എ​ന്താ സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​ക്കും പ്ര​ക​ട​ന പ​ത്രി​ക​യാ​യി​ക്കൂ​ടേ… തൃ​ശൂ​രി​ൽ വി​മാ​ന​ത്താ​വ​ളം, മി​നി​മം വേ​ത​നം നാ​നൂ​റ്, രാ​ജ്യാ​തി​ർ​ത്തി​യി​ൽ മ​തി​ൽ!

തൃ​ശൂ​ർ: പ്ര​മു​ഖ പാ​ർ​ട്ടി​ക​ൾ​ക്കു മാ​ത്ര​മ​ല്ല, സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​ക്കും പ്ര​ക​ട​ന പ​ത്രി​ക​യും വാ​ഗ്ദാ​ന​ങ്ങ​ളും ന​ൽ​കി​ക്കൂ​ടേ. എ​ല്ലാ പാ​ർ​ട്ടി​ക​ളും വ​ലി​യ വ​ലി​യ വാ​ഗ്ദാ​ന​ങ്ങ​ൾ ന​ൽ​കു​ന്നു, പ​ല​തും ന​ട​പ്പാ​ക്കു​ന്നു​മി​ല്ല. ഇ​ത് മു​ന്നി​ൽ​ക​ണ്ടാ​ണോ വാ​ഗ്ദാ​ന​ങ്ങ​ൾ ന​ൽ​കു​ന്ന​തെ​ന്ന് ചോ​ദി​ച്ചാ​ൽ തൃ​ശൂ​ർ ലോ​ക്സ​ഭ മ​ണ്ഡ​ല​ത്തി​ലെ സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ക്കു​ന്ന സോ​നു​വി​ന് വ്യ​ക്ത​മാ​യ മ​റു​പ​ടി​യു​ണ്ട്.

താ​ൻ വി​ജ​യി​ച്ചാ​ൽ പ​റ​ഞ്ഞ വാ​ഗ്ദാ​ന​ങ്ങ​ളൊ​ക്കെ ന​ട​പ്പാ​ക്കും. പ​ക്ഷേ വാ​ഗ്ദാ​ന​ങ്ങ​ൾ കേ​ട്ടാ​ൽ വോ​ട്ട​ർ​മാ​രും ഞെ​ട്ടും. തൃ​ശൂ​രി​ൽ വി​മാ​ന​ത്താ​വ​ളം, ക​ർ​ഷ​ക​ർ​ക്ക് ഒ​രേ​ക്ക​ർ കൃ​ഷി ഭൂ​മി, മി​നി​മം വേ​ത​നം 400 രൂ​പ, വ​ർ​ഷം 12,000 രൂ​പ, വി​വാ​ഹ​ത്തി​ന് സ്വ​ർ​ണം വാ​ട​ക​യ്ക്ക് ന​ൽ​കു​ന്ന സ​ന്പ്ര​ദാ​യം തു​ട​ങ്ങി നി​ര​വ​ധി വാ​ഗ്ദാ​ന​ങ്ങ​ളാ​ണു​ള്ള​ത്.

ലോ​ക്സ​ഭ​യാ​യ​തി​നാ​ൽ വാ​ഗ്ദാ​നം കേ​ര​ള​ത്തി​ൽ മാ​ത്രം ഒ​തു​ങ്ങു​ന്നി​ല്ല. ജ​യി​ച്ചാ​ൽ രാ​ജ്യാ​തി​ർ​ത്തി​യി​ൽ ഇ​ന്ത്യാ മ​തി​ൽ വ​രെ നി​ർ​മി​ക്കു​മെ​ന്നാ​ണ് പ​റ​യു​ന്ന​ത്. ചി​ഹ്നം ഫു​ട്ബോ​ളാ​ണെ​ന്നു ക​രു​തി ത​ട്ടി​ക്ക​ള​യാ​മെ​ന്ന് ക​രു​ത​ണ്ടാ, ഇ​ന്ത്യ​ൻ ഗാ​ന്ധി​യ​ൻ പാ​ർ​ട്ടി​യു​ടെ പി​ന്തു​ണ​യോ​ടെ​യാ​ണ് മ​ത്സ​ര​ത്തി​നി​റ​ങ്ങി​യി​രി​ക്കു​ന്ന​ത്.

തൃ​ശൂ​ർ പ്ര​സ്ക്ല​ബി​ൽ പ​ത്ര​സ​മ്മേ​ള​നം ന​ട​ത്തി​യാ​ണ് പ്ര​ക​ട​ന പ​ത്രി​ക പു​റ​ത്തി​റ​ക്കി​യ​ത്.ഗാ​ന്ധി​യ​ൻ പാ​ർ​ട്ടി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​ടി. സ​നൂ​പ്, സെ​ക്ര​ട്ട​റി റി​ബി​ൻ ബാ​ബു, ക​ണ്‍​വീ​ന​ർ വി.​എ​സ്. ദീ​പ​ക്ക് എ​ന്നി​വ​രും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.

Related posts