ആടുകളെ കണ്ട് ഇഷ്ടപ്പെട്ടാല്‍ ചോദിക്കും പറഞ്ഞ വിലയ്ക്ക് തന്നില്ലെങ്കില്‍ മോഷ്ടിക്കും ! ആടുമോഷണം തൊഴിലാക്കിയ മൂവര്‍ സംഘം പിടിയിലായതിങ്ങനെ…

ആടുമോഷണം സംഘം പിടിയില്‍. ബൈക്കുകളില്‍ വീടുകളില്‍ എത്തി ആടുകളെ വിലപറയുകയും വില ഒത്തില്ലെങ്കില്‍ ആളില്ലാത്ത സമയം നോക്കി അവിടെ നിന്ന് ആടുകളെ പൊക്കുകയും ചെയ്യുന്ന സംഘം പിടിയില്‍.

മൂവാറ്റുപുഴ കാലാംപൂര് കണ്ടത്തിന്‍കരയില്‍ മുഹമ്മദ് (50), ബന്ധുക്കളായ വലിയപറമ്പില്‍ അനസ് (36), മുളവൂര്‍ വാഴപ്പിള്ളി നിരപ്പ് വട്ടാളയില്‍ ഷൈജന്‍ (34) എന്നിവരാണ് അറസ്റ്റിലായത്. കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്തു.

കഴിഞ്ഞ ദിവസം വരകുളം കറിക്കല്ലില്‍ ശിവന്റെ പുരയിടത്തില്‍ നിന്നും ജമ്‌നാപ്യാരി ഇനത്തില്‍ പെട്ട രണ്ട് ആടുകളെ മോഷ്ടിച്ചു കടത്തുന്നതിനിടെയാണ് ഇവര്‍ പിടിയിലായത്.

ഈ സമയം ശിവനും കുടുംബവും വീട്ടില്‍ ഇല്ലായിരുന്നു. തൊഴിലുറപ്പ് ജോലിക്ക് പോയ ശിവനും കുടുംബവും തിരിച്ചെത്തിയപ്പോള്‍ കഞ്ഞിക്കുഴി പൊലീസില്‍ വിവരം അറിയിച്ചു.

തുടര്‍ന്നു പൊലീസ് നടത്തിയ അന്വേഷണത്തില്‍ മുള്ളരിങ്ങാട് ഭാഗത്തു വാനില്‍ കയറ്റിക്കൊണ്ടു പോകുകയായിരുന്ന ആടുകളെ നാട്ടുകാരുടെ സഹായത്തോടെ കണ്ടെത്തുകയായിരുന്നു. ഇവര്‍ മോഷണത്തിന് ഉപയോഗിച്ച വാനും ബൈക്കും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

Related posts

Leave a Comment