ചൈ​ന​യി​ൽ “പു​ഴു​മ​ഴ’; ചൈ​നീ​സ് പ്ര​വി​ശ്യ​യാ​യ ലി​യോ​ണിം​ഗി​ൽ ആ​കാ​ശ​ത്തു​നി​ന്നു പു​ഴു​ക്ക​ൾ മ​ഴ​പോ​ലെ പെ​യ്യുന്നു; ശാസ്ത്രജ്ഞരുടെ വിശദീകരണം ഇങ്ങനെ…


ലി​യോ​ണിം​ഗ്: ആ​കാ​ശ​ത്തു​നി​ന്നു പു​ഴു​ക്ക​ൾ മ​ഴ​പോ​ലെ പെ​യ്യു​ന്ന​തി​നെ​ക്കു​റി​ച്ചു സ​ങ്ക​ൽ​പി​ക്കാ​ൻ പ​റ്റു​മോ? ചൈ​ന​യി​ൽ അ​ങ്ങ​നെ സം​ഭ​വി​ച്ചെ​ന്ന വാ​ർ​ത്ത​ക​ളാ​ണു പു​റ​ത്തു​വ​രു​ന്ന​ത്. “പു​ഴു​മ​ഴ’ പെ​യ്ത​തി​ന്‍റെ ചി​ത്ര​ങ്ങ​ളും വീ​ഡി​യോ​ക​ളും സ​ഹി​ത​മാ​ണ് റി​പ്പോ​ർ​ട്ട്.

ചൈ​നീ​സ് പ്ര​വി​ശ്യ​യാ​യ ലി​യോ​ണിം​ഗി​ൽ വ​ഴി​യോ​ര​ത്ത് നി​ർ​ത്തി​യി​ട്ടി​രു​ന്ന നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളി​ൽ പു​ഴു​ക്ക​ൾ കി​ട​ക്കു​ന്ന​തി​ന്‍റെ​യും വീ​ടി​ന്‍റെ മേ​ൽ​ക്കൂ​ര​ക​ൾ പു​ഴു​ക്ക​ൾ​കൊ​ണ്ട് നി​റ​ഞ്ഞി​രി​ക്കു​ന്ന​തി​ന്‍റെ​യു​മൊ​ക്കെ ചി​ത്ര​ങ്ങ​ൾ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​ക്കു​ന്നു​ണ്ട്.

പു​ഴു​മ​ഴ​യെ പേ​ടി​ച്ച് ആ​ളു​ക​ൾ കു​ട​ചൂ​ടി നി​ൽ​ക്കു​ന്ന​തി​ന്‍റെ ചി​ത്ര​ങ്ങ​ളു​മു​ണ്ട്.സം​ഭ​വ​ത്തി​ൽ ഔ​ദ്യോ​ഗി​ക​മാ​യ വി​ശ​ദീ​ക​ര​ണം ഇ​തു​വ​രെ പു​റ​ത്തു​വ​ന്നി​ട്ടി​ല്ല.

അ​തി​നാ​ൽ​ത്ത​ന്നെ ഈ ​വീ​ഡി​യ വ്യാ​ജ​മാ​ണ​ന്നു വാ​ദി​ക്കു​ന്ന​വ​രു​മു​ണ്ട്. പ​ക്ഷേ ഈ​വി​ധ​ത്തി​ലു​ള്ള വി​ചി​ത്ര​മ​ഴ​ക​ൾ മു​ൻ​പു പെ​യ്തി​ട്ടു​ള്ള​താ​യും അ​തി​നു ശാ​സ്ത്രാ​ടി​സ്ഥാ​ന​മു​ള്ള​താ​യും പ​റ​യു​ന്നു​ണ്ട്.

മ​ഴ​യ്ക്കൊ​പ്പ​മു​ള്ള ശ​ക്ത​മാ​യ കാ​റ്റി​ൽ ജീ​വി​ക​ളും മ​റ്റും ഒ​രി​ട​ത്തു​നി​ന്ന് ഉ​യ​ർ​ന്നു മ​റ്റൊ​രി​ട​ത്തു മ​ഴ​പോ​ലെ പ​തി​ക്കാ​മെ​ന്നു ശാ​സ്ത്ര​ലോ​കം വ്യ​ക്ത​മാ​ക്കു​ന്നു.

ക​ഴി​ഞ്ഞ മാ​സം, ഓ​സ്‌​ട്രേ​ലി​യ​യി​ലെ ല​ജാ​മാ​നു ന​ഗ​ര​ത്തി​ൽ ആ​കാ​ശ​ത്തു​നി​ന്നു മ​ത്സ്യ​ങ്ങ​ൾ പെ​യ്തു​വെ​ന്ന വാ​ർ​ത്ത പു​റ​ത്തു​വ​ന്നി​രു​ന്നു.

ശ​ക്ത​മാ​യ മ​ഴ​യു​ള്ള സ​മ​യ​ത്ത് മ​ത്സ്യ​മ​ഴ പെ​യ്യു​ന്ന​ത് ക​ണ്ട​താ​യാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ അ​വ​കാ​ശ​പ്പെ​ട്ട​ത്. നി​ല​ത്ത് വീ​ണ മ​ത്സ്യ​ങ്ങ​ൾ ജീ​വ​നു​ള്ള​വ​യാ​യി​രു​ന്നു​വെ​ന്നും കു​ട്ടി​ക​ൾ അ​വ​യെ കു​പ്പി​ക​ളി​ൽ ശേ​ഖ​രി​ച്ചു​വെ​ന്നും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ടാ​യി​രു​ന്നു.

Related posts

Leave a Comment