55 ലക്ഷം വകമാറ്റിയത് സ്വന്തം അക്കൗണ്ടിലേക്ക്; ഫണ്ട് തട്ടിപ്പുകേസിൽ വെള്ളാപ്പള്ളി ന​വം​ബ​ർ 10 ന് ​ കോ​ട​തി​യി​ൽ ഹാ​ജ​രാ​കാ​ൻ കോ​ട​തി നോ​ട്ടീ​സ​യ​ച്ചു


കൊ​ല്ലം: കൊ​ല്ലം എ​സ്‌​എ​ൻ കോ​ള​ജ്‌‌ സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷ​ഫ​ണ്ട്‌ ത​ട്ടി​പ്പ്‌ കേ​സി​ൽ ന​വം​ബ​ർ 10 ന് ​കോ​ട​തി​യി​ൽ ഹാ​ജ​രാ​കാ​ൻ വെ​ള്ളാ​പ്പ​ള്ളി​ക്ക് കൊ​ല്ലം കോ​ട​തി നോ​ട്ടീ​സ​യ​ച്ചു.

വെ​ള്ളാ​പ്പ​ള്ളി​യെ ക്രി​മി​ന​ൽ​കു​റ്റം ചു​മ​ത്തി പ്രോ​സി​ക്യൂ​ട്ട്‌ ചെ​യ്യ​ണ​മെ​ന്ന്‌ ആ​വ​ശ്യ​പ്പെ​ടു​ന്ന കു​റ്റ​പ​ത്രം‌ ക്രൈം​ബ്രാ​ഞ്ച്‌ കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ചി​രു​ന്നു.

അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നാ​യ ക്രൈം ​ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി ഷാ​ജി സു​ഗു​ണ​ൻ കൊ​ല്ലം സി​ജെ​എം കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച കു​റ്റ​പ​ത്ര​ത്തി​ൽ സാ​മ്പ​ത്തി​ക ക്ര​മ​ക്കേ​ട്‌, വെ​ട്ടി​പ്പ്, വി​ശ്വാ​സ​വ​ഞ്ച​ന, ച​തി തു​ട​ങ്ങി​യ കു​റ്റ​ങ്ങ​ളാ​ണ് ചു​മ​ത്തി​യി​ട്ടു​ള്ള​ത്‌‌.

എ​സ്എ​ൻ കോ​ള​ജ്‌ സു​വ​ർ​ണ​ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ൾ​ക്കാ​യി‌ 1997ൽ ​പൊ​തു​ജ​ന​ങ്ങ​ളി​ൽ​നി​ന്ന്‌ പി​രി​ച്ച തു​ക​യി​ൽ നി​ന്ന്‌ 55 ല​ക്ഷം രൂ​പ വെ​ള്ളാ​പ്പ​ള്ളി സ്വ​ന്തം അ​ക്കൗ​ണ്ടി​ലേ​ക്ക് മാ​റ്റി​യെ​ന്നാ​ണ് കേ​സ്.

Related posts

Leave a Comment