വിദ്യാസമ്പന്നരായ മലയാളികൾ തട്ടിപ്പിൽ വീണ് കൊണ്ടേയിരിക്കുന്നു; കോടീശ്വരിയാകാൻ മണിപ്പൂർ ദമ്പതികൾക്ക് യുവതി നൽകിയത് 35 ലക്ഷം; തൃശൂരികാരിക്ക് പറ്റിയ അമളി ഇങ്ങനെ…

തൃ​ശൂ​ർ: ഡോ​ക്ട​ർ ച​മ​ഞ്ഞ് ഫേ​സ് ബു​ക്കി​ലൂ​ടെ ലക്ഷങ്ങളുടെ ത​ട്ടി​പ്പു​ന​ട​ത്തി​യ കേ​സി​ൽ മ​ണി​പ്പൂ​ർ സ്വ​ദേ​ശി​ക​ളാ​യ ദ​ന്പ​തി​ക​ളെ സി​റ്റി സൈ​ബ​ർ പോ​ലീ​സ് ബാം​ഗ്ലൂ​രി​ൽ നി​ന്ന് അ​റ​സ്റ്റ് ചെ​യ്തു. സെ​ർ​റ്റോ റു​ഗ്നേ​യ്ഹു​യ് കോം, ​ഭ​ർ​ത്താ​വ് സെ​ർ​റ്റോ റിം​ഗ്നൈ​താം​ഗ് കോം ​എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

വി​ദേ​ശ​ത്തു​ള്ള ഡോ​ക്ട​ർ ആ​ണെ​ന്നു പ​റ​ഞ്ഞ് ഫേ​സ് ബു​ക്കി​ലൂ​ടെ പ​രി​ച​യം സ്ഥാ​പി​ച്ച ശേ​ഷം വി​ല​പി​ടി​പ്പു​ള്ള സ​മ്മാ​നം അ​യ​ച്ചി​ട്ടു​ണ്ടെ​ന്നു വി​ശ്വ​സി​പ്പി​ച്ചാ​യി​രു​ന്നു ത​ട്ടി​പ്പ്.

പാ​ക്കേ​ജ് അ​യ​ച്ച ശേ​ഷം പാ​ഴ്സ​ൽ ക​ന്പ​നി​യി​ൽ നി​ന്നെ​ന്ന വ്യാ​ജേന ഇ​വ​ർ ത​ന്നെ ഫോ​ണ്‍ ചെ​യ്യും. തു​ട​ർ​ന്ന് പാ​ഴ്സ​ലി​ന​ക​ത്ത് സ്വ​ർ​ണ​വും വി​ദേ​ശ​പ​ണ​വും ആ​ണെ​ന്നു വി​ശ്വ​സി​പ്പി​ച്ച് പ്രൊ​സസിം​ഗ് ഫീ​സ്, ഇ​ൻ​ഷ്വറ​ൻ​സ്, നി​കു​തി എ​ന്നി​വ​യ്ക്കു​ള്ള പ​ണം അ​ക്കൗ​ണ്ടി​ലേ​ക്ക് അ​യ​പ്പി​ക്കു​ന്ന​താ​ണ് ഇ​വ​രു​ടെ രീ​തി.

പ​ണം കൈ​പ​റ്റി​യ ശേ​ഷം വി​ദേ​ശ​ത്തു​നി​ന്നും പാ​ഴ്സ​ൽ വ​ഴി ഇ​ന്ത്യ​യി​ലേ​ക്കു പ​ണം അ​യ​ക്കു​ന്ന​തു നി​യ​മ​വി​രു​ദ്ധ​മാ​ണെ​ന്നും സം​ഭ​വം റി​സ​ർ​വ് ബാ​ങ്കി​നെ​യും പോ​ലീ​സി​നെ​യും അ​റി​യി​ക്കു​മെ​ന്നും പ​റ​ഞ്ഞ് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്യും.

ഡ​ൽ​ഹി, ബാം​ഗ്ലൂ​ർ എ​ന്നി​വി​ട​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​യി​രു​ന്നു ത​ട്ടി​പ്പ്. റു​ഗ്നേ​യ്ഹു​യ് ആ​ണ് ത​ട്ടി​പ്പി​നി​ര​യാ​യവ​രെ ഫോ​ണി​ൽ വി​ളി​ച്ചി​രു​ന്ന​ത്. ഭ​ർ​ത്താ​വാ​ണു ത​ട്ടി​പ്പി​നാ​വ​ശ്യ​മാ​യ ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ൾ, സിം ​കാ​ർ​ഡു​ക​ൾ എ​ന്നി​വ സം​ഘ​ടി​പ്പി​ച്ചി​രു​ന്ന​ത്.

ര​ണ്ടു മാ​സം കൂ​ടു​ന്പോ​ൾ താ​മ​സ​സ്ഥ​ലം മാ​റു​ന്ന​താ​ണ് ഇ​വ​രു​ടെ രീ​തി. തൃ​ശൂ​ർ സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യെ ഫേ​സ് ബു​ക്കി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട് 70,000 പൗ​ണ്ടും സ്വ​ർ​ണ​വും അ​യ​ച്ചി​ട്ടു​ണ്ടെ​ന്നു വി​ശ്വ​സി​പ്പി​ച്ച് 35 ല​ക്ഷം രൂ​പ ത​ട്ടി​യെ​ന്ന കേ​സി​ലാ​ണ് ഇ​രു​വ​രും പി​ടി​യി​ലാ​യ​ത്.

പ്ര​തി​ക​ളി​ൽ നി​ന്ന് നി​ര​വ​ധി മൊ​ബൈ​ൽ ഫോ​ണു​ക​ൾ, സിം ​കാ​ർ​ഡു​ക​ൾ, ചെ​ക്ക് ബു​ക്ക് തു​ട​ങ്ങി​യ​വ ക​ണ്ടെ​ടു​ത്തു. സൈ​ബ​ർ ക്രൈം ​പോ​ലീ​സ് ഇ​ൻ​സ്പെക്ട​​ർ എ.​എ. അ​ഷ​റ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു അ​റ​സ്റ്റ്.

Related posts

Leave a Comment