‘ത​ണ്ണീ​ർക്കൊ​മ്പ​ൻ’ ച​രി​ഞ്ഞ സം​ഭ​വം; വ​നം വ​കു​പ്പി​നെ​തിരേ ആനപ്രേമികൾ

കോ​ഴി​ക്കോ​ട്: ത​ണ്ണീ​ർക്കൊ​മ്പ​ൻ എന്ന കാട്ടാന ച​രി​ഞ്ഞ സം​ഭ​വ​ത്തി​ൽ വ​നം വ​കു​പ്പി​നെ​തി​രേ വി​മ​ർ​ശ​ന​മു​യ​രു​ന്നു. ത​ണ്ണീ​ർക്കൊ​മ്പ​ന്‍റെ സാ​ന്നി​ധ്യം ജ​ന​വാ​സ മേ​ഖ​ല​യി​ൽ ഉ​ണ്ടെ​ന്നു നേ​ര​ത്തെ വി​വ​രം ല​ഭി​ച്ചി​ട്ടും മാ​ന​ന്ത​വാ​ടി ന​ഗ​ര​മ​ധ്യ​ത്തി​ലെ​ത്തി​യ​ത് വ​നം വ​കു​പ്പി​ന്‍റെ വീ​ഴ്ച​യാ​ണെ​ന്നാ​ണ് ആനപ്രേമി കൾ ആ​രോ​പ​ണ​മു​യ​ര്‍​ത്തിയിരി​ക്കു​ന്ന​ത്.

സംഭവ ദിവസം രാ​ത്രി മാ​ന​ന്ത​വാ​ടി ചി​റ​ക്ക​ര​യി​ൽ ആ​ന​യെ നാ​ട്ടു​കാ​ർ ക​ണ്ടി​രു​ന്നു. വ​നം​വ​കു​പ്പി​നെ വി​വ​രം അ​റി​യി​ച്ചി​ട്ടും ആ​ന​യെ കാ​ടു​ക​യ​റ്റി​യി​ല്ലെ​ന്നും ആ​രോ​പ​ണ​മു​ണ്ട്. വ​ന​പാ​ല​ക​ർ ആ​ന​യെ കാ​ട് ക​യ​റ്റാ​തെ റോ​ഡി​ലൂ​ടെ ഓ​ടി​ക്കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ളും പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്.​
മ​യ​ക്കു​വെ​ടി​യേ​റ്റ് ത​ണ്ണീ​ർ​ക്കൊ​മ്പ​ൻ ച​രി​ഞ്ഞ സം​ഭ​വ​ത്തി​ൽ എ​ലഫ​ന്‍റ് ല​വേ​ഴ്സ് ഫോ​റം പ​രാ​തി ന​ൽ​കി. ആ​ന​യു​ടെ ആ​രോ​ഗ്യ​സ്ഥി​തി പ​രി​ശോ​ധി​ക്കാ​തെ മ​യ​ക്കു​വെ​ടി വ​ച്ച​ത് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പി​ഴ​വാ​ണെ​ന്നു ഫോ​റം ആ​രോ​പി​ച്ചു. വെ​ടി​വ​ച്ചശേ​ഷം ആ​ന​യു​ടെ ര​ക്ത​സ​മ്മ​ർ​ദം കു​റ​യ്ക്കാ​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ച്ചി​ല്ല.

ക​റു​ത്ത തു​ണി​കൊ​ണ്ടു മു​ഖം മ​റ​ക്കാ​തി​രു​ന്ന​തും ആ​ന​യു​ടെ ശ​രീ​ര​ത്തി​ൽ വെ​ള്ളം ന​ന​യ്ക്കാ​തി​രു​ന്ന​തും ആ​ന​യു​ടെ ര​ക്ത​സ​മ്മ​ർ​ദം വ​ർ​ധി​പ്പി​ച്ചു. കൃ​ത്യ​മാ​യ നി​രീ​ക്ഷ​ണ​ത്തി​നു ശേ​ഷ​മ​ല്ല ത​ണ്ണീ​ർ​ക്കൊ​മ്പ​നെ മ​യ​ക്കു​വെ​ടി​വച്ച​തെ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു. പി​ഴ​വ് സം​ഭ​വി​ച്ച ഉ​ദ്യോ​സ്ഥ​ർ​ക്കെ​തി​രേ വ​കു​പ്പ് ത​ല ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും ഫോ​റം ചെ​ന്നൈ​യി​ലെ വൈ​ൽ​ഡ് ലൈ​ഫ് ക്രൈം ​ക​ൺ​ട്രോ​ൾ ബ്യൂ​റോ​യ്ക്കു ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു.

Related posts

Leave a Comment