നാട്ടുകാർ കൈത്താങ്ങായിട്ടും വിനീഷിനു  സ്പെ​യി​നെ​ന്ന സ്വ​പ്നം യാഥാർഥ്യമായില്ല

പു​ന്നം​പ​റ​ന്പ്: ഭി​ന്ന​ശേ​ഷി​ക്കാ​ര​നാ​യ ദേ​ശീ​യ കാ​യി​കതാ​ര​ം എം.​ആ​ർ.​ വി​നീ​ഷിനു സ്പെ​യി​നെ​ന്ന സ്വ​പ്നം സാ​ക്ഷാ​ത്ക​രി​ക്കാ​നായില്ല. ക​ഴി​ഞ്ഞ മാ​സം സ്പെ​യി​നി​ൽ ന​ട​ന്ന സെ​റി​ബ്ര​ൽ പാ​ൾ​സി ബാ​ധി​ച്ച​വ​രു​ടെ ഷോ​ട്ട്പു​ട്ടി​ൽ പ​ങ്കെ​ടു​ക്കാ​നാ​കാ​ഞ്ഞതാണ് തെ​ക്കും​ക​ര വീ​രോ​ലി​പ്പാ​ടം മ​ധു​പ്പി​ള്ളി വീ​ട്ടി​ൽ രാ​മ​ൻ -ന​ളി​നി ദ​ന്പ​തി​ക​ളു​ടെ മ​ക​നെ നി​രാ​ശ​നാ​ക്കിയ​ത്.​ ക​ഴി​ഞ്ഞ കാ​ല​ഘ​ട്ട​ങ്ങ​ളി​ൽ സം​സ്ഥാ​ന​-ദേ​ശീ​യ ത​ല​ങ്ങളിൽ നി​ര​വ​ധി മെ​ഡ​ലു​ക​ൾ നേ​ടി​യ താ​ര​മാ​ണ് വി​നീ​ഷ്.

വോളി​ബോ​ൾ, ഷോ​ട്ട്പു​ട്ട്, ജാ​വ​ലി​ൻ​ത്രോ, ഓ​ട്ടം, ക്രി​ക്ക​റ്റ് എ​ന്നി​വ​യി​ലാ​ണ് വി​നീ​ഷ് സ്വ​ർ​ണം, വെ​ള്ളി, വെ​ങ്ക​ലം എ​ന്നീ മെ​ഡ​ലു​ക​ൾ നേ​ടി​യത്.​ മ​ത്സ​ര​ങ്ങ​ൾ​ക്കാ​യി​ സ്പെ​യി​നി​ലേ​ക്ക് പോ​കാ​ൻ ര​ണ്ട ു ല​ക്ഷ​ത്തോ​ളം രൂ​പ ക​ണ്ടെത്താ​ൻ ക​ഴി​യാ​തെ ക​ഷ്ട​പ്പെ​ടു​ന്ന സ​മ​യ​ത്താ​യി​രു​ന്നു വി​ഷ​യം അ​നി​ൽ അ​ക്ക​ര​ എംഎ​ൽഎയു​ടെ ശ്ര​ദ്ധ​യി​ൽ​പെ​ട്ട​ത്.​

ഉ​ട​ൻത​ന്നെ എംഎ​ൽഎ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ തെ​ക്കും​ക​ര പ​ഞ്ചാ​യ​ത്ത് പ്ര​തി​പ​ക്ഷ നേ​താ​വ് പി.​ജെ.​ രാ​ജു, മു​ൻ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​നി​ൽ ജേക്ക​ബ്, സ്ഥി​രംസ​മി​തി അ​ധ്യ​ക്ഷ​ൻ ഇ.​എ​ൻ.​ ശ​ശി എ​ന്നി​വ​ർചേ​ർ​ന്ന് ആ​വ​ശ്യ​ത്തി​നു ഫണ്ടു സ്വ​രൂ​പി​ച്ചെ​ങ്കി​ലും സ്പെ​യി​നി​ലേ​ക്കു​ള്ള യാ​ത്ര ത​ട​സ​പ്പെ​ടു​ക​യാ​യി​രു​ന്നു.

മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ എ​ൻ​ട്രി ഫീ​സാ​യി 80,000 രൂ​പ​യും വി​സയും എ​യ​ർ ടി​ക്ക​റ്റിനുമായി 80,000 രൂ​പ​യും മ​റ്റു ചെല​വു​ക​ൾ​ക്കാ​യി 40,000 രൂ​പ​യു​മാ​ണ് എംഎ​ൽഎ​യും മ​റ്റു സ്പോ​ർ​ട്സ് പ്രേ​മി​ക​ളും ചേ​ർ​ന്ന് ക​ണ്ടെത്തി​യ​ത്. എ​ന്നാ​ൽ പ​ണ​വും മ​റ്റു രേ​ഖ​ക​ളും ന​ല്​കി ദി​വ​സ​ങ്ങ​ൾ കാ​ത്തി​രു​ന്ന വി​നീ​ഷി​ന് ചി​ല സാ​ങ്കേ​തി​ക കാ​ര​ണ​ങ്ങ​ൾ പ​റ​ഞ്ഞ് വി​സ ല​ഭി​ച്ചി​ല്ല.

തു​ട​ർ​ന്ന് എംപിമാ​ർ, കേ​ന്ദ്ര മ​ന്ത്രി ഉ​ൾ​പ്പ​ടെ ഉ​ന്ന​ത​രു​ടെ ഇ​ട​പ്പെ​ട​ലു​ക​ൾ ഉ​ണ്ടായെ​ങ്കി​ലും സ​മ​യം കാ​ത്തുനി​ല്​ക്കാ​ത്ത​തി​നാ​ൽ യാ​തൊ​രു ന​ട​പ​ടി​യും ഉ​ണ്ടായി​ല്ല. ഇ​തോ​ടെ വി​നീ​ഷി​ന്‍റെ സ്പെ​യി​നെ​ന്ന സ്വ​പ്ന​ത്തി​ന് തി​ര​ശീ​ല വീ​ഴു​ക​യാ​യി​രു​ന്നു.
വി​നീ​ഷി​ന്‍റെ അ​ച്ഛൻ രാ​മ​ൻ രോ​ഗി​യാ​ണ്.​

അ​മ്മ കൂ​ലിപ്പണി​യെ​ടു​ത്താ​ണ് കു​ടും​ബം പു​ല​ർ​ത്തു​ന്ന​ത്.​ ഇ​ന്ത്യ​ക്കുവേ​ണ്ട ി പോ​രാ​ടാ​ൻ ഇ​നി​യും ത​നി​ക്ക് അ​വ​സ​രം ല​ഭി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ഭി​ന്ന​ശേ​ഷി​ക്കാ​ര​നാ​യ ഈ യുവാവ്. നാ​ട്ടു​കാ​ര​നും അ​ന്ന​ത്തെ കാ​യി​ക മ​ന്ത്രി​യു​മാ​യ എ.​സി.​ മൊ​യ്തീ​ൻ ത​നി​ക്കുവേ​ണ്ടി ഒ​രു ചെ​റു​വി​ര​ൽപോ​ലും അ​ന​ക്കി​യി​ല്ലെ​ന്നും വി​നീ​ഷ് പ​റ​ഞ്ഞു.​ കേ​ര​ള​ത്തി​ൽനി​ന്നും ഈ​ മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാൻ യോഗ്യത ലഭിച്ച ഏ​ക വ്യ​ക്തി​യാ​യി​രു​ന്നു വി​നീ​ഷ്.

Related posts