ക്വാറന്‍റൈൻ ലംഘിച്ച ‘ധീരരോട്…’ പോലീസാടാ പറയുന്നേ… അകത്ത് ഇരിക്കടാ !! മു​രി​ങ്ങൂ​രി​ലെ ക്വാ​റ​ന്‍റൈ​നി​ലു​ള്ള​ത് 76 പേ​ർ

മു​രി​ങ്ങൂ​ർ: ക്വാ​റ​ന്‍റൈ​നി​ൽ ക​ഴി​യു​ന്ന​വ​ർ മു​റി​ക്ക് പു​റ​ത്തി​റ​ങ്ങി​യ​തോ​ടെ മൈ​ക്കി​ലൂ​ടെ ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തി പോ​ലീ​സ്.

മു​രി​ങ്ങൂ​രി​ലെ ക്വാ​റ​ന്‍റൈ​ൻ കേ​ന്ദ്ര​ത്തി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന ചി​ല​രാ​ണ് മു​റി​ക​ൾ​ക്കു പു​റ​ത്തി​റ​ങ്ങി​യ​ത്. വി​വ​ര​മ​റി​ഞ്ഞ് സ്ഥലത്തെത്തിയ കൊ​ര​ട്ടി സി​ഐ ബി.​കെ. അ​രു​ണി​ന്‍റെ​യും, എ​സ്ഐ സി.​ഒ.​ജോ​ഷി​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ മൈ​ക്കിലൂടെ ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തി.

നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​വ​രാ​രും ത​ന്നെ മു​റി​ക​ൾ​ക്ക് പു​റ​ത്ത് ഇ​റ​ങ്ങ​രു​തെ​ന്നും അ​ത്യാ​വ​ശ്യ​കാ​ര്യ​ങ്ങ​ൾ​ക്ക് സ​ന്ന​ദ്ധ​ത പ്ര​വ​ർ​ത്ത​ക​രു​മാ​യി ഫോ​ണി​ൽ ബ​ന്ധ​പ്പെ​ട​ണ​മെ​ന്നു​മാ​യി​രു​ന്നു നി​ർ​ദ്ദേ​ശം. നി​യ​മം ലം​ഘി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും പോ​ലീ​സ് മു​ന്ന​റി​യി​പ്പ് ന​ൽ​കി.

നി​ല​വി​ൽ മു​രി​ങ്ങൂ​രി​ലെ ക്വാ​റ​ന്‍റൈ​യി​നി​ൽ ക​ഴി​യു​ന്ന​വ​രു​ടെ എ​ണ്ണം 76 ആ​യി. മു​രി​ങ്ങൂ​ർ ഡി​വൈ​ൻ ഇം​ഗ്ലി​ഷ് ക്യാ​ന്പ​സി​ലെ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ തു​ട​ക്ക​ത്തി​ൽ ജി​ല്ല​യി​ലെ 25 പേ​രെ​യാ​ണ് പാ​ർ​പ്പി​ച്ചി​രു​ന്ന​ത്. പു​തു​താ​യി 51 പേ​രെ കൂ​ടി കേ​ന്ദ്ര​ത്തി​ൽ എ​ത്തി​ച്ചി​ട്ടു​ണ്ട്.

നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​വ​ർ​ക്കു​ള്ള ഭ​ക്ഷ​ണ​ത്തി​ന്‍റെ​യും മ​റ്റും ചു​മ​ത​ല മേ​ലൂ​ർ പ​ഞ്ചാ​യ​ത്തി​നെ​യാ​ണ് ഏ​ല്പി​ച്ചി​രി​ക്കു​ന്ന​ത്. ഭ​ക്ഷ​ണ​ത്തി​നാ​യു​ള്ള പു​തി​യ അ​ടു​ക്ക​ള​യും ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

നീ​രി​ക്ഷ​ണ​ത്തി​ലു​ള്ള​വ​രെ സ​ഹാ​യി​ക്കു​ന്ന​തി​നു നി​ല​വി​ലു​ള്ള മൂ​ന്ന് സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​ർ​ക്ക് പി.​പി.​കി​റ്റും, മാ​സ്ക്കും, ഗ്ലൗ​സും മ​റ്റ് എ​ല്ലാ​വി​ധ സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്. എ​ല്ലാ മു​റി​ക​ൾ​ക്ക് മു​ന്നി​ലും ഭ​ക്ഷ​ണ​ത്തി​നാ​യു​ള്ള പാ​ത്ര​ങ്ങ​ളും ഇ​തി​നാ​യി സ്ഥാ​പി​ച്ചി​ട്ടു​ണ്ട്.

Related posts

Leave a Comment