വി​കാ​രം ഉ​ള്ളി​ലൊ​തു​ക്ക​രു​ത് പ്ര​ക​ടി​പ്പി​ക്ക​ണം; തമന്ന

തെ​ന്നി​ന്ത്യ​ന്‍ സി​നി​മ​യി​ലെ താ​ര​റാ​ണി​മാ​രി​ൽ ഒ​രാ​ളാ​ണ് ത​മ​ന്ന ഭാ​ട്ടി​യ. ജ​യി​ല​റി​ലെ കാ​വാ​ല​യ… ഗാ​നം ഹി​റ്റാ​യ​തി​ന് പി​ന്നാ​ലെ ല​സ്റ്റ് സ്റ്റോ​റി 2, ജീ​ക​ര്‍​താ, ആ​ക്രി സ​ച്ച് തു​ട​ങ്ങി​യ ഒ​ടി​ടി സി​നി​മ സീ​രി​സ് പ്രൊ​ജ​ക്ടു​ക​ള്‍ ത​മ​ന്ന​യു​ടെ മൂ​ല്യം കു​ത്ത​നെ കൂ​ട്ടി.

താ​ന്‍ ജീ​വി​ത​ത്തി​ല്‍ അ​നു​ഭ​വി​ച്ച മോ​ശം കാ​ര്യ​ങ്ങ​ൾ ഓ​ര്‍​ത്തെ​ടു​ക്കു​ക​യാ​ണ് താ​രം. ബോ​ളി​വു​ഡ് ബ​ബി​ള്‍​സി​ന് ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് ത​ന്‍റെ പി​താ​വ് രോ​ഗ​ബാ​ധി​ത​നാ​യി വീ​ണ രാ​ത്രി​യു​ടെ ന​ടു​ക്കു​ന്ന ഓ​ര്‍​മ ത​മ​ന്ന പ​ങ്കു​വ​ച്ച​ത്.

അ​ച്ഛ​നെ അ​ന്ന് ആ ​അ​വ​സ്ഥ​യി​ല്‍ ക​ണ്ട​തോ​ടെ​യാ​ണ് ത​ന്‍റെ ജീ​വി​തംത​ന്നെ മാ​റി​യ​ത് എ​ന്ന് ത​മ​ന്ന പ​റ​യു​ന്നു.
ഞാ​നും അ​ച്ഛ​നും ഒ​രു വി​മാ​ന​ത്തി​ല്‍ യാ​ത്ര ചെ​യ്യു​ക​യാ​യി​രു​ന്നു.

അ​ച്ഛ​ന് ആ​മ്പി​ലി​ക്ക​ല്‍ ഹെ​ര്‍​ണി​യ എ​ന്ന രോ​ഗം ഉ​ണ്ടാ​യി​രു​ന്നു. പെ​ട്ടെ​ന്നാ​ണ് അ​ദ്ദേ​ഹം കു​ഴ​ഞ്ഞു വീ​ണ​ത്. അ​ദ്ദേ​ഹ​ത്തെ ആ​ശു​പ​ത്രി​യി​ലേ​ക്ക് എ​ത്തി​ക്കു​ക​യും അ​ടി​യ​ന്ത​ര ഓ​പ്പ​റേ​ഷ​ന് വി​ധേ​യ​മാ​ക്കേ​ണ്ടി​യും വ​ന്നു.

ആ ​രാ​ത്രി ഭീ​ക​ര​മാ​യി​രു​ന്നു. എ​ന്‍റെ ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും ക​രു​ത്ത​നാ​യ മ​നു​ഷ്യ​നെ ഇ​ത്ര​യും ദു​ര്‍​ബ​ല​നാ​യി ഞാ​ന്‍ ഒ​രി​ക്ക​ലും ക​ണ്ടി​രു​ന്നി​ല്ല.

ആ ​സ​മ​യ​ത്ത് ചെ​യ്യേ​ണ്ട​തൊ​ക്കെ ചെ​യ്ത് ഞാ​ന്‍ പി​ടി​ച്ചുനി​ല്‍​ക്കു​ക​യാ​യി​രു​ന്നു. പ​ക്ഷെ അ​തി​നുശേ​ഷം ആ ​വേ​ദ​ന​യും ഞെ​ട്ട​ലും ഉ​ള്ളി​ല്‍ വ​ച്ച് ഞാ​ന്‍ നേ​രെ ജോ​ലി​ക്ക് പോ​യി.

അ​തൊ​രു തെ​റ്റാ​യി​രു​ന്നു. എ​നി​ക്ക് സെ​റ്റി​ല്‍ വ​ച്ച് സു​ഖ​മി​ല്ലാ​താ​യി, ഞാ​ന്‍ വീ​ണു. അ​തി​ല്‍നി​ന്ന് ഞാ​ന്‍ ഒ​രു കാ​ര്യം പ​ഠി​ച്ചു. പേ​ടി​യും ഉ​ത്ക​ണ്ഠ​യും പ്ര​ക​ടി​പ്പി​ക്കാ​തെ അ​ത് ഉ​ള്ളി​ലൊ​തു​ക്കി​യാ​ല്‍ ശാ​രീ​രി​ക​മാ​യി ബാ​ധി​ക്കും.

അ​ത് ന​മ്മ​ളെ ത​ള​ര്‍​ത്തും. ചി​ല​ർക്ക് അ​ത് മാ​ന​സി​ക​മാ​യി ബാ​ധി​ക്കും. അ​തി​നാ​ല്‍ അ​ത്ത​രം അ​നു​ഭ​വ​ങ്ങ​ള്‍ വ​ന്നാ​ല്‍ ആ ​സ​മ​യ​ത്തെ വി​കാ​രം ഉ​ള്ളി​ലൊ​തു​ക്ക​രു​ത്, പ്ര​ക​ടി​പ്പി​ക്ക​ണമെന്നാണ് തമന്ന പറയുന്നത്.

Related posts

Leave a Comment