തട്ടിപ്പ് നടത്തി ലക്ഷങ്ങളുമായി മുങ്ങിയ മുൻ ഡിവൈഎഫ് നേതാവും കൂട്ടാളിയേയും കാണാനില്ലെന്ന് പോലീസ്; നാ​ട്ടി​ൽ സ്വ​ത​ന്ത്ര​മാ​യി വി​ഹ​രി​ച്ച് പ്രതികൾ

വൈ​ക്കം: സ്വ​കാ​ര്യ പ​ണ​മി​ട​പാ​ട് സ്ഥാ​പ​ന​ത്തി​ൽ നി​ന്ന് 42.72 ല​ക്ഷം രൂ​പ​യും ജൂ​വ​ല​റി ഉ​ട​മ​യു​ടെ 47.79 ല​ക്ഷം രൂ​പ​യും ത​ട്ടി​യെ​ടു​ത്തെ​ന്ന കേ​സി​ൽ പ്ര​തി​ക​ളാ​യ ദ​മ്പ​തി​ക​ളും കൂ​ട്ടാ​ളി​യും ഇ​പ്പോ​ഴും ഒ​ളി​വി​ലെ​ന്ന് പോ​ലീ​സ്.

അ​തേ​സ​മ​യം, പ്ര​തി​ക​ൾ നാ​ട്ടി​ൽ ത​ന്നെ ഉ​ണ്ടെ​ന്നാ​ണ് വി​വ​രം. ഡി​വൈ​എ​ഫ്ഐ മു​ൻ നേ​താ​വ് ത​ല​യോ​ല​പ്പ​റ​മ്പ് പു​ത്ത​ൻ​പു​ര​യ്ക്ക​ൽ കൃ​ഷ്‌​ണേ​ന്ദു (27), ഭ​ർ​ത്താ​വ് സി​പി​എം. മു​ൻ നേ​താ​വ് അ​ന​ന്തു ഉ​ണ്ണി(29), ഇ​വ​രു​ടെ കൂ​ട്ടാ​ളി വൈ​ക്കം വൈ​ക്ക​പ്ര​യാ​ർ ബ്രി​ജേ​ഷ് ഭ​വ​നി​ൽ ദേ​വി പ്ര​ജി​ത്ത് (35) എ​ന്നി​വ​ർ ഒ​ളി​വി​ലാ​ണെ​ന്നാ​ണ് ത​ല​യോ​ല​പ്പ​റ​മ്പ് പോ​ലീ​സ് പ​റ​യു​ന്ന​ത്.

എ​ന്നാ​ൽ, ത​ല​യോ​ല​പ്പ​റ​മ്പ് പ​ഞ്ചാ​യ​ത്തി​ന്‍റെ താ​ൽ​ക്കാ​ലി​ക ആം​ബു​ല​ൻ​സ് ഡ്രൈ​വ​റാ​യ അ​ന​ന്തു ക​ഴി​ഞ്ഞ​ദി​വ​സ​ങ്ങ​ളി​ൽ ആം​ബു​ല​ൻ​സു​മാ​യി പോ​കു​ന്ന​ത് ക​ണ്ട​വ​രു​ണ്ട്.

ആം​ബു​ല​ൻ​സി​ന്‍റെ യാ​ത്ര സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ പ​ഞ്ചാ​യ​ത്തി​ന്‍റെ രേ​ഖ​ക​ളി​ലും ഉ​ണ്ട്. ര​ണ്ട് കേ​സി​ലെ​യും പ​രാ​തി​ക്കാ​ർ സകല തെ​ളി​വു​ക​ളും പോ​ലീ​സി​നെ ഏ​ൽ​പ്പി​ച്ചി​ട്ടും പ്ര​തി​ക​ളു​ടെ അ​റ​സ്റ്റ് വൈ​കു​ന്ന​തി​ൽ പ്ര​തി​ഷേ​ധം ശ​ക്ത​മാ​ണ്.

കാ​ര്യ​മാ​യ വ​രു​മാ​നം ഇ​ല്ലാ​ത്ത അ​ന​ന്തു ഉ​ണ്ണി​യു​ടെ​യും കൃ​ഷ്‌​ണേ​ന്ദു​വി​ന്‍റ​യും ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളി​ൽ ഒ​രു​വ​ർ​ഷ​ത്തി​നി​ടെ കോ​ടി​ക​ളു​ടെ ഇ​ട​പാ​ടു​ക​ളാ​ണ് ന​ട​ന്ന​ത്.

എ​ന്നാ​ൽ ഇ​തേ​ക്കു​റി​ച്ചു​ള്ള അ​ന്വേ​ഷ​ണ​വും എ​ങ്ങും എ​ത്തി​യി​ല്ല. ത​ട്ടി​പ്പി​ൽ സി​പി​എ​മ്മി​ലെ ഉ​ന്ന​ത​ർ​ക്ക് ബ​ന്ധ​മു​ണ്ടെ​ന്ന് ആ​രോ​പി​ച്ച് കോ​ൺ​ഗ്ര​സും ബി​ജെ​പി​യും രം​ഗ​ത്തെ​ത്തി​യി​രു​ന്നു.

സ്വ​കാ​ര്യ പ​ണ​മി​ട​പാ​ട് സ്ഥാ​പ​ന​ത്തി​ൽ ത​ട്ടി​പ്പ് ന​ട​ത്തി​യ കേ​സി​ൽ കൃ​ഷ്ണേ​ന്ദു ഒ​ന്നാം പ്ര​തി​യും ദേ​വി പ്ര​ജി​ത്ത് ര​ണ്ടാം പ്ര​തി​യു​മാ​ണ്. സെ​പ്റ്റം​ബ​ർ 21നാ​ണ് സ്ഥാ​പ​നം ഉ​ട​മ ഉ​ദ​യം​പേ​രൂ​ർ സ്വ​ദേ​ശി പി.​എം. രാ​ഗേ​ഷ് ഇ​വ​ർ​ക്കെ​തി​രേ പ​രാ​തി കൊ​ടു​ക്കു​ന്ന​ത്.

അ​ന്വേ​ഷ​ണം തു​ട​ങ്ങി​യ​തോ​ടെ ഇ​രു​വ​രും ഒ​ളി​വി​ൽ​പോ​വു​ക​യാ​യി​രു​ന്നു. കേ​സി​ൽ അ​ന​ന്തു ഉ​ണ്ണി​യെ പ്ര​തി ചേ​ർ​ത്തി​ട്ടി​ല്ലാ​ത്ത​തി​നാ​ൽ. ഇ​യാ​ളെ പോ​ലീ​സ് ചോ​ദ്യം ചെ​യ്ത് വി​ട്ട​യ​ച്ചി​രു​ന്നു.

ഇ​തി​നി​ടെ സെ​പ്റ്റം​ബ​ർ 30ന് ​കൃ​ഷ്ണേ​ന്ദു​വും അ​ന​ന്തു ഉ​ണ്ണി​യും ത​ന്‍റെ പ​ക്ക​ൽ നി​ന്ന് 47.79 ല​ക്ഷം രൂ​പ ത​ട്ടി​യെ​ന്ന പ​രാ​തി​യു​മാ​യി, വെ​ട്ടി​ക്കാ​ട്ടു​മു​ക്കി​ൽ ജൂ​വ​ല​റി ന​ട​ത്തു​ന്ന വ​ട​ക​ര ബി​സ്മി​ല്ലാ മ​ൻ​സി​ലി​ൽ എം.​പി. ഷു​ക്കൂ​ർ രം​ഗ​ത്തെ​ത്തു​ക​യാ​യി​രു​ന്നു. ഈ ​കേ​സി​ൽ അ​ന​ന്തു ഉ​ണ്ണി ഒ​ന്നാം പ്ര​തി​യും കൃ​ഷ്ണേ​ന്ദു ര​ണ്ടാം പ്ര​തി​യു​മാ​ണ്.

Related posts

Leave a Comment