പണത്തിന് മീതേ പരന്തും പറക്കില്ല;   ദേശീയ പാതയോരത്ത് നിന്ന്  നീ​ക്കം ചെ​യ്ത അ​ന​ധി​കൃ​ത ത​ട്ടു​ക​ട​ക​ൾ വീ​ണ്ടും നി​ർ​മി​ക്കു​ന്നു;  കൈയേറ്റത്തിന് കൂട്ടുനിൽക്കുന്ന രാഷ്ട്രീയ- ഉദ്യോഗസ്ഥ കൂട്ടുകെട്ടിനെതിരേ നാട്ടുകാർ രംഗത്ത്

തു​റ​വൂ​ർ: ദേ​ശീ​യ​പാ​ത​യോ​ര​ത്ത് നി​ന്ന് നീ​ക്കം ചെ​യ്ത അ​ന​ധി​കൃ​ത ത​ട്ടു​ക​ട​ക​ൾ വീ​ണ്ടും പു​ന​ർ​നി​ർ​മി​ച്ച് തു​ട​ങ്ങി. ദേ​ശീ​യ​പാ​ത വി​ക​സ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് അ​ന​ധി​കൃ​ത​മാ​യി നി​ർ​മി​ച്ച ത​ട്ടു​ക​ട​ക​ൾ പൊ​ളി​ച്ചു നീ​ക്കാ​ൻ ന​ട​പ​ടി​യാ​യ​ത്. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഭൂ​രി​ഭാ​ഗം ക​ട​ക​ളും സ്വ​മേ​ധ​യ പൊ​ളി​ച്ചു നീ​ക്കി​യി​രു​ന്നു.

അ​രൂ​ർ മു​ത​ൽ ഒ​റ്റ​പ്പു​ന്ന വ​രേ​യു​ള്ള ഭാ​ഗ​ങ്ങ​ളി​ലെ അ​ന​ധി​കൃ​ത ത​ട്ടു​ക​ട​ക​ളും വ​ഴി വാ​ണി​ഭ കേ​ന്ദ്ര​ങ്ങ​ളു​മാ​ണ് പൊ​ളി​ച്ചു നീ​ക്കി​യ​ത്. എ​ന്നാ​ൽ തു​റ​വൂ​രി​ൽ ക​ഴി​ഞ്ഞ ദി​വ​സം പൊ​ളി​ച്ചു മാ​റ്റി​യ ത​ട്ടു​ക​ട​ക​ൾ കു​ടു​ത​ൽ ഉ​റ​പ്പു​ള്ള സാ​മ​ഗ്രി​ക​ൾ ഉ​പ​യോ​ഗി​ച്ച് പു​ന​ർ​നി​ർ​മാ​ണം തു​ട​ങ്ങി​യി​ട്ടു​ണ്ട്.
ദേ​ശീ​യ​പാ​ത വി​ക​സ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പാ​ത​യോ​ര​ങ്ങ​ളി​ലെ കൈ​യേ​റ്റം ഒ​ഴി​പ്പി​ക്കാ​നു​ള്ള സ​ർ​ക്കാ​ർ നി​ർ​ദേ​ശ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ത​ട്ടു​ക​ട​ക​ളും മ​റ്റ് അ​ന​ധി​കൃ​ത നി​ർ​മാ​ണ​ങ്ങ​ളും പൊ​ളി​ച്ചു നീ​ക്കാ​ൻ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പും പ​ഞ്ചാ​യ​ത്തും നോ​ട്ടീ​സ് ന​ൽ​കി​യി​രു​ന്നു. ഇ​ത് സം​ബ​ന്ധി​ച്ച് ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​നാ​ധി​കൃ​ത​ർ പ്ര​ച​ര​ണ​വും ന​ട​ത്തി​യി​രു​ന്നു.

ഇ​തേ​ത്തു​ട​ർ​ന്നാ​ണ് ഉ​ട​മ​ക​ൾ സ്വ​മേ​ധ​യ ക​ട​ക​ൾ നീ​ക്കം ചെ​യ്ത​ത്. എ​ന്നാ​ൽ അ​ടു​ത്ത ദി​വ​സം ത​ന്നെ ക​ട​ക​ൾ വീ​ണ്ടും കെ​ട്ടി അ​ധി​കൃ​ത​രെ വെ​ല്ലു​വി​ളി​ച്ച് ന​ട​ത്തു​ന്ന നി​യ​മ ലം​ഘ​ന​ത്തി​ന് അ​ധി​കൃ​ത​രി​ൽ ചി​ല​ർ കു​ട പി​ടി​ക്കു​ക​യാ​ണെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​രോ​പ​ണം. തു​റ​വൂ​രി​ൽ പ​ല​ത​വ​ണ നീ​ക്കം ചെ​യ്ത​താ​ൽ​കാ​ലി​ക ക​ട​ക​ൾ മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം പു​ന​ർ​നി​ർ​മി​ക്കു​ന്ന​ത് പ​തി​വാ​ണ്. ക​ട​യു​ട​മ​യു​ടെ ഉ​ന്ന​ത രാ​ഷ്ട്രീ​യ ബ​ന്ധ​ങ്ങ​ളാ​ണ് കൈ​യേ​റ്റ​ത്തി​ന് നേ​രെ അ​ധി​കൃ​ത​ർ ക​ണ്ണ​ട​യ്ക്കു​ന്ന​തി​ന് കാ​ര​ണ​മെ​ന്ന്് നാ​ട്ടു​കാ​ർ ആ​രോ​പി​ക്കു​ന്നു.

Related posts