ഞാ​നും എ​ന്‍റെ മു​ന്ന​ണി​യും ട്രി​പ്പി​ൾ സ്ട്രോം​ഗാാാാ! മ​ധു​ര​രാ​ജാ സ്റ്റൈ​ലി​ൽ ‘രാ​ജാ​ജി’ ഫേ​സ്ബു​ക്ക് പേ​ജ്

തൃ​ശൂ​ർ: മ​മ്മൂ​ട്ടി​യു​ടെ “മ​ധു​ര​രാ​ജ’ സി​നി​മാ പോസ്റ്ററി​ന്‍റെ മാ​തൃ​ക​യി​ൽ തൃ​ശൂ​രി​ലെ ഇ​ട​തുമു​ന്ന​ണി സ്ഥാ​നാ​ർ​ഥി രാ​ജാ​ജി മാ​ത്യു തോ​മ​സി​ന്‍റെ ഫേ​സ്ബു​ക്ക് പേ​ജ്.

“മ​ധു​ര​രാ​ജ’ എ​ന്ന സി​നി​മാപ്പേരി​നു പ​ക​രം “രാ​ജാ​ജി’ എ​ന്നാ​ണു പേ​ജി​നു പേ​രി​ട്ടി​രി​ക്കു​ന്ന​ത്. താ​ഴെ “ഞാ​നും എ​ന്‍റെ മു​ന്ന​ണി​യും ട്രി​പ്പി​ൾ സ്ട്രോം​ഗാാാാാ..’ എ​ന്ന മു​ദ്രാ​വാ​ക്യ​ത്തോ​ടെ​യാ​ണ് പേ​ജ് അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

ന​വ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​ചാ​ര​ണം കൊ​ഴു​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് എ​ൽ​ഡി​എ​ഫ് ഫേ​സ്ബു​ക്ക് പേ​ജ് സ​ജ്ജ​മാ​ക്കി​യി​രി​ക്കു​ന്ന​ത്.

Related posts