ഇതാണ് അമ്മ..! ശക്തമായ മഴ‍യിൽ പുലർച്ചെ വീടിന്‍റെ മേൽക്കൂര തകർന്നു വീണു; മുകളിൽ നിന്ന് താഴേ യ്ക്ക് വന്ന ഓടും തടികളും മകളുടെ ദേഹത്ത് വീഴാതിരിക്കാൻ മകളുടെ മുകളിൽ കിടന്നാണ് രക്ഷകയായത്

കൊ​ല്ലം: ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലും വീ​ടിന്‍റെ മേ​ൽ​ക്കൂ​ര ത​ക​ർ​ന്ന് വീ​ണെ​ങ്കി​ലും മാ​താ​വിന്‍റെ ക​രു​ത​ലി​ൽ കു​ട്ടി പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു. ത​ങ്ക​ശേ​രി സ​ർ​പ്പ​ക്കു​ഴി ടി​സി​ആ​ർ​എ 205 ൽ ​വാ​ട​ക​ക്ക് താ​മ​സി​ക്കു​ന്ന ഇ​ഗ്നേ​ഷ്യ​സി​ൻ​റ വീ​ടിെ​ൻ​റ മേ​ൽ​ക്കൂ​ര​യാ​ണ് ത​ക​ർ​ന്നു വീ​ണ​ത്. ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ ആ​റോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ഇ​ഗ്നേ​ഷ്യ​സിന്‍റെ ഭാ​ര്യ സോ​ഫി​യ, മ​ക​ൾ ഷാ​ര​ൻ (14)എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. മ​റ്റോ​രു മ​ക​ൾ സാ​ൻ​ട്ര (ആ​റ്) പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു.

സോ​ഫി​യ​യും സാ​ൻ​ട്രി​യും ഒ​രു മു​റി​യി​ലും ഷാ​ര​ൻ മ​റ്റൊ​രു മു​റി​യി​ലു​മാ​യി​രു​ന്നു കി​ട​ന്നു​റ​ങ്ങി​യി​രു​ന്ന​ത്. പു​ല​ർ​ച്ചെ ശ​ബ്ദം കേ​ൾ​ക്കു​ക​യും പെ​ട്ടെ​ന്ന് ഓ​ട് മേ​ഞ്ഞ മേ​ൽ​ക്കൂ​ര ത​ക​ർ​ന്ന് വീ​ഴു​ക​യാ​യി​രു​ന്നു. അ​ടു​ത്ത് കി​ട​ന്ന മ​ക​ൾ സാ​ൻ​ട്ര​യു​ടെ ശ​രീ​ര​ത്തി​ൽ ത​ടി​ക​ളും ഓ​ടും വീ​ഴാ​തി​രി​ക്കാ​ൻ മ​ക​ളു​ടെ ശ​രീ​ര​ത്തി​ന് മു​ക​ളി​ലാ​യി മാ​താ​വ് ഉ​യ​ർ​ന്ന് കി​ട​ന്ന​തി​നാ​ൽ മ​ക​ൾ പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പെ​ട്ടു.

ത​ടി ക​ഷ്ണ​വും ഓ​ടും വീ​ണാ​ണ് സോ​ഫി​യ​യ്ക്ക് പ​രി​ക്കേ​റ്റ​ത്. ഷാ​ര​ന് ത​ല​ക്കാ​ണ് പ​രി​ക്ക്. മൂ​വ​രെ​യും നാ​ട്ടു​കാ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. പോ​ർ​ട്ടി​ലെ ജീ​വ​ന​ക്കാ​ര​നാ​യ സോ​ഫി​യ​യു​ടെ ഭ​ർ​ത്താ​വ് പു​ല​ർ​ച്ചെ ജോ​ലി​ക്കാ​യി പോ​യ ശേ​ഷ​മാ​ണ് വീ​ടി​ന്‍റെ മേ​ൽ​ക്കൂ​ര ത​ക​ർ​ന്ന് വീ​ണ​ത്.

Related posts