വി​വാ​ഹം ക​ഴി​ക്ക​ണ​മെ​ന്ന ആ​ഗ്ര​ഹം പ​ണ്ടേ​യി​ല്ല ! പ​ക്ഷെ ഒ​രു ജീ​വി​ത പ​ങ്കാ​ളി വേ​ണം; ഹ​ണി റോ​സ് പ​റ​യു​ന്ന​തി​ങ്ങ​നെ…

മ​ല​യാ​ള സി​നി​മ​യി​ല്‍ ഏ​റ്റ​വു​മ​ധി​കം ആ​രാ​ധ​ക​രു​ള്ള ന​ടി​മാ​രി​ലൊ​രാ​ളാ​ണ് ഹ​ണി റോ​സ്.

ഹി​റ്റ് മേ​ക്ക​ര്‍ വി​ന​യ​ന്‍ സം​വി​ധാ​നം ചെ​യ്ത് 2005 ല്‍ ​പു​റ​ത്തി​റ​ങ്ങി​യ ബോ​യ്ഫ്ര​ണ്ട് എ​ന്ന സി​നി​മ​യി​ലൂ​ടെ ആ​ണ് ഹ​ണി റോ​സ് വെ​ള്ളി​ത്തി​ര​യി​ല്‍ എ​ത്തു​ന്ന​ത്.

പി​ന്നീ​ട് നി​ര​വ​ധി സി​നി​മ​ക​ളി​ല്‍ ചെ​റു​തും വ​ലു​തു​മാ​യ നി​ര​വ​ധി വേ​ഷ​ങ്ങ​ളി​ല്‍ തെ​ന്നി​ന്ത്യ​ന്‍ സി​നി​മ​യി​ല്‍ നി​റ​സാ​ന്നി​ദ്ധ്യ​മാ​കാ​ന്‍ താ​ര​ത്തി​നാ​യി.

ടൈ​പ്പ് കാ​സ്റ്റി​ങ്ങി​ല്‍ ഒ​തു​ങ്ങാ​നെ എ​ല്ലാ​ത്ത​രം ക​ഥാ​പാ​ത്ര​ങ്ങ​ളും ത​ന്റെ ക​യ്യി​ല്‍ ഭ​ഭ്ര​മാ​ണെ​ന്ന് വ​ള​രെ ചു​രി​ങ്ങി​യ സ​മ​യം കൊ​ണ്ട് താ​രം തെ​ളി​ച്ചി​രു​ന്നു.

ഇ​പ്പോ​ള്‍ ത​മി​ഴ്, തെ​ലു​ങ്ക്, ക​ന്ന​ട എ​ന്നീ ഭാ​ഷ​ക​ളി​ലെ ചി​ത്ര​ങ്ങ​ളി​ലെ​ല്ലാം സ​ജീ​വ സാ​ന്നി​ധ്യ​മാ​ണ് ഹ​ണി​റോ​സ്.

സോ​ഷ്യ​ല്‍ മീ​ഡി​യ​ക​ളി​ലും ഏ​റെ സ​ജീ​വ​മാ​യ ഹ​ണി റോ​സ് ത​ന്റെ വി​ശേ​ഷ​ങ്ങ​ളും ഫോ​ട്ടോ​ഷൂ​ട്ടു​ക​ളും എ​ല്ലാം ത​ന്റെ ആ​രാ​ധ​ക​രു​മാ​യി പ​ങ്കു​വെ​യ്ക്കാ​റു​ണ്ട്. ഉ​ദ്ഘാ​ട​ന വേ​ദി​ക​ളി​ലെ സ്ഥി​രം സാ​ന്നി​ധ്യം കൂ​ടി​യാ​ണ് ഹ​ണി റോ​സ്.

ഇ​പ്പോ​ഴി​താ വി​വാ​ഹ​ത്തെ കു​റി​ച്ച് സം​സാ​രി​ക്കു​ക​യാ​ണ് താ​രം. ത​നി​ക്ക് വി​വാ​ഹം ക​ഴി​ക്ക​ണ​മെ​ന്ന ആ​ഗ്ര​ഹം പ​ണ്ടേ ഇ​ല്ലെ​ന്നും പ​ക്ഷേ ത​നി​ക്ക് ഒ​രു പാ​ര്‍​ട​ണ​ര്‍ ജീ​വി​ത​ത്തി​ല്‍ ഉ​ണ്ടാ​വു​ന്ന​ത് ഇ​ഷ്ട​മാ​ണെ​ന്നും എ​ന്നാ​ല്‍ വി​വാ​ഹം വേ​ണ്ടെ​ന്നും താ​രം പ​റ​യു​ന്നു.

മ​റ്റു​ള്ള​വ​രു​ടെ വി​വാ​ഹ​ത്തി​ന് പോ​കു​ന്ന​തും ത​നി​ക്ക് ഇ​ഷ്ട​മി​ല്ല. ഒ​ത്തി​രി പേ​രോ​ട് താ​ന്‍ ഇ​ഷ്ടം പ​റ​ഞ്ഞി​ട്ടു​ണ്ട്.

സ്‌​കൂ​ളി​ല്‍ പ​ഠി​ക്കു​മ്പോ​ഴാ​ണ് പ​ല സം​ഭ​വ​ങ്ങ​ളു​മെ​ന്നും പ​ല​രും ത​ന്നോ​ട് ഇ​ങ്ങോ​ട്ട് വ​ന്ന് ഇ​ഷ്ട​മാ​ണെ​ന്ന് പ​റ​ഞ്ഞ​താ​ണെ​ന്നും അ​പ്പോ​ഴൊ​ക്കെ താ​ന്‍ ക​ലി​പ്പ് മോ​ഡി​ല്‍ ആ​യി​രു​ന്നു​വെ​ന്നും ഹ​ണി പ​റ​യു​ന്നു.

Related posts

Leave a Comment