22 ഗ​ജ​വീ​ര​ൻ​മാ​ർ അണിനിരക്കുന്ന തിരുനക്കര പകൽപ്പൂരം നാളെ ;  75ൽ ​പ​രം ക​ലാ​കാ​ര​ൻ​മാ​ർ പ​ങ്കെ​ടു​ക്കു​ന്ന സ്പെ​ഷ​ൽ മേ​ജ​ർ​സെ​റ്റ് പാ​ണ്ടി​മേ​ളം

കോ​ട്ട​യം: പ്ര​സി​ദ്ധ​മാ​യ തി​രു​ന​ക്ക​ര പകൽപൂ​രം നാ​ളെ. തി​രു​ന​ക്ക​ര മ​ഹാ​ദേ​വ ക്ഷേ​ത്ര​ത്തി​ലെ ഉ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള്ള പൂ​രം നാ​ളെ ന​ട​ക്കും.ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് ആ​രം​ഭി​ക്കും.

ത​ന്ത്രി​മു​ഖ്യ​ൻ താ​ഴ്മ​ണ്‍ മ​ഠം ക​ണ്ഠ​ര​ര് മോ​ഹ​ന​ര​ര് ഭ​ദ്ര​ദീ​പം തെ​ളി​യി​ക്കും. തൃ​ക്ക​വൂ​ർ ശി​വ​രാ​ജു, ഭാ​ര​ത് വി​നോ​ദ്, പാ​ന്പാ​ടി സു​ന്ദ​ര​ൻ, പ​ല്ലാ​ട്ട് ബ്ര​ഹ്മ​ദ​ത്ത​ൻ, ചൈ​ത്രം അ​ച്ചു, നാ​യ​ര​ന്പ​ലം രാ​ജ​ശേ​ഖ​ര​ൻ, ന​ന്തി​ല​ത്ത് ഗോ​പാ​ല​കൃ​ഷ്ണ​ൻ, പാ​റ​ന്നൂ​ർ ന​ന്ദ​ൻ, ശ​ങ്ക​ര​കു​ള​ങ്ങ​ര മ​ണി​ക​ണ്ഠ​ൻ, ഗു​രു​വാ​യൂ​ർ സി​ദ്ധാ​ർ​ഥ​ൻ, വേ​ന്പ​നാ​ട് അ​ർ​ജു​ന​ൻ, പ​ട്ടാ​ന്പി മ​ണി​ക​ണ്ഠ​ൻ, ഗു​രു​വാ​യൂ​ർ വ​ലി​യ വി​ഷ്ണു, വ​ര​ടി​യം ജ​യ​റാം, കു​ള​മാ​ക്കീ​ൽ ഗ​ണേ​ശ​ൻ, ഉ​ണ്ണി​പ്പ​ള്ളി ഗ​ണേ​ശ​ൻ, വ​ലി​യ​വീ​ട്ടി​ൽ ഗ​ണ​പ​തി, ഉ​ഷ​ശ്രീ ദു​ർ​ഗാ പ്ര​സാ​ദ്, ഭാ​ര​ത് വി​ശ്വ​നാ​ഥ്, വെ​ളി​നെ​ല്ലൂ​ർ മ​ണി​ക​ണ്ഠ​ൻ, തോ​ട്ട​യ്ക്കാ​ട് ക​ണ്ണ​ൻ, പന്മന ശ​ര​വ​ണ​ൻ തു​ട​ങ്ങി 22 ഗ​ജ​വീ​ര​ൻ​മാ​ർ പൂ​ര​ത്തി​ന് അ​ണി​നി​ര​ക്കും.

തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് ക​മ്മീ​ഷ​ണ​ർ എ​ൻ.​വാ​സു മു​ഖ്യാ​തിഥി ആയി​രി​ക്കും. മേ​ള പ്ര​മാ​ണി​മാ​രാ​യ ചൊ​വ്വ​ല്ലൂ​ർ മോ​ഹ​ന​ൻ നാ​യ​ർ, ഗു​രു​വാ​യൂ​ർ ക​മ​ൽ​നാ​ഥ്, ക​ലാ​മ​ണ്ഡ​ലം പു​രു​ഷോ​ത്ത​മ​ൻ തു​ട​ങ്ങി​ 75ൽ ​പ​രം ക​ലാ​കാ​ര​ൻ​മാ​ർ പ​ങ്കെ​ടു​ക്കു​ന്ന സ്പെ​ഷ​ൽ മേ​ജ​ർ​സെ​റ്റ് പാ​ണ്ടി​മേ​ള​വും തൃ​ശൂ​ർ പാ​റ​മേ​ക്കാ​വ്, തി​രു​വാ​ന്പാ​ടി ദേ​വ​സ്വ​ങ്ങ​ളു​ടെ കു​ട​മാ​റ്റ​വും പൂ​ര​ത്തി​നോ​ട​നു​ബ​ന്ധി​ച്ച് ന​ട​ക്കും. രാ​ത്രി എ​ട്ടി​ന് നാ​മ​ഘോ​ഷ ല​ഹ​രി​യും തു​ട​ർ​ന്ന് സം​ഗീ​ത സ​ദ​സും അ​ര​ങ്ങേ​റും. രാ​ത്രി 10ന് ​ഗാ​ന​മേ​ള​യും ഉ​ണ്ടാ​യി​രി​ക്കും.

Related posts