വ​നി​ത കൗ​ണ്‍​സി​ല​ര്‍ അ​ഡ്മി​നാ​യ ഗ്രൂ​പ്പി​ല്‍  ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​യു​ടെ അ​ശ്ലീ​ല വീ​ഡി​യോ; അഡ്മിൻ  പിരച്ചുവിട്ടെങ്കിലും  മു​ക്ക​ത്ത് സി​പി​എ​മ്മി​ല്‍ പു​തി​യ വി​വാ​ദം കത്തുന്നു

മു​ക്കം: മു​ക്കം ന​ഗ​ര​സ​ഭ​യി​ലെ വ​നി​ത കൗ​ണ്‍​സി​ല​റും പ്ര​മു​ഖ വ​നി​ത നേ​താ​വു​മാ​യ ആ​ള്‍ അ​ഡ്മി​നാ​യ വാ​ട്‌​സാ​പ് ഗ്രൂ​പ്പി​ല്‍ ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​യു​ടെ അ​ശ്ലീ​ല വീ​ഡി​യോ.​ ര​ണ്ടു ദി​വ​സം മു​ന്‍​പാ​ണ് രാ​വി​ലെ 11.10-ന് ​ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി 10 മി​നു​ട്ടി​ല​ധി​കം ദൈ​ര്‍​ഘ്യ​മു​ള്ള വീ​ഡി​യോ പോ​സ്റ്റ് ചെ​യ്ത​ത്. സ്ത്രീ​ക​ളും യു​വാ​ക്ക​ളു​മു​ള്‍​പ്പെ​ടെ നി​ര​വ​ധി പേ​രു​ള്ള ഗ്രൂ​പ്പി​ല്‍ സം​ഭ​വം .

വി​വാ​ദ​മാ​യ​തോ​ടെ ആ​രോ കൗ​ണ്‍​സി​ല​റെ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. അ​പ്പോ​ഴേ​ക്കും കാ​ര്യ​ങ്ങ​ള്‍ കൈ​വി​ട്ടു പോ​വു​ക​യും ചെ​യ്തു. നി​ര​വ​ധി പേ​ര്‍ വീ​ഡി​യോ ഡൗ​ണ്‍​ലോ​ഡ് ചെ​യ്യു​ക​യും പ​ല​രും സ്‌​ക്രീ​ന്‍ ഷോ​ട്ടെ​ടു​ത്ത് മ​റ്റു പ​ല​ര്‍​ക്കും അ​യ​ച്ചു​കൊ​ടു​ക്കു​ക​യും ചെ​യ്തി​രു​ന്നു.

അ​തി​നുശേ​ഷ​മാ​ണ് പോ​സ്റ്റ് ചെ​യ്ത ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​ക്ക് വീ​ഡി​യോ ഡി​ലിറ്റ് ചെ​യ്യാ​നാ​യ​ത്. ത​ന്‍റെ പ​ണി​ക്കാ​ര​ന്‍ ചെ​യ്ത “തോ​ന്നി​വാ​സ’​മാ​ണ​ന്ന് പ​റ​ഞ്ഞ് ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി മാ​പ്പ് പ​റ​ഞ്ഞ​ങ്കി​ലും സം​ഭ​വം സി​പി​എ​മ്മി​ല്‍ വി​വാ​ദ​മാ​യി​ട്ടു​ണ്ട്.

ഗ്രൂ​പ്പി​ല്‍ നി​ന്ന് എ​ല്ലാ​വ​രേ​യും പു​റ​ത്താ​ക്കി ഗ്രൂ​പ്പ് പി​രി​ച്ചു​വി​ട്ടെങ്കി​ലും ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​ക്കെ​തി​രെ ന​ട​പ​ടി​യാ​വ​ശ്യ​പ്പെ​ട്ട് ഒ​രു വി​ഭാ​ഗം രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്. അ​തി​നി​ടെ സം​ഭ​വം പ​രാ​തി​യി​ല്ലാ​തെ ഒ​തു​ക്കി തീ​ര്‍​ക്കാ​നും ശ്ര​മം ന​ട​ന്നു വ​രി​ക​യാ​ണ്.

Related posts