മ​ല​യോ​ര മേ​ഖ​ല​യ്ക്ക് അ​ഭി​മാ​നം പ​ക​ർ​ന്ന് ര​ണ്ടു​പേ​ർ​ക്ക് മ​ജി​സ്ട്രേ​റ്റ് നി​യ​മ​നം

കാ​ഞ്ഞി​ര​പ്പ​ള്ളി: മ​ല​യോ​ര മേ​ഖ​ല​യ്ക്ക് അ​ഭി​മാ​നം പ​ക​ർ​ന്ന് ജു​ഡീ​ഷ​ൽ സ​ർ​വീ​സ് പ​രീ​ക്ഷ പാ​സാ​യ ര​ണ്ടു​പേ​ർ​ക്ക് മ​ജി​സ്ട്രേ​റ്റ് നി​യ​മ​നം. സ​ർ​ക്കാ​ർ പ​ട്ടി​ക​യ്ക്ക് ഗ​വ​ർ​ണ​ർ ക​ഴി​ഞ്ഞ ദി​വ​സം അം​ഗീ​കാ​രം ന​ൽ​കി​യ​തോ​ടെ​യാ​ണ് ഇ​വ​രു​ടെ നി​യ​മ​നം സാ​ധു​വാ​യ​ത്.

മു​ണ്ട​ക്ക​യം പു​ലി​ക്കു​ന്ന് സ്വ​ദേ​ശി​നി​യാ​യ അ​ഡ്വ. സു​മി പു​ളി​ന്താ​ന​ത്തി​നും കാ​ഞ്ഞി​ര​പ്പ​ള്ളി കു​റു​വാ​മു​ഴി സ്വ​ദേ​ശി​യാ​യ അ​ഡ്വ. ആ​ഷി​ക്ക് ഷാ​ജ​ഹാ​നു​മാ​ണ് മ​ജി​സ്ട്രേ​റ്റു​മാ​രാ​യി നി​യ​മ​നം ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. സു​മി 2010ലും ​ആ​ഷി​ക്ക് 2016ലു​മാ​ണ് എ​ൻ​റോ​ൾ ചെ​യ്ത​ത്.

സു​മി തി​രു​വ​ന​ന്ത​പു​രം ലോ ​അ​ക്കാ​ഡ​മി​യി​ൽ​നി​ന്നു പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി. സ്കൂ​ൾ ഓ​ഫ് ഇ​ന്ത്യ​ൻ ലീ​ഗ​ൽ തോ​ട്ടി​ൽ​നി​ന്നു പോ​സ്റ്റ് ഗ്രാ​ജു​വേ​ഷ​നാ​യ എ​ൽ​എ​ൽ​എ​മ്മി​ന് ഒ​ന്നാം റാ​ങ്ക് ക​ര​സ്ഥ​മാ​ക്കി​യി​രു​ന്നു സു​മി.

പു​ലി​ക്കു​ന്ന് സ്വ​ദേ​ശി​യാ​യ സു​രേ​ന്ദ്ര​ൻ – ഉ​ഷ ദ​ന്പ​തി​ക​ളു​ടെ മ​ക​ളാ​ണ്. തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ഫോ​റ​ൻ​സി​ക് സ​ർ​ജ​നാ​യ ഡോ. ​ആ​ർ. രാ​ഗേ​ഷാ​ണ് ഭ​ർ​ത്താ​വ്. മ​ക​ൻ ഉ​ദ്ധ്ക​ർ​ശ്.

ആ​ഷി​ക്ക് ഷാ​ജ​ഹാ​ൻ എം​ജി യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ സ്കൂ​ൾ ഓ​ഫ് ഇ​ന്ത്യ​ൻ ലീ​ഗ​ൽ തോ​ട്ടി​ൽ​നി​ന്നു​മാ​ണ് വ​ക്കീ​ൽ പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി​യ​ത്. കോ​ട്ട​യം ബാ​റി​ലെ അ​ഭി​ഭാ​ഷ​ക​നാ​യ സ​ന്തോ​ഷ് ക​ണ്ട​ൻ​ചി​റ​ക്കൊ​പ്പ​മാ​യി രു​ന്നു പ്രാ​ക്ടീ​സ്.

ക​ർ​ഷ​ക​നാ​യ ഷാ​ജി ജ​ബാ​റി​ന്‍റെ​യും അ​ൻ​സ​ൽ​ന ഷാ​ജി​യു​ടെ​യും മ​ക​നാ​ണ്. സ​ഹോ​ദ​ര​ൻ ആ​ബി​ദ് ഷാ​ജ​ഹാ​ൻ. എ​റ​ണാ​കു​ളം ജു​ഡീ​ഷ​ൽ ട്രെ​യി​നിം​ഗ് അ​ക്കാ​ഡ​മി​യി​ലെ പ​രി​ശീ​ല​ന​ത്തി​നു​ശേ​ഷ​മേ ഇ​വ​രു​ടെ നി​യ​മ​ന​മാ​കൂ.

Related posts

Leave a Comment