ഉ​ള്ള് ത​ണു​പ്പി​ക്കാ​ൻ ശ്രേ​യ​സ് ര​മേ​ശ​ന്‍റെ ‘തൈ​ര് ക​ഞ്ഞി’; ആവശ്യക്കാര്‍ കൂ​ലി​പ്പ​ണി​ക്കാ​ർ മു​ത​ൽ ന്യൂജെ​ൻ കു​ട്ടി​ക​ൾ വ​രെ​

ഏ.​ജെ.​ വി​ൻ​സ​ൻ

എ​റ​വ്: കൊ​ടും​വേ​ന​ലി​ൽ ഉ​ള്ള് ത​ണു​പ്പി​ക്കാ​ൻ ശ്രേ​യ​സ് ര​മേ​ശ​ന്‍റെ തൈ​ര് ക​ഞ്ഞി ക്ലി​ക്ക​്ഡ്. ര​ണ്ടാഴ്ച ​മു​ന്നേ​യാ​ണ് സു​ഹൃ​ത്തി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം പ​രീ​ക്ഷ​ണാ​ർ​ഥം തൈ​ര് ക​ഞ്ഞി എ​റ​വ് ക​പ്പ​ൽ​പ്പ​ള്ളി സെ​ന്‍റ​റി​ലെ ശേ്ര​യ​സ് ഹോ​ട്ട​ലി​ൽ ന​ൽ​കി തു​ട​ങ്ങി​യ​ത്.​ ഇ​പ്പോ​ൾ തൈ​ര് ക​ഞ്ഞി​ക്കു ആ​വ​ശ്യ​ക്കാ​രേ​റി. കൂ​ലി​പ്പ​ണി​ക്കാ​ർ മു​ത​ൽ ന്യൂജെ​ൻ കു​ട്ടി​ക​ൾ വ​രെ​യാ​ണ് ക​ഞ്ഞി​ക്കു​ടി​ച്ച് ഉ​ള്ള് ത​ണു​പ്പി​ച്ച് ഉ​ള്ളം നി​റ​ഞ്ഞ് പോ​കു​ന്ന​ത്.

രാ​വി​ലെ ഏഴു മു​ത​ൽ 10 വ​രെ​യാ​ണ് തൈ​ര് ക​ഞ്ഞി വി​ത​ര​ണം. ചെ​റു​പ​യ​ർ ഉ​പ്പേ​രി, ഇ​രു​ന്പാ​ന്പു​ളി അ​ച്ചാ​റും തൈ​ര് ക​ഞ്ഞിയോ​ടൊ​പ്പം കി​ട്ടും. 30 രൂ​പ​ക്കാ​ണ് തൈ​ര് ക​ഞ്ഞി ന​ൽ​കു​ന്ന​ത്. തൃ​ശൂ​ർ ജി​ല്ല​യി​ൽ തൈ​ര് ക​ഞ്ഞി ന​ൽ​കു​ന്ന ഹോ​ട്ട​ലു​ക​ളെക്കു​റി​ച്ച് കേ​ട്ടി​ട്ടി​ല്ലെ​ന്ന് ര​മേ​ശ​ൻ പ​റ​ഞ്ഞു.

തൈ​ര് ക​ഞ്ഞി ക​ഴി​ക്കു​ന്ന​തോ​ടൊ​പ്പം പ​ഴ​യകാ​ല സം​ഭ​വ​ങ്ങ​ൾ, തെ​ര​ഞ്ഞെ​ടു​പ്പ്, നേ​താ​ക്ക​ൾ എ​ന്നി​വ​യ​ട​ങ്ങു​ന്ന ഫോ​ട്ടോ പ്ര​ദ​ർ​ശ​ന​വും ഹോ​ട്ട​ലി​ൽ കാ​ണാം.

ഹോ​ട്ട​ൽ വ​രു​മാ​ന​ത്തി​ൽ നി​ന്ന് ഒ​രു വി​ഹി​തം മാ​ര​ക രോ​ഗം ബാ​ധി​ച്ച പാ​വ​പ്പെ​ട്ട രോ​ഗി​ക​ൾ​ക്ക് ന​ൽ​കാ​നും ര​മേ​ശ​ൻ സന്മ​ന​സ് കാ​ണി​ക്കാ​റു​ണ്ട്. അ​രി​ന്പൂ​രി​ലെ ഗ​വ. പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ലെ കി​ട​പ്പു രോ​ഗി​ക​ൾ​ക്ക് സൗ​ജ​ന്യ ഭ​ക്ഷ​ണ വി​ത​ര​ണ​വും കു​റെ​ക്കാ​ലം ര​മേ​ശ​ന്‍റെ വ​ക​യാ​യി​രു​ന്നു.

Related posts