തിരുവാതിരയിൽ പുതിയ ഗിന്നസ് റിക്കാർഡുമായി കിഴക്കമ്പലം ഗ്രാമം; വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നാ​യി 6582 വ​നി​ത​കൾ തീരുവാതിരകളിൽ ചു​വ​ടു വച്ചു

thiruvathira1കി​ഴ​ക്ക​മ്പ​ലം: തി​രു​വാ​തി​ര​യി​ൽ പു​തി​യ ഗി​ന്ന​സ് റി​ക്കാ​ർ​ഡു​മാ​യി കി​ഴ​ക്ക​മ്പ​ലം ഗ്രാ​മം. ഇ​ന്ന​ലെ വൈ​കി​ട്ട് 5ന് ​കി​ഴ​ക്ക​മ്പ​ലം കി​റ്റ​ക്സ് അ​പ്പാ​ര​ൽ മൈ​താ​ന​ത്തു ന​ട​ന്ന മ​ഹാ​തി​രു​വാ​തി​ര​യി​ൽ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നാ​യി 6582 വ​നി​ത​ക​ളാ​ണ് കേ​ര​ളീ​യ വേ​ഷ​ത്തി​ൽ ചു​വ​ടു വ​ച്ച​ത്.2015 ഫെ​ബ്രു​വ​രി 2 ന് 5211 ​വ​നി​ത​ക​ളെ പ​ങ്കെ​ടു​പ്പി​ച്ച് ഇ​രി​ങ്ങാ​ല​ക്കു​ട ക്രൈ​സ്റ്റ് കോ​ള​ജ് മൈ​താ​ന​ത്തു ന​ട​ത്തി​യ തി​രു​വാ​തി​ര ക​ളി​യു​ടെ റെ​ക്കോ​ഡാ​ണ് ഇ​തോ​ടെ പ​ഴ​ങ്ക​ഥ​യാ​യ​ത്.

thiruvathira
പ്ര​മു​ഖ വ്യ​വ​സാ​യ സ്ഥാ​പ​ന​മാ​യ കി​റ്റ​ക്സ് ഗ്രൂ​പ്പ് നേ​തൃ​ത്വം ന​ൽ​കു​ന്ന കി​ഴ​ക്ക​മ്പ​ല​ത്തെ ജ​ന​കീ​യ കൂ​ട്ടാ​യ്മ ട്വ​ന്‍റി-​ട്വ​ന്‍റി​യാ​യി​രു​ന്നു തി​രു​വാ​തി​ര​യു​ടെ മു​ഖ്യ സം​ഘാ​ട​ക​ർ. ച​വ​റ സാം​സ്കാ​രി​ക കേ​ന്ദ്രം, പാ​ർ​വ​ണേ​ന്ദു സ്കൂ​ൾ ഓ​ഫ് തി​രു​വാ​തി​ര എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.

എ​ണ്ണൂ​റി​ല​ധി​കം പേ​ർ അ​ണി​നി​ര​ക്കു​ന്ന ഒ​ൻ​പ​തു വൃ​ത്ത​ങ്ങ​ളി​ലാ​യാ​ണ് തി​രു​വാ​തി​ര ന​ർ​ത്ത​കി​മാ​ർ അ​ണി​നി​ര​ന്ന​ത്. റ​ഷ്യ​ൻ വ​നി​ത​യാ​യ ഐ​റി​ൻ ആ​ന്‍റ​നോ​വ​യും കേ​ര​ളീ​യ വേ​ഷ​ത്തി​ൽ തി​രു​വാ​തി​ര​യി​ൽ പ​ങ്കാ​ളി​യാ​യി. കേ​ര​ള​ത്തി​ന്‍റെ ത​ന​ത് ക​ലാ​രൂ​പ​ങ്ങ​ളെ സം​ര​ക്ഷി​ക്കു​ക​യും നി​ല​നി​ർ​ത്തു​ക​യു​മാ​ണ് ജ​ന​കീ​യ സം​ഘ​ന​യാ​യ ത​ങ്ങ​ളു​ടെ ല​ക്ഷ്യ​മെ​ന്ന് ട്വ​ന്‍റി ട്വ​ന്‍റി ചീ​ഫ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ സാ​ബു.​എം.​ജേ​ക്ക​ബ് പ​റ​ഞ്ഞു.

Related posts