പൂ​ജ​ക​ള്‍ പ​ഠി​ക്കാ​നെ​ത്തി​യ പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത ആ​ണ്‍​കു​ട്ടി​ക​ളെ പ്ര​കൃ​തി​വി​രു​ദ്ധ ലൈം​ഗി​ക​ബ​ന്ധ​ത്തി​ന് നിർബന്ധിച്ച് പൂജാരി; സാജൻ പൂജാരിക്ക് പണികൊടുത്ത് കുട്ടി പൂജാരികൾ..

ചെ​റു​തോ​ണി: പോ​ക്സോ കേ​സി​ല്‍ ക്ഷേ​ത്ര​പൂ​ജാ​രി​യെ ഇ​ടു​ക്കി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മാ​ട്ടു​ക്ക​ട്ട സ്വ​ദേ​ശി ചേ​റാ​ടി​യി​ല്‍ സാ​ജ​നെ( 51) ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ ഒ​ന്പ​തി​നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്.

ര​ണ്ടാ​ഴ്ച മു​മ്പ് ഇ​ടു​ക്കി പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ലെ ക്ഷേ​ത്ര​ത്തി​ല്‍ പൂ​ജാ​രി​യാ​യി എ​ത്തി​യ സാ​ജ​ന്‍ ഇ​തേ ക്ഷേ​ത്ര​ത്തി​ല്‍ പൂ​ജ​ക​ള്‍ പ​ഠി​ക്കാ​നെ​ത്തി​യ പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത ആ​ണ്‍​കു​ട്ടി​ക​ളെ പ്ര​കൃ​തി​വി​രു​ദ്ധ ലൈം​ഗി​ക​ബ​ന്ധ​ത്തി​ന് പ്രേ​രി​പ്പി​ച്ച​തി​നാ​ണ് ഇ​യാ​ള്‍​ക്കെ​തി​രേ കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.

സാ​ജ​ന്‍ കു​ട്ടി​ക​ളെ മെ​ബൈ​ല്‍ ഫോ​ണി​ല്‍ അ​ശ്ലീ​ല വി​ഡി​യോ​ക​ള്‍ കാ​ണി​ക്കു​ക​യും ന​ഗ്ന​താ​പ്ര​ദ​ര്‍​ശ​നം ന​ട​ത്തു​ക​യും ചെ​യ്ത​താ​യി കു​ട്ടി​ക​ളു​ടെ ബ​ന്ധു​ക്ക​ള്‍ ന​ല്‍​കി​യ പ​രാ​തി​യി​ല്‍ പ​റ​യു​ന്നു.

സാ​ജ​ന്‍റെ പെ​രു​മാ​റ്റ​ത്തി​ല്‍ പ​ന്തി​കേ​ട് തോ​ന്നി​യ കു​ട്ടി​ക​ള്‍ വീ​ടു​ക​ളി​ലേ​ക്ക് മ​ട​ങ്ങു​ക​യും ബ​ന്ധു​ക്ക​ളെ വി​വ​രം അ​റി​യി​ക്കു​ക​യു​മാ​യി​രു​ന്നു. തു​ട​ര്‍​ന്ന് ഇ​വ​ര്‍ ഇ​ടു​ക്കി പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Related posts

Leave a Comment