പ്ര​തി​സ​ന്ധി​ക​ളോട് പൊ​രു​തി ജ​യി​ച്ച അ​മ്മ​യ്ക്കും മ​ക​നും അ​ഭി​ന​ന്ദ​ന​വു​മാ​യി വി​ദ്യാ​ഭ്യാ​സ മ​ന്ത്രി


തൃശൂർ: പ്ര​തി​സ​ന്ധി​ക​ളെ പൊ​രു​തി തോ​ല്പി​ച്ച് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ​യി​ൽ വി​ജ​യം നേ​ടി​യ 68 കാ​രി ലി​ല്ലി ആ​ന്‍റ​ണി​ക്കും മ​ക​ൻ 39കാ​ര​ൻ മ​നോ​ജി​നും അ​ഭി​ന​ന്ദ​നം അ​റി​യി​ച്ച് വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി.

ഏ​റെ പ്ര​തി​സ​ന്ധി​ക​ളെ നേ​രി​ട്ടാ​ണ് തൃ​ശൂ​ർ ജി​ല്ല​യി​ലെ മു​ല്ല​ശേ​രി അ​ന്ന​ക​ര വ​ടു​ക്കൂ​ട്ട് വീ​ട്ടി​ൽ ലി​ല്ലി ആ​ന്‍റ​ണി സാ​ക്ഷ​ര​താ മി​ഷ​ൻ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി ര​ണ്ടാം​വ​ർ​ഷ തു​ല്യ​താ പ​രീ​ക്ഷ​യും, മ​ക​ൻ മ​നോ​ജ് ഒ​ന്നാം വ​ർ​ഷ തു​ല്യ​താ പ​രീ​ക്ഷ​യും എ​ഴു​തി പാ​സാ​യ​ത്.

മു​ല്ല​ശേ​രി ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ സാ​ക്ഷ​ര​ത തു​ല്യ​താ പ​ഠ​ന കേ​ന്ദ്ര​ത്തി​ലെ പ​ഠി​താ​ക്ക​ളാ​ണ് ഇ​രു​വ​രും.ശാ​രീ​രി​ക അ​വ​ശ​ത​ക​ൾ​മൂ​ലം ഏ​ഴാം ക്ലാ​സി​ൽ പ​ഠ​നം നി​ർ​ത്തി​യ​താ​ണ് മ​നോ​ജ്.

അ​മ്മ ലി​ല്ലി​യു​ടെ പ്രോ​ത്സാ​ഹ​ന​ത്തെ​തു​ട​ർ​ന്ന് സാ​ക്ഷ​ര​താ മി​ഷ​ൻ തു​ല്യ​താ പ​ഠ​ന​ത്തി​ലൂ​ടെ ത​ന്നെ ഏ​ഴാം​ത​ര​വും പ​ത്താം​ത​ര​വും വി​ജ​യി​ച്ചു.

മ​ക​ൻ പ്ല​സ് വ​ണ്ണി​നു ചേ​ർ​ന്ന​തോ​ടെ, 1972-ൽ ​ഉ​യ​ർ​ന്ന മാ​ർ​ക്കോ​ടെ എ​സ്എ​സ്എ​ൽ​സി പാ​സാ​യ ലി​ല്ലി​യും തു​ട​ർ​പ​ഠ​ന​ത്തി​നു ത​യാ​റാ​കു​ക​യാ​യി​രു​ന്നു.

ഇ​രു​വ​രും നി​ര​വ​ധി പേ​ർ​ക്കു പ്ര​ചോ​ദ​ന​മാ​ണെ​ന്ന് അ​ഭി​ന​ന്ദ​ന​ക്ക​ത്തി​ൽ വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി. തു​ട​ർ​പ​ഠ​ന​ത്തി​ന് ആ​ഗ്ര​ഹം പ്ര​ക​ടി​പ്പി​ക്കു​ന്ന ലി​ല്ലി ആ​ന്‍റ​ണി ഡി​സ്റ്റ​ൻ​സ് എ​ഡ്യൂ​ക്കേ​ഷ​ൻ സം​വി​ധാ​നം പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണ​മെ​ന്നും മ​ന്ത്രി നി​ർ​ദേ​ശി​ച്ചു.

Related posts

Leave a Comment