അനധികൃത പിരിവുകാരുടെ ‘പരിച’യായി പരിസ്ഥിതിവാദവും പത്രപ്രവർത്തനവും;  മാന്യമായി ഡ്രസ് ധരിച്ചെത്തി തട്ടിപ്പു നടത്തുന്ന സംഘം കോഴിക്കോട് ;  തട്ടിപ്പിൽ വീഴെരുതെന്ന മുന്നറിയിപ്പുമായി പോലീസും

കോ​ഴി​ക്കോ​ട്: ആ​ദ്യം കാ​റി​ല്‍ ക​റ​ക്കം… പി​ന്നെ പ​ര​സ്ഥി​തി​വാ​ദി​ക​ള്‍ എ​ന്ന പേ​രി​ല്‍ പി​രി​വും. പി​ടി​ക്ക​പ്പെ​ട്ടാ​ല്‍ പി​ന്നെ വ്യാ​ജ പ​ത്ര​പ​വ​ര്‍​ത്ത​ക​രാ​കും. സ​മീ​പ​കാ​ല​ത്താ​യി അ​ന​ധി​കൃ​ത​പി​രി​വി​നി​റ​ങ്ങു​ന്ന​വ​രു​ടെ ‘പ​രി​ച’​യാ​യി മാ​റു​ക​യാ​ണ് പ​രി​സ്ഥി​തി​വാ​ദ​വും വ്യാ​ജ പ​ത്ര​പ്ര​വ​ര്‍​ത്ത​ന​വും. ക്വാ​റി​ക​ളും മ​റ്റു പാ​രി​സ്ഥി​തി​ക വി​ഷ​യ​ങ്ങ​ളും ഏ​റെ​യു​ള്ള സ്ഥ​ല​ങ്ങ​ളി​ലാ​ണ് ഇ​വ​ര്‍ ത​ട്ടി​പ്പി​നാ​യി തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്. ആ​ദ്യം വ​ന്‍​കി​ട​സ്ഥാ​പ​ന​ങ്ങ​ള​യും പി​രി​വു ത​രു​ന്ന​വ​രെ​യും നോ​ക്കി​വ​ച്ച​ശേ​ഷം സൂ​ത്ര​ത്തി​ല്‍ ഇ​ട​പെ​ടും.

ക​ഴി​ഞ്ഞ ദി​വ​സം മു​ക്കം ആ​ന​യാം കു​ന്നി​ല്‍ ഇ​ത്ത​ര​ത്തി​ല്‍ എ​ത്തി​യ കാ​റി​ല്‍ വ​ന്നി​റ​ങ്ങി​യ മാ​ന്യ​ന്‍​മാ​രെ നാ​ട്ടു​കാ​ര്‍ കൈ​കാ​ര്യം​ചെ​യ്തു​വി​ട്ടു. ആ​ന​യാം കു​ന്നി​ലെ പ​വ​ര്‍ ഇ​ന്‍റ‌​ര്‍ ലോ​ക്ക് എ​ന്ന ക​ട​യി​ലാ​ണ് ഇ​വ​ര്‍ എ​ത്തി​യ​ത്. തു​ട​ക്ക​ത്തി​ല്‍ ത​ങ്ങ​ള്‍ ന​ട​ത്തു​ന്ന പ്രോ​ഗ്രാ​മി​ലേ​ക്ക് പി​രി​വു​ത​ര​ണ​മെ​ന്നാ​യി​രു​ന്നു ഇ​വ​രു​ടെ ആ​വ​ശ്യം. മു​ന്‍​പും പ​ല​യി​ട​ത്തും സ​മാ​ന പ​രി​വ് ന​ല്‍​കി​യ കാ​ര്യം മാ​നേ​ജ​ര്‍ അ​ഷ്‌​റ​ഫ് ചൂ​ണ്ടി​ക്കാ​ട്ടി​യ​പ്പോ​ള്‍ ഇ​യാ​ളു​ടെ സ്വ​ഭാ​വം​മാ​റി. പി​ന്നെ ശ​രി​ക്കും ‘പ​ത്ര​പ്ര​വ​ര്‍​ത്ത​ക​നാ​യി’.

മു​ഹ​മ്മ​ദ് എ​ന്നാ​ണ് പേ​രെ​ന്നെും കോ​ഴി​ക്കോ​ട് പു​തി​യ​റ​യി​ല്‍ ലെ​ജി​സ്‌​ളേ​റ്റീ​വ് മി​റ​ര്‍ ഡെ​യ്‌​ലി​യു​ടെ എ​ഡി​റ്റ​റാ​ണ​ന്നും അ​റി​യി​ച്ചു. കാ​ര്‍​ഡും കാ​ണി​ച്ചു. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ശ​രീ​ര​ഭാ​ഷ​യും മാ​റി​യ​തോ​ടെ ബ​ഹ​ള​മാ​യി.ഒ​ടു​വി​ല്‍ നാ​ട്ട​കാ​ര്‍ ഇ​ട​പെ​ട്ട് ഇ​യാ​ളെ താ​ക്കീ​ത് ചെ​യ്ത് വി​ട്ട​യ​ച്ചു. ഇ​ത്ത​രം സം​ഭ​വ​ങ്ങ​ള്‍ സ​മീ​പ​കാ​ല​ത്ത് ഏ​റി​വ​രി​ക​യാ​ണെ​ന്നാ​ണ് ആ​ക്ഷേ​പം. രാ​വി​ല ത​ന്നെ മാ​ന്യ​മാ​യി വേ​ഷം ധ​രി​ച്ചാ​ണ് ഇ​വ​ര്‍ എ​ത്തു​ക.

ക്വാ​റി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​വാ​ദ​ങ്ങ​ള്‍ നി​ല​നി​ല്‍​ക്കു​ന്ന​താ​ണ് ഇ​വ​ര്‍ പി​ടി​വ​ള്ളി​യാ​ക്കു​ന്ന​ത്. ത​ട്ടി​ക്കു​ട്ട് പ​രി​സ്ഥി​സം​ഘ​ട​ന​യു​ടെ പേ​രും പ​റ​യും. ഇ​തോ​ടൊ​പൊ​ല്ലാ​പ്പാ​കേ​ണ്ട എ​ന്നു​ക​രു​തി പ​ല​രും പി​രി​വു​ന​ല്‍​കും . ക്വാ​റി ഉ​ട​മ​ക​ളി​ല്‍ നി​ന്നും മ​റ്റും ഇ​ത്ത​ര​ത്തി​ല്‍ വ​ന്‍​തോ​തി​ല്‍ പ​ണം വാ​ങ്ങു​ന്നു​ണ്ട്. അ​റി​യു​ന്ന മു​തി​ര്‍​ന്ന പ​ത്ര​പ്ര​വ​ര്‍​ത്ത​ക​രു​ടെ പേ​രും മു​ഖ്യ​ധാ​രാ​പ​ത്ര​ങ്ങ​ളി​ല്‍ വാ​ര്‍​ത്ത​വ​രു​മെ​ന്ന ഭീ​ഷ​ണി​യും വേ​റെ.

ഇ​ത്ത​രം സം​ഭ​വ​ങ്ങ​ള്‍ ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്ന് പോ​ലീ​സും പ​റ​യു​ന്നു. ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കാ​നാ​ണ് പോ​ലീ​സ് തീ​രു​മാ​നം. അ​ന​ധി​കൃ​ത പി​രി​വ് ന​ല്‍​ക​രു​തെ​ന്നും എ​ന്ത് സം​ശ​യ​മു​ണ്ടെ​ങ്കി​ലും ആ​ര്‍​ക്കും പോ​ലീ​സു​മാ​യി ബ​ന്ധ​പ്പെ​ടാ​മെ​ന്നും അ​ധി​കൃ​ത​ര്‍ പ​റ​യു​ന്നു. എ​ന്താ​യാ​ലും മ​ല​യോ​രം കേ​ന്ദ്രീ​ക​രി​ച്ചാ​ണ് ഇ​ത്ത​രം ത​ട്ടി​പ്പു​ക​ള്‍ കൂ​ടു​ത​ലാ​യും അ​ര​ങ്ങേ​റു​ന്ന​ത്. നു

Related posts