കി​ണ​റി​ന് മു​ക​ളി​ല്‍ പ​ല​ക​യി​ട്ട് ഗാ​ന​മേ​ള​യ്ക്ക് നൃ​ത്തം ചവിട്ടി; ആവേശക്കൊടുമുടിയിൽ പലകയൊടിഞ്ഞ് കി​ണ​റ്റി​ല്‍ വീ​ണു യു​വാ​വിന് ദാരുണാന്ത്യം

ഗാ​ന​മേ​ള​യ്ക്കി​ടെ നൃ​ത്തം ചെ​യ്യ​വെ കി​ണ​റ്റി​ല്‍ വീ​ണ യു​വാ​വ് മ​രി​ച്ചു. നേ​മം പൊ​ന്നു​മം​ഗ​ലം സ്‌​കൂ​ളി​ന് സ​മീ​പം ശ​ങ്ക​ര്‍​ന​ഗ​റി​ല്‍ ഇ​ന്ദ്ര​ജി​ത്ത്(23) ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന​ലെ രാ​ത്രി മേ​ലാ​ങ്കോ​ട് മു​ത്തു​മാ​രി​യ​മ്മ​ന്‍ ക്ഷേ​ത്ര ഉ​ത്സ​വ​ത്തി​നി​ടെ​യാ​യി​രു​ന്നു സം​ഭ​വം. ഇ​ന്ദ്ര​ജി​ത്ത് കി​ണ​റ്റി​ല്‍ വീ​ണ​ത് അ​റി​ഞ്ഞ് ര​ക്ഷി​ക്കാ​നി​റ​ങ്ങി​യ സു​ഹൃ​ത്തി​നെ പ​രി​ക്കു​ക​ളോ​ടെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

കാ​ര​യ്ക്കാ​മ​ണ്ഡ​പം സ്വ​ദേ​ശി അ​ഖി​ലി​നാ​ണ് പ​രി​ക്കേ​റ്റ​ത്.ക്ഷേ​ത്ര​ത്തി​ലെ ഉ​ത്സ​വ​ത്തി​നി​ടെ ഗാ​ന​മേ​ള കാ​ണാ​ന്‍ എ​ത്തി​യ​താ​യി​രു​ന്നു യു​വാ​ക്ക​ൾ.

ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​ത്തു​ള്ള സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ പു​ര​യി​ട​ത്തി​ലെ കി​ണ​റി​ന് മു​ക​ളി​ല്‍ പ​ല​ക​യി​ട്ട് അ​തി​ല്‍ ക​യ​റി നി​ന്നാ​ണ് യു​വാ​ക്ക​ള്‍ ഗാ​ന​മേ​ള ആ​സ്വ​ദി​ച്ച​ത്.

ഇ​ന്ദ്ര​ജി​ത്ത് ‍ ഗാ​ന​മേ​ള​യ്ക്കി​ടെ നൃ​ത്തം ചെ​യ്യ​വെ​ പ​ല​ക ത​ക​ര്‍​ന്ന് കി​ണ​റ്റി​ലേ​ക്ക് വീഴുകയായിരുന്നു. അ​ഗ്നി​ര​ക്ഷാ സേ​ന​യെ​ത്തി ഇ​രു​വ​രെ​യും പു​റ​ത്തെ​ത്തി​ച്ചെ​ങ്കി​ലും ഇ​ന്ദ്ര​ജി​ത്തി​ന്‍റെ ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല.

Related posts

Leave a Comment