ജീവനുവേണ്ടിയുള്ള പോലീസുകാരുടെ ഓട്ടം വെറുതേയായില്ല; ബക്കറ്റിലുപേക്ഷിച്ച കുഞ്ഞ് ആരോഗ്യം വീണ്ടെടുത്തു;  ഇന്ന് ആശുപത്രി വിടും


ഗാ​​ന്ധി​​ന​​ഗ​​ർ: പ്ര​​സ​​വ​​ശേ​​ഷം ബ​​ക്ക​​റ്റി​​ൽ ഉ​​പേ​​ക്ഷി​​ച്ച ന​​വ​​ജാ​​ത ശി​​ശു​​വി​​ന്‍റെ ആ​​രോ​​ഗ്യ​​നി​​ല തൃ​​പ്തി​​ക​​ര​​മാ​​യ​​തി​​നെത്തുട​​ർ​​ന്ന് ഇ​​ന്ന് ഡി​​സ്ചാ​​ർ​​ജ് ചെ​​യ്യു​​മെ​​ന്നും കു​​ട്ടി​​യു​​ടെ ആ​​രോ​​ഗ്യ​​നി​​ല തൃ​​പ്തി​​ക​​ര​​മാ​​ണെ​​ന്നും കു​​ട്ടി​​ക​​ളു​​ടെ ആ​​ശു​​പ​​ത്രി സൂ​​പ്ര​​ണ്ട് ഡോ. ​​കെ.​​പി. ജ​​യ​​പ്ര​​കാ​​ശ് അ​​റി​​യി​​ച്ചു.

പ്ര​​സ​​വ​​ശേ​​ഷം മാ​​താ​​വ് ശു​​ചി​​മു​​റി​​യി​​ലെ ബ​​ക്ക​​റ്റി​​ൽ ഉ​​പേ​​ക്ഷി​​ച്ചി​​രു​​ന്നു. അമ്മയ്ക്ക് അ​​മി​​ത​​ര​​ക്ത​​സ്രാ​​വ​​മു​​ണ്ടാ​​യ​​തി​​നെ തു​​ട​​ർ​​ന്നു ചെ​​ങ്ങ​​ന്നൂ​​രി​​ലെ സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി​​യി​​ൽ പ്ര​​വേ​​ശി​​പ്പി​​ക്കു​​ക​​യാ​​യി​​രു​​ന്നു.

ആ​​ശു​​പ​​ത്രി​​യി​​ൽ പ്ര​​വേ​​ശി​​ച്ച​​പ്പോ​​ഴാ​​ണ് യു​​വ​​തി പ്ര​​സ​​വി​​ച്ചെ​ന്ന് ​മ​​ന​​സി​​ലാ​​കു​​ന്ന​​ത്. പി​​ന്നീ​​ട് ആ​​ശു​​പ​​ത്രി അ​​ധി​​കൃ​​ത​​ർ ന​​ട​​ത്തി​​യ അ​​ന്വേ​​ഷ​​ണ​​ത്തി​​ൽ ശി​​ശു മ​​ര​​ണ​​പ്പെ​​ട്ട​​തി​​നാ​​ൽ കു​​ഴി​​ച്ചി​​ട്ട​​താ​​യി യു​​വ​​തി പ​​റ​​ഞ്ഞു.

യു​​വ​​തി​​യോ​​ടൊ​​പ്പം ആ​​ശു​​പ​​ത്രി​​യി​​ലെ​​ത്തി​​യ മൂ​​ത്ത​​മ​​ക​​ൻ പ​​റ​​ഞ്ഞ​​ത് കു​​ട്ടി​ ശു​​ചി​മു​​റി​​യി​​ലെ ബ​​ക്ക​​റ്റി​​ൽ ഉ​​ണ്ടെ​​ന്നാ​​യി​​രു​​ന്നു. ഉ​​ട​​ൻ​​ത​​ന്നെ ആ​​ശു​​പ​​ത്രി അ​​ധി​​കൃ​​ത​​ർ പോ​​ലീ​​സി​​നെ​​യും ചൈ​​ൽ​​ഡ് വെ​​ൽ​​ഫ​​യ​​ർ ക​​മ്മി​​റ്റി അ​​ധി​​കൃ​​ത​​രേ​​യും അ​​റി​​യി​​ച്ചു.

പോ​​ലീ​​സി​​ൽ വി​​വ​​രം ല​​ഭി​​ച്ച ഉ​​ട​​ൻ ചെ​​ങ്ങ​​ന്നൂ​​ർ എ​​സ്എ​​ച്ച്ഒ വി​​പി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ പോ​​ലീ​​സ് യു​​വ​​തി​​യു​​ടെ വീ​​ട്ടി​​ലെ​​ത്തി എ​​സ്ഐ അ​​ഭി​​ലാ​​ഷ് ബ​​ക്ക​​റ്റി​​ലു​​ള്ള കു​​ഞ്ഞു​​മാ​​യി ഓ​​ടി ആ​​ശു​​പ​​ത്രി​​യി​​ലെ​​ത്തി​​ക്കു​​ക​​യാ​​യി​​രു​​ന്നു. ക​​ഴി​​ഞ്ഞ നാ​​ലി​​നാ​​യി​​രു​​ന്നു സം​​ഭ​​വം.

ആ​​ശു​​പ​​ത്രി​​യി​​ലെ​​ത്തി ന​​ട​​പ​​ടി​​ക്ര​​മ​​ങ്ങ​​ൾ പൂ​​ർ​​ത്തി​​യാ​​ക്കി​​യ​​ശേ​​ഷം ന​​വ​​ജാ​​ത ശി​​ശു​​വു​​മാ​​യി പോ​​ലീ​​സ് കോ​​ട്ട​​യം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് കു​​ട്ടി​​ക​​ളു​​ടെ ആ​​ശു​​പ​​ത്രി​​യി​​ലേ​​ക്ക് പാ​​യു​​ക​​യാ​​യി​​രു​​ന്നു.

ആ​​ശു​​പ​​ത്രി​​യി​​ൽ എ​​ത്തി​​യ​​ശേ​​ഷം സൂ​​പ്ര​​ണ്ട് ഡോ. ​​കെ.​​പി. ജ​​യ​​പ്ര​​കാ​​ശി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ അ​​ടി​​യ​​ന്തര ചി​​കി​​ത്സ ന​​ട​​ത്തി. ആ​​ദ്യ​​ദി​​വ​​സം വെ​ന്‍റി​ലേ​​റ്റ​​റി​​ൽ ക​​ഴി​​ഞ്ഞി​​രു​​ന്ന കു​​ട്ടി​​ ഓ​​ക്സി​​ജ​ന്‍റെ സ​​ഹാ​​യ​​ത്തോ​​ടെ​​യാ​​ണ് ജീ​​വ​​ൻ നി​​ല​​നി​​ർ​​ത്തി​​യ​​ത്.

ട്യൂ​​ബ് വ​​ഴി​​യാ​​ണ് കു​​ട്ടി​​ക്ക് മു​​ല​​പ്പാ​​ൽ ന​​ൽ​​കി​​ക്കൊണ്ടി​​രി​​ക്കു​​ന്ന​​ത് ക​​ഴി​​ഞ്ഞ നാ​​ലി​​നു ചെ​​ങ്ങ​​ന്നൂ​​ർ കോ​​ട്ട സ്വ​​ദേ​​ശി​​നി​​യാ​​ണു വീ​​ട്ടി​​ൽ​​വ​​ച്ചു പ്ര​​സ​​വ​​ശേ​​ഷം ന​​വ​​ജാ​​ത​​ശു​​വി​​നെ ശു​​ചി​​മു​​റി​​യി​​ലെ ബ​​ക്ക​​റ്റി​​ൽ ഇ​​ട്ട​​ത്.

Related posts

Leave a Comment