നാ​ന പ​ടേ​ക്ക​ർ ആ​ഭാ​സ​ൻ, പ​ക്ഷേ… ത​നു​ശ്രീ വി​ഷ​യ​ത്തി​ൽ പി​ന്തു​ണ​ച്ച് രാ​ജ് താ​ക്ക​റെ

അ​മ​രാ​വ​തി: ബോ​ളി​വു​ഡ് ന​ട​ൻ നാ​ന പ​ടേ​ക്ക​ർ ഒ​രു ആ​ഭാ​സ​നാ​ണെ​ന്ന് മ​ഹാ​രാ​ഷ്ട്ര ന​വ​നി​ർ​മാ​ണ്‍ സേ​ന ത​ല​വ​ൻ രാ​ജ് താ​ക്ക​റെ. പ​ടേ​ക്ക​ർ​ക്കെ​തി​രേ ബോ​ളി​വു​ഡ് ന​ടി ത​നു​ശ്രീ ദ​ത്ത അ​പ​മാ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യെ​ന്ന ആ​രോ​പ​ണ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് താ​ക്ക​റെ​യു​ടെ പ​രാ​മ​ർ​ശം. എ​ന്നാ​ൽ ത​നു​ശ്രീ​യു​ടെ പ​രാ​തി​യി​ൽ പ​ടേ​ക്ക​ർ നി​ര​പ​രാ​ധി​യാ​ണെ​ന്നാ​ണു താ​ൻ ക​രു​തു​ന്ന​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

നാ​ന പ​ടേ​ക്ക​റെ എ​നി​ക്ക​റി​യാം. അ​യാ​ൾ ഒ​രു ആ​ഭാ​സ​നാ​ണ്. അ​യാ​ൽ ഭ്രാ​ന്ത​മാ​യ അ​നേ​കം കാ​ര്യ​ങ്ങ​ൾ ചെ​യ്യും. എ​ന്നാ​ൽ ഇ​ങ്ങ​നെ (ന​ടി​ക്കെ​തി​രാ​യ ലൈം​ഗി​ക അ​തി​ക്ര​മം) ഒ​ന്നു ചെ​യ്യു​മെ​ന്നു ഞാ​ൻ ക​രു​തു​നി​ല്ല. കോ​ട​തി ഇ​ക്കാ​ര്യം പ​രി​ശാ​ധി​ക്ക​ട്ടെ. മാ​ധ്യ​മ​ങ്ങ​ൾ​ക്ക് ഇ​തി​ൽ എ​ന്താ​ണു കാ​ര്യം.

മീ ​ടു ഒ​ഒ​രു ഗൗ​ര​വ​മു​ള്ള വി​ഷ​യ​മാ​ണ്. ഇ​തു സം​ബ​ന്ധി​ച്ച് ട്വി​റ്റ​റി​ൽ ന​ട​ക്കു​ന്ന ച​ർ​ച്ച​ക​ൾ ശ​രി​യ​ല്ല- ആ​ന്ധ്രാ​പ്ര​ദേ​ശി​ലെ അ​മ​രാ​വ​തി​യി​ൽ ഒ​രു ച​ട​ങ്ങി​ൽ പ്ര​സം​ഗി​ക്ക​വെ രാ​ജ് താ​ക്ക​റെ പ​റ​ഞ്ഞു. പെ​ട്രോ​ൾ വി​ല, രൂ​പ​യു​ടെ മൂ​ല്യ​ത്ത​ക​ർ​ച്ച, രാ​ജ്യ​ത്തെ തൊ​ഴി​ലി​ല്ലാ​യ്മ തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ൽ​നി​ന്നു ശ്ര​ദ്ധ വ​ഴി​തി​രി​ച്ചു വി​ടാ​നാ​ണ് മാ​ധ്യ​മ​ങ്ങ​ൾ മീ ​ടു കാ​ന്പ​യ്ന് അ​തി​യാ​യ പ്ര​ധാ​ന്യം ന​ൽ​കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

നാ​ന പ​ടേ​ക്ക​ർ​ക്കെ​തി​രേ ത​നു​ശ്രീ ദ​ത്ത ഉ​ന്ന​യി​ച്ച ലൈം​ഗി​ക ആ​രോ​പ​ണ​ത്തോ​ടെ​യാ​ണ് ഇ​ന്ത്യ​യി​ൽ മീ ​ടു കാ​ന്പ​യ്ൻ ശ​ക്തി പ്രാ​പി​ക്കു​ന്ന​ത്. 2008-ൽ ​ഹോ​ണ്‍ ഓ​ക്കെ പ്ലീ​സ് എ​ന്ന സി​നി​മ​യു​ടെ സെ​റ്റി​ൽ നാ​ന പ​ടേ​ക്ക​ർ മോ​ശ​മാ​യി പെ​രു​മാ​റി​യ​തി​നെ തു​ട​ർ​ന്ന് താ​ൻ ഇ​റ​ങ്ങി​പ്പോ​യെ​ന്നും ഇ​തി​നു പി​ന്നാ​ലെ എം​എ​ൻ​എ​സ് പ്ര​വ​ർ​ത്ത​ക​ർ ത​ന്‍റെ കാ​ർ ത​ല്ലി​ത്ത​ക​ർ​ക്കാ​ൻ ശ്ര​മി​ച്ചെ​ന്നും ന​ടി ആ​രോ​പി​ച്ചി​രു​ന്നു.

അ​തേ​സ​മ​യം, ടെ​ലി​വി​ഷ​ൻ റി​യാ​ലി​റ്റി ഷോ ​ബി​ഗ് ബോ​സി​ന്‍റെ ഭാ​ഗ​മാ​കാ​നു​ള്ള ത​ന്ത്ര​മാ​ണ് ന​ടി​യു​ടേ​തെ​ന്നാ​യി​രു​ന്നു എം​എ​ൻ​എ​സ് നേ​താ​ക്ക​ളു​ടെ പ്ര​തി​ക​ര​ണം. ഇ​തേ​തു​ട​ർ​ന്ന് ലോ​ണ​വാ​ല​യി​ൽ ബി​ഗ് ബോ​സ് ഷൂ​ട്ടിം​ഗ് മേ​ഖ​ല​യി​ൽ എം​എ​ൻ​എ​സ് പ്ര​വ​ർ​ത്ത​ക​ർ എ​ത്തി ഭീ​ഷ​ണി മു​ഴ​ക്കി​യി​രു​ന്നു.

Related posts