​​ടെ മേ​​​​ൽ​​​​ഭാ​​​​ഗ​​​​ത്തു​​​​നി​​​​ന്ന് ഇ​​​​റ്റു​​​​വീ​​​​ഴു​​​​ന്ന ജ​​​​ലം ക​​​​ഴി​​​​ച്ചാ​​​​ണ് ജീ​​​​വ​​​​ൻ നി​​​​ല​​​​നി​​​​ർ​​​​ത്തി​​​​യ​​​​ത്. യു​​​​എ​​​​സ്, ബ്രി​​​​ട്ട​​​​ൻ, ചൈ​​​​ന, ഓ​​​​സ്ട്രേ​​​​ലി​​​​യ എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​ളി​​​​ലെ സൈ​​​​ന്യ​​​​ത്തി​​​​ൽ​​​​നി​​​​ന്ന​​​​ട​​​​ക്ക​​​​മു​​​​ള്ള വി​​​​ദ​​​​ഗ്ധർ ര​​​​ക്ഷാ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ത്തി​​​​നു രം​​​​ഗ​​​​ത്തു​​​​ണ്ട്.

ഇ​​​​പ്പോ​​​​ൾ കു​​​​ട്ടി​​​​ക​​​​ളെ പു​​​​റ​​​​ത്തെ​​​​ത്തി​​​​ക്ക​​​​ൽ ദു​​​​ഷ്ക​​​​ര​​​​മാ​​​​ണെ​​​​ന്ന് ഓ​​​​സ്ട്രേ​​​​ലി​​​​യ​​​​ൻ സം​​​​ഘം പ​​​​റ​​​​ഞ്ഞു. കു​​​​ട്ടി​​​​ക​​​​ളു​​​​ടെ ആ​​​​രോ​​​​ഗ്യ​​​​നി​​​​ല പ​​​​രി​​​​ശോ​​​​ധി​​​​ച്ച് ഉ​​​​റ​​​​പ്പു​​​​വ​​​​രു​​​​ത്തി​​​​യെ​​​​ന്ന് താ​​​​യ് അ​​​​ധി​​​​കൃ​​​​ത​​​​ർ അ​​​​റി​​​​യി​​​​ച്ചു.
ദ്ര​​​​വ​​​​രൂ​​​​പ​​​​ത്തി​​​​ലു​​​​ള്ള ഭ​​​​ക്ഷ​​​​ണമാണ് പ്രധാനമായും നൽകിവരു ന്നത്.

Related posts