തെ​ലു​ങ്കാ​ന​യി​ൽ ഇ​ടി​മി​ന്ന​ലേ​റ്റ് മൂ​ന്നു​പേ​ർ മ​രി​ച്ചു

ഹൈ​ദ​രാ​ബാ​ദ്: തെ​ലു​ങ്കാ​ന​യി​ലെ വി​കാ​രാ​ബാ​ദ് ജി​ല്ല​യി​ൽ ഇ​ടി​മി​ന്ന​ലേ​റ്റ് വ്യ​ത്യ​സ്ത സം​ഭ​വ​ങ്ങ​ളി​ലാ​യി മൂ​ന്നു പേ​ർ മ​രി​ച്ചു. വി​കാ​രാ​ബാ​ദ് ജി​ല്ല​യി​ലെ യ​ലാ​ൽ മ​ണ്ഡ​ല​ത്തി​ലെ ര​ണ്ടു ഗ്രാ​മ​ങ്ങ​ളി​ലാ​ണു സം​ഭ​വം.

കൃ​ഷി​യി​ട​ത്തി​ൽ ജോ​ലി ചെ​യ്തി​രു​ന്ന ര​ണ്ടു​പേ​രും മ​ര​ത്തി​ന്‍റെ ചു​വ​ട്ടി​ൽ​നി​ന്ന ഒ​രാ​ളു​മാ​ണു മ​രി​ച്ച​ത്. 26-40 നും ​ഇ​ട​യി​ൽ പ്രാ​യ​മു​ള്ള​വ​രാ​ണു മ​രി​ച്ച​ത്.

ഇ​ന്ന​ലെ തെ​ലു​ങ്കാ​ന​യി​ലെ ഭ​ദ്രാ​ദ്രി കോ​ത​ഗു​ഡെം, ഖ​മ്മം, ന​ൽ​ഗൊ​ണ്ട, സൂ​ര്യ​പേ​ട്ട്, സി​ദ്ദി​പേ​ട്ട്, യാ​ദാ​ദ്രി ഭു​വ​ൻ​ഗി​രി, രം​ഗ​റെ​ഡ്ഡി, ഹൈ​ദ​രാ​ബാ​ദ്, മേ​ഡ്ച​ൽ മ​ൽ​ക്കാ​ജ്ഗി​രി, വി​കാ​രാ​ബാ​ദ്, മേ​ദ​ക്, നാ​ഗ​ർ​കു​ർ​ണൂ​ൽ, വ​ന​പ​ർ​ത്തി എ​ന്നീ ജി​ല്ല​ക​ളി​ൽ ഒ​റ്റ​പ്പെ​ട്ട സ്ഥ​ല​ങ്ങ​ളി​ൽ ഇ​ടി​മി​ന്ന​ലോ​ടും ശ​ക്ത​മാ​യ കാ​റ്റോ​ടും മ​ഴ​യു​ണ്ടാ​കു​മെ​ന്ന് മു​ന്ന​റി​യി​പ്പു​ണ്ടാ​യി​രു​ന്നു.

Related posts

Leave a Comment