എന്തു കൊണ്ട് എപ്പോഴും നീല വസ്ത്രം ധരിക്കുന്നു ! ഒടുവില്‍ ആ രഹസ്യം തുറന്നു പറഞ്ഞ് എറണാകുളം ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ. സഫീറുള്ള

എറണാകുളം: ഓരോത്തര്‍ക്കും ഓരോ ഇഷ്ട നിറം കാണും. ചുവപ്പ്,കറുപ്പ്,വെള്ള എന്നിങ്ങനെ പോകുന്നു ആളുകളുടെ ഇഷ്ടങ്ങള്‍. എന്നാല്‍ ചിലര്‍ക്ക് ഇഷ്ടം നീല നിറത്തോടാണ്. ബ്ലൂ ഈസ് ദി വാമസ്റ്റ് കളര്‍ എന്ന പേരില്‍ ഒരു സിനിമ പോലുമുണ്ട്.അത്തരത്തില്‍ നീല നിറത്തോട് കടുത്ത താത്പ്പര്യമുള്ള ഒരു ഉദ്യോഗസ്ഥനുണ്ട് കേരളത്തില്‍.

എറണാകുളം ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫറുള്ളയാണ് ആ നീലപ്രേമി. പുള്ളിയുടെ നീല നിറത്തിനോടുള്ള പ്രണയം ഇന്നും ഇന്നലെയുമല്ല തുടങ്ങിയത്. കലക്ടറെ കാണാനും പരാതി അറിയിക്കാനും നിരവധിപ്പേരാണ് കലക്ടറേറ്റിലെത്തുക. എന്നാല്‍ അദ്ദേഹത്തെ സ്ഥിരമായി കാണുന്നവരില്‍ കൗതുകമുണര്‍ത്തുന്ന കാര്യമാണ് ഈ നീലനിറം. എപ്പോഴും ധരിക്കുന്നത് നീല നിറമുള്ള ഷര്‍ട്ടുകള്‍. ഔദ്യോഗിക പരിപാടികളായാലും സ്വകാര്യ സന്ദര്‍ഭങ്ങളിലായാലും ഇതിനു മാറ്റമൊന്നുമില്ല. കലക്ടറുടെ നീല ഷര്‍ട്ടുകളോടുള്ള ഈ പ്രണയം പലരേയും അദ്ഭുതപ്പെടുത്തിയിട്ടുണ്ട്.

ഇപ്പോഴിതാ ഈ നീല ഷര്‍ട്ടിനു പിന്നിലെ രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ് മുഹമ്മദ് വൈ.സഫീറുള്ള. സ്‌കൂള്‍ പഠനം കഴിഞ്ഞു പുറത്തിറങ്ങിയത് മുതല്‍ അണിയേണ്ടി വന്ന യൂണിഫോമുകളെല്ലാം നീല നിറത്തിലുള്ളവയായിരുന്നു. എന്‍ജിനീയറിങ് പഠിക്കുമ്പോഴും നീല യൂണിഫോമിന് മാറ്റമില്ലായിരുന്നു. പഠനം കഴിഞ്ഞ് ടാറ്റ കണ്‍സള്‍ട്ടന്‍സിയിലെത്തിയപ്പോഴും അതിനുശേഷം ഐബിഎമ്മിലെത്തിയപ്പോഴും യൂണിഫോമിന്റെ നിറം മാത്രം മാറിയില്ല. അങ്ങനെ കുറേകാലം ശരീരത്തിന്റെ ഭാഗമായി മാറിയ നീല നിറത്തോടു തോന്നിയ കൗതുകമാണ് അതു സ്ഥിരമായി തിരഞ്ഞെടുക്കാന്‍ കാരണമായത്.

Related posts