പ​ങ്കാ​ളി​ക​ളെ പ​ങ്കു​വെ​ക്ക​ല്‍ കേ​സിലെ പ​രാ​തി​ക്കാ​രി കോട്ടയത്ത്​ കൊ​ല്ല​പ്പെ​ട്ട നിലയിൽ; മകളുടെ ഭർത്താവാണ് കൊലപ്പെടുത്തിയതെന്ന് യുവതിയുടെ അച്ഛൻ

കോ​ട്ട​യം: പ​ങ്കാ​ളി​ക​ളെ പ​ര​സ്പ​രം കൈ​മാ​റു​ന്ന സം​ഭ​വം പു​റ​ത്തു​കൊ​ണ്ടു​വ​ന്ന​ യു​വ​തി കൊ​ല്ല​പ്പെ​ട്ടു. രാ​വി​ലെ മ​ണ​ര്‍​കാ​ട് മാ​ല​ത്തു​ള്ള വീ​ട്ടി​ലാ​ണ് 27കാ​രി കൊ​ല്ല​പ്പെ​ട്ട​ത്. വെട്ടേറ്റ് രക്തത്തിൽ കുളിച്ചനിലയിൽ കാണപ്പെടുകയായിരുന്നു.

ഇ​വ​രു​ടെ ഭ​ര്‍​ത്താ​വ് വെ​ട്ടി കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​വെന്ന് യു​വ​തി​യു​ടെ പി​താ​വ് പ​റ​യു​ന്നു. കൊ​ല​പാ​ത​ക​ത്തി​ന്‌​ശേ​ഷം ഇയാൾ ഓടി ര​ക്ഷ​പ്പെ​ട്ടതായും പി​താ​വ് പറഞ്ഞു. എന്നാൽ കൊലപാതകി ആരെന്നത് സ്ഥിരീകരിച്ചിട്ടില്ല. സംഭവത്തിൽ മ​ണ​ര്‍​കാ​ട് പോ​ലീ​സ് അന്വേഷണം ന​ട​ത്തു​ക​യാ​ണ്.

ര​ണ്ടു​വ​ര്‍​ഷം മു​മ്പാ​ണ് നാ​ടി​നെ ഞെ​ട്ടി​ച്ച ക​റു​ക​ച്ചാ​ലി​ലെ വൈ​ഫ് സ്വാ​പ്പിം​ഗ് വി​വ​രം പു​റം​ലോ​ക​മ​റി​ഞ്ഞ​ത്. സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ൾ വ​ഴി ഗ്രൂ​പ്പ് ഉ​ണ്ടാ​ക്കി പ​ങ്കാ​ളി​ക​ളെ പ​ങ്കു​വെ​ക്ക​ല്‍ ന​ട​ത്തു​ക​യാ​യി​രു​ന്നു. ഭ​ര്‍​ത്താ​വ് നി​ര്‍​ബ​ന്ധ​പൂ​ര്‍​വം ഒ​ന്‍​പ​തുപേ​ര്‍​ക്ക് കാ​ഴ്ച വ​ച്ചു​വെ​ന്നാ​യി​രു​ന്നു കൊ​ല്ല​പ്പെ​ട്ട യു​വ​തി​യു​ടെ പ​രാ​തി.

പീ​ഡ​ന​ങ്ങ​ള്‍ തു​ട​ര്‍​ന്ന​തോ​ടെയാണ് യു​വ​തി പോ​ലീ​സി​നെ സ​മീ​പി​ച്ച​ത്. കേസിൽ ക​ഴി​ഞ്ഞവ​ര്‍​ഷം ജ​നു​വ​രി​യി​ല്‍ ആ​റ് പേ​ര്‍ അ​റ​സ്റ്റി​ലാ​യി​രു​ന്നു. മൂ​ന്നു​പേ​ര്‍ വി​ദേ​ശ​ത്തേ​ക്ക് ക​ട​ന്നു.

Related posts

Leave a Comment