ആശങ്കകൾ പങ്കുവെച്ച് തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​കൾ; അ​വ​കാ​ശ​ങ്ങ​ൾ സം​ര​ക്ഷി​ക്കുമെന്ന് നാ​ട്ട​കം സു​രേ​ഷ്

ഏ​റ്റു​മാ​നൂ​ർ: യു​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ൽ വ​ന്നാ​ൽ തൊ​ഴി​ലു​റ​പ്പു തൊ​ഴി​ലാ​ളി​ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ൾ സം​ര​ക്ഷി​ക്കു​മെ​ന്ന് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി നാ​ട്ട​കം സു​രേ​ഷ്. ​തൊ​ണ്ട​മ്പ്ര മേ​ഖ​ല​യി​ൽ വോ​ട്ട് അ​ഭ്യ​ർ​ഥി​ക്കു​മ്പോ​ൾ കേ​ന്ദ്ര​സ​ർ​ക്കാ​ർ തൊ​ഴി​ലു​റ​പ്പ് നി​യ​മ​ത്തി​ൽ വ​രു​ത്തി​യ മാ​റ്റ​ങ്ങ​ളി​ലു​ള്ള ആ​ശ​ങ്ക അ​റി​യി​ച്ച തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​ണ് അ​ദ്ദേ​ഹം ഈ ​ഉ​റ​പ്പ് ന​ൽ​കി​യ​ത്.

ഇ​ന്ന​ലെ കു​മ​ര​കം, ആ​ർ​പ്പൂ​ക്ക​ര, നീ​ണ്ടൂ​ർ പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യി​രു​ന്നു നാ​ട്ട​കം സു​രേ​ഷി​ന്‍റെ പ​ര്യ​ട​നം.​കു​ട​മാ​ളൂ​ർ അ​ഭ​യ​ഭ​വ​നി​ലെ​യും കൈ​പ്പു​ഴ സെ​ന്‍റ് തോ​മ​സ് അ​സൈ​ല​ത്തി​ലെ​യും അ​ന്തേ​വാ​സി​ക​ളെ സ​ന്ദ​ർ​ശി​ച്ചു. കൈ​പ്പു​ഴ സെ​ന്‍റ് ജോ​സ​ഫ് കോ​ൺ​വെ​ന്‍റ്, വി​സി​റ്റേ​ഷ​ൻ കോ​ൺ​വെ​ന്‍റ് എ​ന്നി​വി​ട​ങ്ങ​ളി​ലും സ്ഥാ​നാ​ർ​ഥി സ​ന്ദ​ർ​ശ​നം ന​ട​ത്തി.

സെ​ന്‍റ് മാ​ത്യൂ​സ് ന​ഴ്‌​സ​റി സ്കൂ​ളി​ലെ യു​കെ​ജി വി​ദ്യാ​ർ​ഥി​ക​ളു​ടെ ഗ്രാ​ജ്വേ​ഷ​നി​ൽ സ്ഥാ​നാ​ർ​ഥി പ​ങ്കെ​ടു​ത്ത​ത് കൗ​തു​ക​മാ​യി. ക​ര​ഘോ​ഷ​ത്തോ​ടെ​യാ​ണ് കു​ട്ടി​ക​ളും ര​ക്ഷി​താ​ക്ക​ളും സ്ഥാ​നാ​ർ​ഥി​യെ സ്വീ​ക​രി​ച്ച​ത്. ക​വ​ണാ​റ്റി​ൻ​ക​ര വി​രി​പ്പു​കാ​ല ക്ഷേ​ത്ര​ത്തി​ലെ മീ​ന​ഭ​ര​ണി ഉ​ത്സ​വ​ത്തി​ൽ അ​ദ്ദേ​ഹം പ​ങ്കെ​ടു​ത്തു.

ഭ​ക്ത​ജ​ന​ങ്ങ​ളു​മാ​യി കു​ശ​ലാ​ന്വേ​ഷ​ണം ന​ട​ത്തി​യ നാ​ട്ട​കം സു​രേ​ഷ് പ്ര​സാ​ദ​മൂ​ട്ടി​ലും പ​ങ്കാ​ളി​യാ​യി. ​ഏ​റ്റു​മാ​നൂ​ർ, നീ​ണ്ടൂ​ർ, തി​രു​വാ​ർ​പ്പ്, ആ​ർ​പ്പൂ​ക്ക​ര, അ​തി​ര​മ്പു​ഴ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​നു​ക​ളി​ലും നാ​ട്ട​കം സു​രേ​ഷ് പ​ങ്കെ​ടു​ത്തു.

Related posts

Leave a Comment