മരണ പാർക്കിംഗ്..! കുമ്പളം ടോൾപ്ലാസയ്ക്കു സമീപം അനധികൃത പാർക്കിംഗ് ദുരിതമാ വുന്നു; നിരവധി തവണ പരാതി പറഞ്ഞിട്ടും നടപടിയുണ്ടാകുന്നില്ലെന്ന് നാട്ടുകാർ

PARKING മ​ര​ട്: ദേ​ശീ​യ​പാ​ത ബൈ​പ്പാ​സി​ലെ കു​മ്പ​ളം ടോ​ൾ പ്ലാ​സ​ക്കു സ​മീ​പ​ത്തും സ​ർ​വീ​സ് റോ​ഡ​രി​കു​ക​ളി​ലും അ​ന​ധി​കൃ​ത ലോ​റി പാ​ർ​ക്കിംഗ്  ദു​രി​ത​മാ​വു​ന്ന​താ​യി ആ​ക്ഷേ​പം. നി​ര​വ​ധി​ത​വ​ണ പ​രാ​തി പ​റ​ഞ്ഞെ​ങ്കി​ലും ന​ട​പ​ടി​ക​ളൊ​ന്നു​മി​ല്ലാ​തെ അ​പ​ക​ട​ക​ര​മാ​യ പാ​ർ​ക്കി​ങ്ങ് തു​ട​ർ​ന്നു​വ​രു​ന്ന​താ​യി നാ​ട്ടു​കാ​ർ പ​റ​യു​ന്നു. ലോ​റി ജീ​വ​ന​ക്കാ​ർ ഭ​ക്ഷ​ണം പാ​കം ചെ​യ്ത ശേ​ഷം അ​വ​ശി​ഷ്ട​ങ്ങ​ൾ റോ​ഡ​രി​കി​ൽ ത​ന്നെ നി​ക്ഷേ​പി​ക്കു​ന്ന​ത് കൂ​ടാ​തെ മ​ല​മൂ​ത്ര വി​സ​ർ​ജ്ജ​ന​ത്തി​നും രാ​ത്രി സ​മ​യ​ങ്ങ​ളി​ൽ പാ​ത​യോ​രം ഉ​പ​യോ​ഗി​ക്കു​ന്ന​ത് മൂ​ലം റോ​ഡ​രി​കി​ലൂ​ടെ​യു​ള്ള കാ​ൽ​ന​ട​യാ​ത്ര​പോ​ലും അ​സാ​ധ്യ​മാ​യി​രി​ക്കു​ക​യാ​ണ്.

അ​ടു​ത്തി​ടെ ടോ​ൾ പ്ലാ​സ​യ്ക്ക് സ​മീ​പം നി​ർ​ത്തി​യി​ട്ടി​രു​ന്ന ലോ​റി​യു​ടെ അ​രി​കി​ലൂ​ടെ റോ​ഡ് മു​റി​ച്ച് ക​ട​ക്കു​ക​യാ​യി​രു​ന്ന വി​ദ്യാ​ർ​ഥി​യെ വാ​ഹ​ന​മി​ടി​ച്ച് വീ​ഴ്ത്തി​യ സം​ഭ​വ​ത്തി​ൽ കു​ട്ടി ത​ൽ​ക്ഷ​ണം മ​ര​ണ​പ്പെ​ടു​ക​യു​ണ്ടാ​യി. പാ​ർ​ക്ക് ചെ​യ്തി​രു​ന്ന ലോ​റി​യു​ടെ മ​റ​മൂ​ലം വാ​ഹ​ന​ത്തി​ന്‍റെ ഡ്രൈ​വ​ർ​ക്ക് വി​ദ്യാ​ർ​ഥി റോ​ഡു​മു​റി​ച്ച് ക​ട​ക്കു​ന്ന​ത് കാ​ണാ​ൻ പ​റ്റാ​തി​രു​ന്ന​താ​ണ് അ​പ​ക​ട​മു​ണ്ടാ​ക്കി​യ​ത്. ദേ​ശീ​യ​പാ​ത​യി​ൽ നി​ന്നും സ​ർ​വീ​സ് റോ​ഡി​ലേ​ക്ക് തി​രി​യു​ന്ന ഇ​ട​ങ്ങ​ളി​ലും അ​ന്യ​സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നെ​ത്തു​ന്ന കൂ​റ്റ​ൻ ലോ​റി​ക​ൾ നി​ർ​ത്തി​യി​ടു​ന്ന​ത് അ​പ​ക​ട സാ​ധ്യ​ത​യു​ണ്ടാ​ക്കു​ന്ന​താ​യി പ്ര​ദേ​ശ​വാ​സി​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു​ണ്ട്.
ചെ​റു​തും വ​ലു​ത​മാ​യ വാ​ഹ​ന​ങ്ങ​ളു​ടെ പാ​ർ​ക്കിം​ഗ്  മൂ​ലം ഗ​താ​ഗ​ത കു​രു​ക്കും ത​ർ​ക്ക​വും ഒ​ഴി​ഞ്ഞി​ട്ടു നേ​ര​മി​ല്ല. റോ​ഡു കൈ​യ​ട​ക്കി മാ​ർ​ഗ ത​ട​സ​മാ​യി നി​റു​ത്തി​യി​ട്ടി​രി​ക്കു​ന്ന ഇ​ത​ര സം​സ്ഥാ​ന അ​തി​ഭാ​ര വാ​ഹ​ന​ങ്ങ​ളാ​ണ് പ്ര​ധാ​ന പ്ര​ശ്ന​ക്കാ​ർ. ടൈ​ലു​ക​ൾ, ഇ​രു​മ്പ് പൈ​പ്പു​ക​ൾ, കാ​റു​ക​ൾ എ​ന്നി​വ ക​യ​റ്റി വ​രു​ന്ന കൂ​റ്റ​ൻ ലോ​റി​ക​ളാ​ണ് പ്ര​ധാ​ന വ​ഴി മു​ട​ക്കി​ക​ൾ. റോ​ഡി​ന്‍റെ പ​കു​തി​യോ​ളം വീ​തി​യു​ള്ള വാ​ഹ​ന​ങ്ങ​ൾ റോ​ഡ​രി​കി​ൽ നി​റു​ത്തി​യി​ട്ടി​രി​ക്കു​ന്ന​തു മൂ​ലം എ​തി​രെ മ​റ്റൊ​രു വ​ണ്ടി വ​രി​ക​യാ​ണെ​ങ്കി​ൽ റോ​ഡി​ലൂ​ടെ ന​ട​ക്കാ​ൻ പോ​ലും പ​റ്റാ​ത്ത അ​വ​സ്ഥ​യാ​ണ്.

ഇ​താ​ണ് പ​ല​പ്പോ​ഴും ത​ർ​ക്ക​ത്തി​നും ഗ​താ​ഗ​ത​ക്കു​രു​ക്കി​നും ഇ​ട​യാ​ക്കു​ന്ന​ത്. ച​ര​ക്കു​മാ​യി എ​ത്തു​ന്ന കൂ​റ്റ​ൻ ട്ര​യി​ല​ർ വാ​ഹ​ന​ങ്ങ​ൾ ക​യ​റ്റി​റ​ക്കു ന​ട​ത്തു​ന്ന​തും നി​ന്നു തി​രി​യാ​ൻ ഇ​ട​മി​ല്ലാ​ത്ത സ​ർ​വീ​സ് റോ​ഡി​ലാ​ണ്. പ്ര​ദേ​ശ​ത്ത് നി​യ​മ വി​ധേ​യ​മ​ല്ലാ​തെ പ്ര​വ​ർ​ത്തി​ക്കു​ന്ന ഗോ​ഡൗ​ണു​ക​ളി​ൽ മ​തി​യാ​യ പാ​ർ​ക്കി​ങ്ങ് സൗ​ക​ര്യ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്താ​ത്ത​തി​നാ​ലാ​ണ് ലോ​റി​ക​ൾ ദേ​ശീ​യ പാ​ത​യോ​ര​ത്ത് പാ​ർ​ക്ക് ചെ​യ്യു​വാ​ൻ നി​ർ​ബ​ന്ധി​ത​മാ​കു​ന്ന​ത്. ജ​ന​ങ്ങ​ൾ​ക്ക് ഭീ​ഷ​ണി​യാ​യ അ​ന​ധി​കൃ​ത ലോ​റി പാ​ർ​ക്കി​ങ്ങി​നെ​തി​രേ ഗ​താ​ഗ​ത വ​കു​പ്പി​നും സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​നും പ​രാ​തി ന​ൽ​കു​മെ​ന്ന് എ​ൻ​സി​പി കു​മ്പ​ളം മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ.​ജി.​അ​ശോ​ക​ൻ പ​റ​ഞ്ഞു.

Related posts