തു​പ്പ​ല്ലേ…​ പ​ണി​കി​ട്ടും! “സ്റ്റോ​പ്പ് ഇ​ന്ത്യ സ്പി​റ്റിം​ഗ്’ കാ​മ്പ​യി​ന്‍ സം​സ്ഥാ​ന​ത്തേ​ക്ക് വ്യാ​പി​പ്പി​ക്കു​ന്നു

കോ​ഴി​ക്കോ​ട്: റോ​ഡി​ല്‍ തു​പ്പി​യാ​ല്‍ ഇ​നി പ​ണി​കി​ട്ടും. കോ​വി​ഡ് മൂ​ന്നാം​ത​രം​ഗം മു​ന്‍​നി​ര്‍​ത്തി പൊ​തു​ഇ​ട​ങ്ങ​ളി​ല്‍ തു​പ്പു​ന്ന​തി​നെ​തി​രേ “സ്റ്റോ​പ്പ് ഇ​ന്ത്യ സ്പി​റ്റിം​ഗ്’ കാ​മ്പ​യി​ന്‍ സം​സ്ഥാ​ന​ത്തും വ്യാ​പി​പ്പി​ക്കു​ന്നു.

വി​വി​ധ സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ള്‍, ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍, എ​ന്‍​എ​സ്എ​സ്, കോ​ള​ജ് വി​ദ്യാ​ര്‍​ഥി​ക​ള്‍ എ​ന്നി​വ​രെ​യെ​ല്ലാം ഉ​ള്‍​ക്കൊ​ള്ളി​ച്ച് “ബ്യൂ​ട്ടി​ഫു​ള്‍ ഭാ​ര​ത്’ എ​ന്ന പേ​രി​ൽ ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തും.

ആ​ദ്യം ബോ​ധ​വ​ത്ക​ര​ണം പി​ന്നെ ശ​ക്ത​മാ​യ ന​ട​പ​ടി എ​ന്ന രീ​തി​യി​ലാ​ണ് ന​ട​പ്പി​ലാ​ക്കാ​ന്‍ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്. കോ​വി​ഡ് മാ​ത്ര​മ​ല്ല മ​റ്റു​രോ​ഗ​ങ്ങ​ള്‍​ക്കും പൊ​തു​സ്ഥ​ല​ങ്ങ​ളി​ലെ തു​പ്പ​ല്‍ കാ​ര​ണ​മാ​കു​ന്നു​ണ്ട്.

പൊ​തു​സ്ഥ​ല​ങ്ങ​ളി​ല്‍ തു​പ്പു​ന്ന​തി​ന് 2000 രൂ​പ വ​രെ പി​ഴ ചു​മ​ത്താം. കേ​ന്ദ്ര​മാ​ര്‍​ഗ​നി​ര്‍​ദേ​ശം വ​രും മു​മ്പേ സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി​യി​ലും കോ​ഴി​ക്കോ​ട്ടും ഇ​ത്ത​ര​ത്തി​ല്‍ ന​ട​പ​ടി സ്വീ​ക​രി​ച്ചി​രു​ന്നു.

ഇ​താണ് സം​സ്ഥാ​ന​ത്തു​ട​നീ​ളം ശ​ക്ത​മാ​യി ന​ട​പ്പി​ലാ​ക്കാ​ന്‍ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്.

Related posts

Leave a Comment