തൃശൂർ: വരുന്ന രണ്ടു ദിവസം ഇടിമിന്നലിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ജാഗ്രത പാലിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്. പൊതുജനങ്ങൾക്ക് സ്ഥിരമായി കൊടുക്കുന്ന മുന്നറിയിപ്പ് നിർദ്ദേശങ്ങൾ ഇത്തവണയും നൽകിയിട്ടുണ്ട്. കൂടാതെ ഭിന്നശേഷിക്കാർക്കായി യൂട്യൂബിൽ സുരക്ഷ മാർഗനിർദ്ദേശങ്ങൾ ആംഗ്യഭാഷയിലും നൽകുന്നുണ്ട്.
https://www.youtube.com/watch?v=So1uMkDyzd4 എന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ യൂ ട്യൂബ് വീഡിയോ കാണാനാകും.ഇടിമിന്നൽ സാധ്യത മനസ്സിലാക്കാൻ കേന്ദ്ര കാലാവസ്ഥ വകുപ്പ് തയ്യാറാക്കിയിട്ടുള്ള “ദാമിനി’ എന്ന മൊബൈൽ ആപ്ലിക്കേഷൻ ഇപ്പോൾ നിരവധി പേർ ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കുന്നുണ്ട്.
https://play.google.com/store/apps/details?id=com.lightening.live.damini&hl=en_IN എന്ന ലിങ്കിൽ നിന്ന് ദാമിനി ആപ് ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്.