ഒരു സന്തോഷ വാര്‍ത്ത അറിയിക്കാനുണ്ടേയെന്ന് അനുക്കുട്ടി ! ആ സര്‍പ്രൈസ് കേട്ട് ആനന്ദപുളകിതരായി ആരാധകര്‍…

മിനിസ്‌ക്രീനില്‍ ഏറ്റവുമധികം ആരാധകരുള്ള താരങ്ങളിലൊരാളാണ് അനുമോള്‍ എന്ന അനുക്കുട്ടി. സീരിയലുകളിലൂടെ അഭിനയജീവിതം തുടങ്ങിയ താരത്തിന്റെ കരിയറില്‍ വഴിത്തിരിവായത് ഫ്‌ളവേഴ്‌സ് ചാനലിലെ സ്റ്റാര്‍ മാജിക് എന്ന പരിപാടിയാണ്.

പ്രമുഖ സീരിയലായ പാടാത്ത പൈങ്കിളിയില്‍ നിന്ന് താരം അടുത്തിടെ പിന്മാറിയതും വാര്‍ത്തയായിരുന്നു. സോഷ്യല്‍ മീഡിയയില്‍ ആരാധകരുമായി സംവദിക്കാന്‍ സമയം കണ്ടെത്തുന്ന താരം ആരാധകരുടെ ചോദ്യങ്ങള്‍ക്കെല്ലാം മറുപടിയും നല്‍കാറുണ്ട്.

അടുത്തിടെ താരം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ച ഒരു കാര്യം ആരാധകരെയാകെ സന്തോഷിപ്പിച്ചിരിക്കുകയാണ്. ഇന്‍സ്റ്റഗ്രാമിലെ ചോദ്യോത്തര വേളയിലായിരുന്നു താരത്തിന്റെ ആ വെളിപ്പെടുത്തല്‍.

താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ…

ജീവിതത്തില്‍ ഏറ്റവും സന്തോഷം നിറഞ്ഞ നിമിഷം അത് ഏതാണ് എന്നായിരുന്നു ഒരാള്‍ക്ക് ചോദിക്കാനുണ്ടായിരുന്നത്. ഇതിന് അനുമോള്‍ മറുപടി നല്‍കിയത് അങ്ങനൊക്കെ ചോദിച്ചാ എപ്പോഴും സന്തോഷം നിറഞ്ഞ നിമിഷം ആണ് എന്നായിരുന്നു. അതേസമയം പിന്നെ നവംബര്‍ 23ന് ഒരു സന്തോഷ വാര്‍ത്തയുണ്ട് എന്നും അനുമോള്‍ പറയുന്നുണ്ട്.

ഇതോടെ ആരാധകര്‍ കൂടുതല്‍ ചോദ്യങ്ങളുമായി എത്തുകയായിരുന്നു. രസകരമായ ഒരുപാട് ചോദ്യങ്ങളാണ് ആരാധകര്‍ക്കുള്ളത്. യൂട്യൂബ് ചാനല്‍ തുടങ്ങുമോ എന്നായിരുന്നു മറ്റൊരാളുടെ ചോദ്യം.

യെസ് ആഗ്രഹം ഉണ്ട്. നിങ്ങളുടെ പിന്തുണ വേണം എന്നായിരുന്നു ഇതിന് അനുമോള്‍ മറുപടി നല്‍കിയത്. നിരവധി പേരാണ് താരത്തിനോട് യൂട്യൂബ് ചാനല്‍ ആരംഭിക്കണമെന്ന് അഭ്യര്‍ത്ഥിച്ചു കൊണ്ട് രംഗത്ത് എത്തിയിരിക്കുന്നത്.

തനിക്കും ആഗ്രഹമുണ്ടെന്ന് അനുമോളും പറയുന്നുണ്ട്. അധികം വൈകാതെ തന്നെ ചാനല്‍ തുടങ്ങുമെന്നും എല്ലാവരുടേയും പിന്തുണ വേണമെന്നും അനുമോള്‍ പറയുന്നുണ്ട്.

അതേസമയം മുന്‍ പരിചയം ഇല്ലാത്ത ഒരാള്‍ ഐ ലവ് യു പറഞ്ഞാല്‍ എന്തു ചെയ്യുമെന്ന രസകരമായൊരു ചോദ്യമായിരുന്നു മറ്റൊരാള്‍ക്കുണ്ടായിരുന്നത്.

താന്‍ അയാളോട് ലവ് യു ടു എന്ന് പറയും എന്നായിരുന്നു ഇതിന് അനുമോള്‍ നല്‍കിയ ഉത്തരം. നവംബര്‍ 23 ഹൃദയ കുമാരി ടീച്ചര്‍ റിലീസിംഗ് ആണോ അതോ വേറെ എന്തെങ്കിലും വിശേഷം ആണോ എന്ന സംശയമായിരുന്നു മറ്റൊരാള്‍ക്ക് ഉണ്ടായിരുന്നത്.

എന്നാല്‍ അല്ലെന്നായിരുന്നു അനുമോള്‍ പറഞ്ഞത്. സ്റ്റാര്‍ മാജിക്കില്‍ അനുവിനൊപ്പം പ്രേക്ഷകര്‍ ഓര്‍ക്കുന്ന പേരാണ് തങ്കച്ചന്‍ വിതുര.

അതുകൊണ്ട് തന്നെ തങ്കുവിനെ പറ്റി അഭിപ്രായം എന്താണെന്നായിരുന്നു ഒരാളുടെ ചോദ്യം. ഒറ്റ വാക്കില്‍ പറയാന്‍ എങ്കില്‍ ഒരു പാവം എന്നായിരുന്നു ഇതിന് അനു നല്‍കിയ ഉത്തരം.

സ്റ്റാര്‍ മാജിക്കില്‍ നിന്നുമുള്ള അനുവിന്റേയും തങ്കുവിന്റേയും രസകരമായ നിമിഷങ്ങള്‍ സോഷ്യല്‍ മീഡിയയും ആരാധകരും സ്ഥിരം ഏറ്റെടുക്കാറുള്ളതാണ്.

കല്യാണം എന്നാണ് എന്നായിരുന്നു മറ്റൊരാള്‍ക്ക് അറിയാനുണ്ടായിരുന്നത്. പലപ്പോഴും താരങ്ങള്‍ നേരിടേണ്ടി വരുന്ന ചോദ്യമാണിത്.

എന്നാല്‍ തനിക്ക് അറിയില്ലെന്നായിരുന്നു ഇതിന് അനുമോള്‍ നല്‍കിയ ഉത്തരം. പിന്നാലെ താരത്തോട് പുതിയ സീരിയല്‍ വല്ലതും ചെയ്യുന്നുണ്ടോ എന്ന് മറ്റൊരു ആരാധകന്‍ ചോദിച്ചു.

എന്നാല്‍ താന്‍ സീരിയല്‍ ഇനി ചെയ്യുന്നില്ലെന്നും സിനിമ നോക്കുക യാണെന്നു മായിരുന്നു അനുവിന്റെ മറുപടി. അനുമോള്‍ അവസാനം എത്തിയ പരമ്പരയായിരുന്നു പാടാത്ത പൈങ്കിളി.

കഥാപാത്രം ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. അതുകൊണ്ട് തന്നെ താരം പരമ്പരയില്‍ നിന്നും പിന്മാറിയത് ആരാധകര്‍ക്ക് ഏറെ വിഷമമായിരുന്നു.

എന്തുകൊണ്ടാണ് പാടാത്ത പൈങ്കിളിയില്‍ നിന്നും പോയത് എന്ന് ചോദിച്ചപ്പോള്‍ ഡേറ്റ് ക്ലാഷ് എന്നായിരുന്നു അനു നല്‍കിയ ഉത്തരം. എന്തായാലും താരത്തിന്റെ ചോദ്യങ്ങളും ഉത്തരങ്ങളുമെല്ലാം ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായി മാറുകയാണ്.

അതേസമയം എന്താണ് താരം കാത്തുവച്ചിരിക്കുന്ന സന്തോഷ വാര്‍ത്ത എന്നറിയാനുള്ള ആകാംഷയിലാണ് ആരാധകര്‍. പുതിയ സിനിമയോ ഷോര്‍ട്ട് ഫിലിമോ ആയിരിക്കുമെന്ന വിലയിരുത്തലാണ് ചില ആരാധകരില്‍ പലരും പങ്കുവെക്കുന്നത്.

Related posts

Leave a Comment