എടിഎം തട്ടിപ്പും, ലോട്ടറി തട്ടിപ്പിനും പിന്നാലെ  പല്ലിയുടെയും പാറ്റയുടെയും പേരിൽ തട്ടിപ്പ്; കോട്ടയത്ത് നടന്ന ഒരു ഞെട്ടിക്കുന്ന തട്ടിപ്പുകഥയിങ്ങനെ…

കോ​ട്ട​യം: പ​ല്ലി​യെ​യും പാ​റ്റയെ​യും ഓ​ടി​ക്കാ​നു​ള്ള മ​രു​ന്നി​ന്‍റെ പേ​രി​ൽ ത​ട്ടി​പ്പ്. കു​മ​ര​ക​ത്തെ ഒ​രു വ്യാ​പാ​രി​ക്ക് 1980 രൂ​പ ന​ഷ്ട​മാ​യി. കാ​റി​ലെ​ത്തി​യ മൂ​ന്നം​ഗ സം​ഘ​മാ​ണ് നി​മി​ഷ​ങ്ങ​ൾ​ക്ക​കം വ്യാ​പാ​രി​യെ ക​ബ​ളി​പ്പി​ച്ച് ക​ട​ന്ന​ത്. കാ​റി​ന്‍റെ ന​ന്പ​ർ വ്യാ​ജ​മാ​ണെ​ന്ന് പി​ന്നീ​ട് ക​ണ്ടെ​ത്തി.

ക​ട​ക്കാ​ര​ന് ന​ല്കി​യ​ത് എ​റ​ണാ​കു​ള​ത്തു​ള്ള ഒ​രു മൊ​ത്ത വ്യാ​പാ​ര ക​ട​യു​ടെ ബി​ല്ലാ​ണ്. ഇ​തി​ലെ ഫോ​ണ്‍ ന​ന്പ​രി​ൽ വി​ളി​ച്ച​പ്പോ​ൾ അ​തൊ​രു സ്കൂ​ളാ​ണെ​ന്ന് വ്യ​ക്ത​മാ​യി. വ​ള​രെ നൈ​സാ​യി ക​ട​യു​ട​മ​യെ ക​ബ​ളി​പ്പി​ച്ച് മു​ങ്ങി​യ സം​ഘം ഒ​രാ​ഴ്ച മു​ൻ​പ് ചോ​ക്ലേ​റ്റ് വി​ൽ​പ​ന​യ്ക്കെ​ത്തി കോ​ട്ട​യ​ത്തെ ചി​ല വ്യാ​പാ​രി​ക​ളെ ക​ബ​ളി​പ്പി​ച്ചു​വെ​ന്നും വ്യ​ക്ത​മാ​യി.

പ​ല്ലി​യെ​യും പാ​റ്റ​യെ​യും ഈ​ച്ച​യെ​യും ഓ​ടി​ക്കാ​ൻ വി​പ​ണി​യി​ലെ​ങ്ങും ഇ​റ​ങ്ങാ​ത്ത ഒ​രു മ​രു​ന്നു​മാ​യാ​ണ് സം​ഘം എ​ത്തി​യ​ത്. ആ​റ് ബ​ണ്ടി​ൽ മ​രു​ന്ന് ക​ട​ക്കാ​ര​നെ പി​ടി​ച്ചേ​ൽ​പി​ച്ച് 1980 രൂ​പ വാ​ങ്ങി. ഇ​ത്ര​യും മ​രു​ന്ന് വ​ർ​ഷ​ങ്ങ​ൾ ക​ഴി​ഞ്ഞാ​ലും വി​റ്റു​തീ​രി​ല്ലെ​ന്നു ബോ​ധ്യ​പ്പെ​ട്ട ക​ട​ക്കാ​ര​ൻ ഇ​ട​പാ​ടി​ന് വി​സ​മ്മ​തി​ച്ച​പ്പോ​ൾ നാ​ളെ വ​ന്ന് പ​ക​രം മ​റ്റൊ​രു ക​ന്പ​നി​യു​ടെ ഐ​റ്റ​ങ്ങ​ൾ ത​രാ​മെ​ന്നും പ​റ​ഞ്ഞാ​ണ് മു​ങ്ങി​യ​ത്.

കനി​യു​ടെ ഓ​ഫ​റു​ണ്ടെ​ന്നു പ​റ​ഞ്ഞാ​ണ് ക​ട​ക്കാ​ര​നെ ആ​ദ്യം വ​ല​യി​ൽ വീ​ഴ്ത്തി​യ​ത്. ഒ​രു ബോ​ർ​ഡ് ന​ല്കു​മെ​ന്നും ബോ​ർ്ഡ ക​ട​യ്ക്കു​മു​ന്നി​ൽ വ​ച്ചാ​ൽ പ്ര​തി​മാ​സം വ​ൻ​തു​ക കി​ട്ടു​മെ​ന്നും പ​റ​ഞ്ഞു. സാ​ധ​നം വി​ൽ​ക്കു​ന്പോ​ൾ കി​ട്ടു​ന്ന ലാ​ഭ​ത്തി​നു പു​റ​മെ​യാ​ണ് പ​ര​സ്യ​ത്തി​ന്‍റെ വ​രു​മാ​ന​മെ​ന്നും വി​ശ്വ​സി​പ്പി​ച്ചു.

ഇ​തോ​ടെ ക​ട​ക്കാ​ര​ൻ ത​ട്ടി​പ്പു​കാ​രു​ടെ കെ​ണി​യി​ൽ വീ​ണു. പി​ന്നെ​യെ​ല്ലാം പെ​ട്ടെ​ന്നാ​യി​രു​ന്നു. മൊ​ബൈ​ൽ ജാ​മ​ർ പോ​ലും ഇ​വ​രു​ടെ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്നോ എ​ന്നു സം​ശ​യി​ക്കു​ന്ന​താ​യി ക​ട​ക്കാ​ര​ൻ പ​റ​ഞ്ഞു. ബി​ല്ലി​ലെ ന​ന്പ​രി​ലേ​ക്ക് വി​ളി​ച്ച് ചെ​ക്ക് ചെ​യ്യാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും കോ​ൾ പോ​കു​ന്നി​ല്ലാ​യി​രു​ന്നു. പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ച്ചി​ട്ടു​ണ്ട്.

Related posts