ഈ വീട്ടിലേക്കാണ് മൺസൂൺ ബംപർ അഞ്ചു കോടി എത്തിയത്..! വീടൊന്നു നന്നാക്കണം, അതിനു ശേഷമുള്ള റെജിന്‍റെ സ്വപ്നം കേട്ടാൽ നാട്ടുകാർ സല്യൂട്ട് അടിക്കും…

പെ​രു​മ്പാ​വൂ​ർ: “ ഓ​ടി​ട്ട വീ​ട് മാ​റ്റി ഒ​രു വീ​ട് പ​ണി​യ​ണം. കൂ​ടാ​തെ നാ​ട്ടു​കാ​ർ​ക്ക് ജോ​ലി കൊ​ടു​ക്കാ​വു​ന്ന ഒ​രു സ്ഥാ​പ​ന​വും തു​ട​ങ്ങ​ണം.” സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ഈ ​വ​ർ​ഷ​ത്തെ മ​ൺ​സൂ​ൺ ബം​ബ​ർ ഒ​ന്നാം സ​മ്മാ​ന​മാ​യ അ​ഞ്ച് കോ​ടി അ​ടി​ച്ച കോ​ട​നാ​ട് കു​റി​ച്ചി ല​ക്കോ​ട് കി​ഴ​ക്കാ​പ്പു​റ​ത്തു​കു​ടി വീ​ട്ടി​ൽ റെജിൻ കെ. ​ര​വി​യു​ടെ വാ​ക്കു​ക​ളാ​ണി​ത്.

37 കാ​ര​നാ​യ റെജിൻ ബംബർ അ​ടി​ച്ച വി​വ​രം ഇ​ന്ന​ലെ രാ​വി​ലെ പ​ത്തോ​ടെ​യാ​ണ് അ​റി​യു​ന്ന​ത്. പെ​രു​മ്പാ​വൂ​ർ കെ​എ​സ്ആ​ർ​ടി​സി റോ​ഡി​ലു​ള്ള പ​വ​ർ​ലിം​ഗ് എ​ൻ​ജി​നി​യ​റിം​ഗി​ൽ ജോ​ലി ചെ​യ്യു​ന്ന റെ​ജി​ൻ ടി​ക്ക​റ്റ് ഓ​ഫീ​സി​ൽ വ​ച്ചി​ട്ടാ​ണ് പോ​യ​ത്.

ഇ​ന്ന​ലെ രാ​വി​ലെ ഓഫീ​സി​ലെ ജോ​ലി ക​ഴി​ഞ്ഞ് മൊ​ബൈ​ലി​ൽ നോ​ക്കി​യ​പ്പോ​ഴാ​ണ് എം​ഡി സീ​രി​യ​ലി​ൽ തു​ട​ങ്ങി​യ ന​മ്പ​റി​ന് ഒ​ന്നാം സ​മ്മാ​നം ഉ​ള്ള​താ​യി ക​ണ്ടു. പി​ന്നീ​ട് നോ​ക്കി​യ​പ്പോ​ൾ ത​നി​ക്ക് ത​ന്നെ​യാ​ണ് ടി​ക്ക​റ്റ് അ​ടി​ച്ച​തെ​ന്ന് മ​ന​സി​ലാ​യ​ത്. ഉ​ട​ൻ ഭാ​ര്യ​യെ വി​വ​രം അ​റി​യി​ച്ചു. പി​ന്നീ​ട് കു​റ​ച്ച് ബ​ന്ധു​ക്ക​ളെ​യും അ​റി​യി​ച്ചു.

തു​ട​ർ​ന്ന് ഉ​ച്ച​യോ​ടെ പെ​രു​മ്പാ​വൂ​രി​ലെ ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​യു​ടെ ബ്രാ​ഞ്ചി​ലെ​ത്തി ടി​ക്ക​റ്റ് മാ​നേ​ജ​ർ​ക്ക് കൈ​മാ​റു​ക​യാ​ണു​ണ്ടാ​യ​ത്. സ്ഥി​രം ലോ​ട്ട​റി ടി​ക്ക​റ്റ് എ​ടു​ക്കു​ന്ന ശീ​ലം ഇ​ല്ലെ​ങ്കി​ലും ബം​ബ​ർ​ടി​ക്ക​റ്റു​ക​ൾ പ​ല​തും ഒ​രോ​ന്ന് എ​ടു​ക്കാ​റു​ണ്ട്.

ര​ണ്ട് വ​ർ​ഷം മു​ൻ​പ് 5000 രൂ​പ ഓ​ണ ബം​ബ​ർ അ​ടി​ച്ചി​രു​ന്നു. ഭാ​ര്യ സി​ബി വീ​ടി​ന് സ​മീ​പ​മു​ള്ള സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ ജോ​ലി ചെ​യ്യു​ന്നു. ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി വ​രെ കു​റി​ച്ചി​ക്കോ​ട് ജം​ഗ്ക്ഷ​നി​ൽ മ​ത്സ്യ ക​ച്ച​വ​ടം ന​ട​ത്തി വ​രി​ക​യാ​യി​രു​ന്നു റെ​ജി​ൻ. ഏ​ക മ​ക​ൾ നൈ​മി​ക എ​ൽ​കെ​ജി വി​ദ്യാ​ർ​ഥി​നി​യാ​ണ്. പെ​രു​മ്പാ​വൂ​രി​ലു​ള്ള ലോ​ട്ട​റി ക​ട ന​ട​ത്തു​ന്ന രാ​ജ​ന്‍റെ പ​ക്ക​ൽ​നി​ന്നാ​ണ് റെ​ജി​ൻ ലോ​ട്ട​റി ടി​ക്ക​റ്റ് എ​ടു​ത്ത​ത്.

Related posts

Leave a Comment