5,000 ഓണം ബംബർ എടുത്ത് പായിപ്പാട്ടെ ഇതരസംസ്ഥാനക്കാർ!

കോ​ട്ട​യം: ഓ​ണം ബംബ​ര്‍ ലോ​ട്ട​റി ഒ​ന്നാം സ​മ്മാ​നം 25 കോ​ടി ത​മി​ഴ്‌​നാ​ട് കോയമ്പത്തൂർ സ്വ​ദേ​ശി നടരാജനു ല​ഭി​ച്ച​തി​ല്‍ അ​തി​ശ​യം വേ​ണ്ട. ലോ​ട്ട​റി വാ​ങ്ങു​ന്ന​തി​ല്‍ മ​ല​യാ​ളി​ക​ളെ​ക്കാ​ള്‍ ആ​വേ​ശ​മാ​ണ് ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ള്‍​ക്ക്.

500 രൂ​പ​യു​ടെ ഓ​ണം ലോ​ട്ട​റി 5,000 എണ്ണത്തിനുമേൽ പാ​യി​പ്പാ​ട്ട് താ​മ​സി​ക്കു​ന്ന ബം​ഗാ​ളി തൊ​ഴി​ലാ​ളി​ക​ള്‍ വാ​ങ്ങി​യ​താ​യി വി​ല്പന​ക്കാ​ര്‍ പ​റ​യു​ന്നു. കോ​ട്ട​യം ജി​ല്ല​യി​ല്‍ 15 ശ​ത​മാ​ന​ത്തോ​ളം ലോ​ട്ട​റി വാ​ങ്ങു​ന്ന​ത് ഇ​ത​രസം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളാ​ണെ​ന്നു വി​ത​ര​ണ​ക്കാ​ർ.

പാ​യി​പ്പാ​ട്. ച​ങ്ങ​നാ​ശേ​രി, കോ​ട്ട​യം തു​ട​ങ്ങി ഇതരസംസ്ഥാന ക്കാർ ഏ​റെ​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ലോ​ട്ട​റി വി​ല്‍​പ്പ​ന കൂ​ടു​ത​ലാ​ണ്. ഇ​വ​രു​ടെ ക്യാ​മ്പു​ക​ളി​ല്‍ ലോ​ട്ട​റി വി​ത​ര​ണ​ക്കാ​ര്‍ നേ​രി​ട്ട് എ​ത്തു​ന്ന​തും സാ​ധാ​ര​ണ​മാ​ണ്.

സാധാരണ ലോ​ട്ട​റി​ക​ള്‍ ത​നി​യെ വാ​ങ്ങു​ക​യും ബംബര്‍ ലോ​ട്ട​റി​ക​ള്‍ കൂ​ട്ടം ചേ​ര്‍​ന്ന് എ​ടു​ക്കു​ക​യു​മാ​ണ് ഇ​വ​രു​ടെ പ​തി​വ്.

അ​വ​ധി ദി​വ​സ​ങ്ങ​ളി​ല്‍ ലോ​ട്ട​റിക്ക​ട​ക​ളി​ല്‍ തൊ​ഴി​ലാ​ളി​ക​ള്‍ കൂ​ട്ട​മാ​യി എ​ത്താ​റു​ണ്ട്. ഇ​ത​ര​സം​സ്ഥാ​ന​ക്കാ​ർ‌ക്കു ജി​ല്ല​യി​ല്‍ ലോ​ട്ട​റി അടിച്ചിട്ടുണ്ട്. ഭാ​ഗ്യ​ദേ​വ​ത ക​ടാ​ക്ഷി​ച്ച ഭാ​യി​മാ​ർ പ​ണ​വു​മാ​യി നാ​ട്ടി​ലേ​ക്കു മ​ട​ങ്ങു​ക​യും ചെ​യ്തു.

Related posts

Leave a Comment