ക്ഷീ​ണി​ത​രും ദു​ർ​ബ​ല​രു​മായി തൃ​ശൂ​ർ മൃ​ഗ​ശാ​ല​യി​ലെ വ​ന്യ​മൃ​ഗ​ങ്ങ​ൾ! ഗ​ർ​ജ​ന​വും മു​ര​ൾ​ച്ച​യും കൊ​ണ്ടു കാ​ഴ്ച​ക്കാ​രെ ഭ​യ​പ്പെ​ടു​ത്തി​യി​രു​ന്ന ഒ​രു പ്ര​താ​പ​കാ​ല​മു​ണ്ടാ​യി​രു​ന്നു…

അനില്‌ തോമസ്

തൃ​ശൂ​ർ: ഗ​ർ​ജ​ന​വും മു​ര​ൾ​ച്ച​യും കൊ​ണ്ടു കാ​ഴ്ച​ക്കാ​രെ ഭ​യ​പ്പെ​ടു​ത്തി​യി​രു​ന്ന ഒ​രു പ്ര​താ​പ​കാ​ല​മു​ണ്ടാ​യി​രു​ന്നു തൃ​ശൂ​ർ മൃ​ഗ​ശാ​ല​യി​ലെ വ​ന്യ​മൃ​ഗ​ങ്ങ​ൾ​ക്ക്.

ഇ​ന്ന​വ​ർ ക്ഷീ​ണി​ത​രും ദു​ർ​ബ​ല​രു​മാ​ണ്. ആ​യു​സി​ന്‍റെ അ​വ​സാ​ന​കാ​ല​ത്ത് എ​ത്തി​നി​ൽ​ക്കു​ന്ന ഇ​വ​യുടെ ഗ​ർ​ജ​നം ദീ​ന​രോ​ദന​മാ​യി. മു​ര​ൾ​ച്ച ദ​യനീ​യ ശ​ബ്ദ​വും…

തൃ​ശൂ​ർ മൃ​ഗ​ശാ​ല​യി​ലെ സിം​ഹ​ത്തി​നും ക​ടു​വ​യ്ക്കും പു​ള്ളി​പ്പു​ലി​ക്കും വ​യ​സ് 15 പി​ന്നി​ട്ടു. വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ൻ​പു വി​ദേ​ശ​ത്തുനി​ന്ന് ഇ​വി​ടെ എ​ത്തി​ക്കു​ന്പോ​ൾ ആ​രെ​യും വി​റ​പ്പി​ക്കു​ന്ന ശൗ​ര്യ​ക്കാ​രാ​യി​രു​ന്നു അ​വ​ർ.

കൗ​തു​ക​ത്തോ​ടെ അ​ടു​ത്തെ​ത്തു​ന്ന​വ​രെ ക​ന്പി​വ​ല​യ്ക്കുള്ളി​ൽനി​ന്ന് ഇ​രു​ത്തം​വ​ന്ന മു​ര​ൾ​ച്ച​യോ​ടെ പി​ന്നോ​ട്ടു പാ​യി​ക്കും. ഒ​ച്ച​വ​ച്ചു ശ​ല്യ​പ്പെ​ടു​ത്തു​ന്ന​വ​രെ ഗ​ർ​ജ​ന​ത്താ​ൽ വി​റ​പ്പി​ക്കും.

കാ​ട്ടി​ലാ​യി​രു​ന്നെങ്കിൽ 15 വ​ർ​ഷ​മെ​ന്ന​തു വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ പ​ര​മാ​വ​ധി ആ​യു​സാ​ണ്. ശ​രി​യാ​യ ചി​കി​ത്സ​യും കൃ​ത്യ​മാ​യ ഭ​ക്ഷ​ണ​വു​മാ​ണ് ആ​യു​സ് കൂ​ട്ടി​യ​ത്.

മാ​ത്ര​മ​ല്ല കൂ​ടി​നു​ള്ളി​ലാ​യ​തി​നാ​ൽ മ​റ്റു മൃ​ഗ​ങ്ങ​ളു​ടെ വേ​ട്ട​യാ​ട​ലു​ക​ളും ഉ​ണ്ടാ​കു​ന്നി​ല്ല.

പു​ത്തൂ​ർ സു​വോ​ള​ജി​ക്ക​ൽ പാ​ർ​ക്ക് സജ്ജ​മാ​കു​ന്ന​തോ​ടെ മൃ​ഗ​ങ്ങ​ളെ അ​ങ്ങോ​ട്ടുമാ​റ്റും. വ​ന്യ​മൃ​ഗ​ങ്ങ​ളെ മാ​റ്റു​ക​യെ​ന്ന​ത് ഏ​റെ വെ​ല്ലു​വി​ളി​യാ​ണെ​ന്നു മൃ​ഗ​ശാ​ല​യു​ടെ സൂ​പ്ര​ണ്ട് വി.​രാ​ജേ​ഷ് പ​റ​ഞ്ഞു.

ഉ​പ​ദ്ര​വ​കാ​രി​ക​ളാ​യ മൃ​ഗ​ങ്ങ​ളെ മ​യ​ക്കി​യശേ​ഷ​മേ മാ​റ്റാ​ൻ സാ​ധി​ക്കു. അ​തി​നു മു​ൻ​പു മൃ​ഗ​ങ്ങ​ളു​ടെ ആ​രോ​ഗ്യ പ​രി​ശോ​ധ​ന ന​ട​ത്ത​ണം. മ​റ്റ് പ​ക്ഷിമൃ​ഗാ​ദിക​ളെ കൂ​ടോ​ടെ മ​ാറ്റാ​ൻ സാ​ധി​ക്കും. ഉ​ര​ഗ ജീ​വി​ക​ളെ​യും മ​യ​ക്കേ​ണ്ടി​വ​രും.

പുറപ്പെടാനൊ​രു​ങ്ങി 490 പ​ക്ഷി​മൃ​ഗാ​ദിക​ൾ

490 പ​ക്ഷി​മൃ​ഗാ​ദിക​ളാ​ണു തൃ​ശൂ​ർ മൃ​ഗ​ശാ​ല​യി​ൽനി​ന്നു പു​ത്തൂ​ർ സു​വോ​ള​ജി​ക്ക​ൽ പാ​ർ​ക്കി​ലേ​ക്കു പുറപ്പെടാൻ ത​യാറെ​ടു​ക്കു​ന്ന​ത്.

14 വ​ർ​ഗ​ത്തി​ലു​ള്ള സ​സ്ത​നി​ക​ളും 24 വ​ർ​ഗ​ത്തി​ലു​ള്ള പ​ക്ഷി​ക​ളും 15 വ​ർ​ഗ​ത്തി​ലു​ള്ള ഉ​ര​ഗങ്ങ​ളും ഇ​തി​ൽ​പ്പെ​ടും.

പു​ത്തൂ​ർ സു​വോ​ള​ജി​ക്ക​ൽ പാ​ർ​ക്ക് പൂ​ർ​ത്തി​യാ​കു​ന്ന മു​റ​യ്ക്ക് ഇ​വി​ടെനി​ന്നും മൃ​ഗ​ങ്ങ​ളെ ഘ​ട്ടം​ഘ​ട്ട​മാ​യി മാ​റ്റും.

വ​ന്യ​ജീ​വി​ക​ൾ ചാവുന്നു

ക​ഴി​ഞ്ഞ നാ​ലു വ​ർ​ഷ​ത്തി​നി​ടെ ച​ത്ത​തു ര​ണ്ടുവീ​തം ക​ടു​വ​ക​ളും പു​ള്ളി​പ്പു​ലി​യും രാ​ജ​വെ​ന്പാ​ല​യും. മാ​നു​​ക​ൾ എ​ല്ലാ​വ​ർ​ഷ​വും ചാ​കു​ന്നു​ണ്ട്.

പു​തി​യ​വ ജ​നി​ക്കു​ന്ന​തി​നാ​ൽ എ​ണ്ണ​ത്തി​ൽ കു​റ​വ് ഉ​ണ്ടാ​കു​ന്നി​ല്ല. ച​ത്തു​പോ​കു​ന്ന വ​ന്യ​മൃ​ഗ​ങ്ങ​ളെ പ്രോ​ട്ടോ​കോ​ൾ പ്ര​കാ​ര​മാ​ണു സം​സ്ക​രി​ക്കു​ക.

വി​ദ​ഗ്ധ​ര​ട​ങ്ങി​യ സ​മ​ിതി​യു​ടെ മേ​ൽ​നോ​ട്ട​ത്തിൽ ആ​ദ്യം പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തും. തു​ട​ർ​ന്നു വ​ന്യ​മൃ​ഗ​ങ്ങ​ളെ ക​ത്തി​ക്കും. മാ​ൻ ഉ​ൾ​പ്പ​ടെ​യു​ള്ള മൃ​ഗ​ങ്ങ​ളെ കു​ഴി​ച്ചി​ടു​ക​യും ചെ​യ്യും.

മാറ്റം ഒ​ക്ടോ​ബ​ർ മു​ത​ൽ

പു​ത്തൂ​ർ പാ​ർ​ക്ക് പൂ​ർ​ത്തി​യാ​കു​ന്ന മു​റ​യ്ക്ക് ഒ​ക്ടോ​ബ​ർ മു​ത​ൽ മൃ​ഗ​ങ്ങ​ളെ മാ​റ്റിത്തു​ട​ങ്ങും.

ര​ണ്ടാം​ഘ​ട്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഡി​സം​ബ​ർ 31 നു​ള്ളി​ലും മൂ​ന്നാം​ഘ​ട്ടം 2022 മാ​ർ​ച്ചി​നു​ള്ളി​ലും പൂ​ർ​ത്തി​യാ​ക്കും. മൃ​ഗ​ങ്ങ​ളെ പാ​ർ​ക്കി​ലെ​ത്തി​ച്ചാ​ലും സ​ന്ദ​ർ​ശ​നം കു​റ​ച്ചുകൂ​ടി ക​ഴി​ഞ്ഞേ അ​നു​വ​ദി​ക്കു​ക​യു​ള്ളൂ.

ആ​ദ്യ സു​വോ​ള​ജി​ക്ക​ൽ പാ​ർ​ക്ക്

ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി രൂ​പ​ക​ല്പ​ന ചെ​യ്ത രാ​ജ്യ​ത്തെ ആ​ദ്യ സു​വോ​ള​ജി​ക്ക​ൽ പാ​ർ​ക്കാ​ണു പു​ത്തൂ​രി​ൽ പൂ​ർ​ത്തി​യാ​കു​ന്ന​ത്.

330 ഏ​ക്ക​റി​ൽ 23 കൂ​ടു​ക​ളും അ​നുബ​ന്ധ സൗ​ക​ര്യ​ങ്ങ​ളും ഇ​വി​ടെ ഒ​രു​ക്കും. 360 കോ​ടി​യാ​ണു നി​ർ​മാ​ണ ചെ​ല​വ്. 269.75 കോ​ടി കി​ഫ്ബി ഫ​ണ്ടും ശേ​ഷി​ക്കു​ന്ന​തു സം​സ്ഥാ​ന വി​ഹി​ത​വു​മാ​ണ്.

പൂ​ർ​ത്തി​യാ​യ​വ

അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് കെ​ട്ടി​ടം, മൃ​ഗ​ശാ​ലാ ആ​ശു​പ​ത്രി, കി​ച്ച​ൻ-​സ്റ്റോ​ർ റൂം ​സ​മു​ച്ച​യം, പ​ക്ഷി​ക​ൾ, ക​രി​ങ്കു​ര​ങ്ങ്, സിം​ഹ​വാ​ല​ൻ കു​ര​ങ്ങ്, കാ​ട്ടു​പോ​ത്ത് എ​ന്നി​വ​യു​ടെ കൂ​ടു​ക​ൾ, ചു​റ്റു​മ​തി​ൽ, മ​ണ​ലി​പ്പു​ഴ​യി​ൽനിന്നു വെ​ള്ള​മെ​ത്തി​ക്കാ​നു​ള്ള സം​വി​ധാ​നം, 10 ല​ക്ഷം ലി​റ്റ​ർ സം​ഭ​ര​ണശേ​ഷി​യു​ള്ള ജ​ല​വി​ത​ര​ണ സം​വി​ധാ​നം.

പൂ​ർ​ത്തീ​ക​രി​ക്കാ​നു​ള്ള​ത്

പാ​ർ​ക്കിം​ഗ് സോ​ണ്‍, ഓ​റി​യ​ന്‍റേഷ​ൻ സെ​ന്‍റ​ർ, ബ​യോ​ഡൈ​വേ​ഴ്സി​റ്റി സെ​ന്‍റ​ർ, വൈ​ദ്യു​തി സ​ബ്സ്റ്റേ​ഷ​ൻ, ഐ​സൊ​ലേ​ഷ​ൻ, ക്വാ​റ​ന്‍റൈൻ, പോ​സ്റ്റ്മോ​ർ​ട്ടം കെ​ട്ടി​ടം, ട്രാം ​റോ​ഡ്, 11 കൂ​ടു​ക​ളു​ടെ​യും അ​നു​ബ​ന്ധ സൗ​ക​ര്യ​ങ്ങ​ളു​ടെ​യും നി​ർ​മാ​ണം.

മാ​റ്റു​ന്ന​ത് 108 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള മൃ​ഗ​ശാ​ല

തൃ​ശൂ​രി​ൽനി​ന്നു പു​ത്തൂ​രി​ലേ​ക്കു മാ​റ്റു​ന്ന​തു 108 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള മൃ​ഗ​ശാ​ല. 1885 ലാ​ണു തൃ​ശൂ​രി​ലെ മൃ​ഗ​ശാ​ല ആ​രം​ഭി​ക്കു​ന്ന​ത്.

അ​ന്നു വി​യ്യൂരി​ലാ​യി​രു​ന്നു. പി​ന്നീ​ട​തു കു​റ​ച്ചുനാ​ള​ത്തേ​ക്ക് എ​റ​ണാ​കു​ള​ത്തേ​ക്കു മാ​റ്റി. 1913 ലാ​ണ് ഇ​ന്നു കാ​ണു​ന്ന സ്ഥ​ല​ത്തു മൃ​ഗ​ശാ​ല വ​രു​ന്ന​ത്. 13.5 ഏ​ക്ക​ർ മാ​ത്ര​മാ​ണു സ്ഥ​ലം. സ്ഥ​ല​പ​രി​മി​തി​യാ​ണ് പു​തി​യ സ്ഥ​ല​ത്തേ​ക്കു മാ​റ്റാ​ൻ കാ​ര​ണം.

സ്ഥ​ലം തി​രി​കെ വേ​ണം

മൃ​ഗ​ശാ​ല പു​ത്തൂ​രി​ലേ​ക്കു മാ​റ്റു​ന്പോ​ൾ നി​ല​വി​ലെ മൃ​ഗ​ശാ​ല​യു​ടെ സ്ഥ​ലം തി​രി​കെവേ​ണ​മെ​ന്നു വ​ട​ക്കുന്നാ​ഥ ദേ​വ​സ്വം. ഇ​വി​ടത്തെ 4.04 ഏ​ക്ക​ർ സ്ഥ​ലം ചെ​ന്പു​ക്കാവ് ദേ​വ​സ്വ​ത്തി​ന്‍റേതാ​യി​രു​ന്നു. പി​ന്നീ​ട​തു വ​ട​ക്കു​ന്നാ​ഥ ദേ​വ​സ്വ​ത്തി​ലേ​ക്കു ചേ​ർ​ത്തു. ഭൂ​മി തി​രി​കെ ആ​വ​ശ്യ​പ്പെ​ട്ട് ദേ​വ​സ്വം ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചി​രി​ക്കു​ക​യാ​ണ്.

Related posts

Leave a Comment