മലബന്ധവും ആരോഗ്യപ്രശ്നങ്ങളും (3) ആഹാരത്തിലും ശീലങ്ങളിലും മാറ്റം വരുത്തിയാൽ തീരുന്ന പ്രശ്നം


വ​ൻ​കു​ട​ലി​ൽ ഉ​ണ്ടാ​കു​ന്ന ചി​ല പ്ര​ശ്ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി പ​ല​രി​ലും മ​ല​ബ​ന്ധ​വും വ​യ​റി​ള​ക്ക​വും മാ​റിമാ​റി കാ​ണാ​റു​ണ്ട്. അ​ർ​ശ​സ് വേ​റെ ഒ​രു പ്ര​ശ്ന​മാ​ണ്. ഈ ​പ്ര​ശ്ന​ങ്ങ​ൾ വ​ള​രെ ല​ളി​ത​മാ​യി ചി​കി​ത്സി​ച്ചു സു​ഖ​പ്പെ​ടു​ത്താ​ൻ ക​ഴി​യു​ന്ന​വ​യാ​ണ്, പ്ര​തി​രോ​ധി​ക്കു​വാ​നും.

ഇ​ങ്ങ​നെ​യു​ള്ള പ്ര​ശ്ന​ങ്ങ​ൾ കൂ​ടു​ത​ലാ​യി ക​ണ്ടു​വ​രു​ന്ന​ത് പ്രാ​യം കൂ​ടി​യ​വ​രി​ലാ​ണ്. ഈ ​പ്ര​ശ്ന​ങ്ങ​ൾ​ക്കു ചി​കി​ത്സ ചെ​യ്യാ​നാ​യി കൂ​ടു​ത​ൽ പേ​രും ഡോ​ക്ട​ർ​മാ​രെ കാ​ണാ​ൻ പോ​കാ​റി​ല്ല. മ​രു​ന്നു​ക​ട​ക​ളി​ൽ പോ​യി വി​വ​രം പ​റ​ഞ്ഞ് മ​രു​ന്നു​ക​ൾ വാ​ങ്ങി ക​ഴി​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്.

സ​ത്യം പ​റ​ഞ്ഞാ​ൽ ഇ​തി​ന് മ​രു​ന്നു​ക​ൾ ക​ഴി​ക്കേ​ണ്ട ആ​വ​ശ്യം ഇ​ല്ല. ആ​ഹാ​ര​ത്തി​ലും ശീ​ല​ങ്ങ​ളി​ലും ചി​ല മാ​റ്റ​ങ്ങ​ൾ വ​രു​ത്തി​യാ​ൽ മാ​ത്രം മ​തി​യാ​കും.

രക്തം പോകുന്നത്…
മ​ല​ബ​ന്ധ​വും മ​ല​ത്തോ​ടൊ​പ്പം ര​ക്തം കാ​ണു​ന്ന​തി​നും ഒ​രു പ്ര​ധാ​ന കാ​ര​ണം ആ​ഹാ​ര​ത്തി​ൽ നാ​രു​ക​ൾ കു​റ​യു​ന്ന​താ​ണ്. നാ​രു​ക​ൾ ഇ​ല്ലാ​ത്ത ആ​ഹാ​രം ക​ഴി​ക്കു​ന്ന​ത് മ​ല​ത്തി​ന്‍റെ അ​ള​വ് കു​റ​യാ​ൻ കാ​ര​ണ​മാ​കും. മ​ല​വി​സ​ർജ​ന​ത്തി​ന് പ്ര​യാ​സം അ​നു​ഭ​വ​പ്പെ​ടു​ക​യും ചെ​യ്യും.

മ​ലം പു​റ​ത്തു പോ​കു​ന്ന​തി​നു വേ​ണ്ടി വ​യ​റി​ലെ പേ​ശി​ക​ൾ അ​മ​ർ​ത്തി​യും മ​റ്റും സ​മ്മ​ർ​ദം പ്ര​യോ​ഗി​ക്കു​ക​യാ​ണെ​ങ്കി​ൽ വ​ൻ​കു​ട​ലി​ലും മ​റ്റും ചി​ല പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​കും. വേ​റൊ​രു പ്ര​ശ്നം വ​ൻ​കു​ട​ലി​ലും മ​ല​ദ്വാ​ര​ത്തി​ലും ഉ​ണ്ടാ​കു​ന്ന അ​ണു​ബാ​ധ​യാ​ണ്. ഇ​ങ്ങ​നെ​യു​ള്ള പ്ര​ശ്ന​ങ്ങ​ളി​ലും ര​ക്തം പോ​കാ​ൻ സാ​ധ്യ​ത ഉ​ണ്ടാ​കു​ന്ന​താ​ണ്.

റെഡിമെയ്ഡ് ആഹാരത്തിൽ…
ഇ​പ്പോ​ൾ റെ​ഡി​മെ​യ്ഡ് ആ​ഹാ​ര​ങ്ങ​ൾ ക​ഴി​ക്കു​ന്ന​ത് പ​ല​രു​ടെ​യും സ്വ​ഭാ​വ​മാ​യി​രി​ക്കു​ന്നു. ഈ ​ആ​ഹാ​ര​ങ്ങ​ളി​ലും നാ​രു​ക​ൾ തീ​രെ കു​റ​വാ​യി​രി​ക്കും. അ​തു കാ​ര​ണ​മാ​യും മ​ല​ത്തി​ന്‍റെ അ​ള​വ് കു​റ​യും. അ​പ്പോ​ൾ മ​ല​ത്തെ പു​റ​ന്ത​ള്ളു​ന്ന​തി​ന് സ​മ്മ​ർ​ദം പ്ര​യോ​ഗി​ക്കേ​ണ്ടി വ​രു​ന്നു.

അ​തു പ്ര​ശ്ന​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​യിത്തീരും. മ​റി​ച്ച്, ആ​ഹാ​ര​ത്തി​ൽ നാ​രു​ക​ൾ ധാ​രാ​ളം ഉ​ണ്ടാ​വു​ക​യാ​ണെ​ങ്കി​ൽ, അ​താ​യ​ത് പ​ഴ​ങ്ങ​ളും പ​ച്ച​ക്ക​റി​ക​ളും കൂ​ടു​ത​ലാ​യി ഉ​ൾ​ക്കൊ​ള്ളി​ക്കു​കയാ​ണെ​ങ്കി​ൽ ആ​കെ​യു​ള്ള ആ​ഹാ​ര​ത്തി​ന്‍റെ അ​ള​വ് കൂ​ടു​ത​ൽ ആ​കു​ന്നു.

നാ​ര് ദ​ഹി​ക്കാ​ത്ത​തി​നാ​ൽ പു​റ​ത്തു ക​ള​യാ​നാ​യി വ​ൻ​കു​ട​ലി​ൽ ശേ​ഖ​രി​ച്ചു വ​യ്ക്കു​ന്നു. ആ​ഹാ​ര​ത്തി​ലെ അ​വ​ശി​ഷ്ട​ങ്ങ​ൾ അ​ങ്ങ​നെ അ​വി​ടെ തി​ങ്ങി നി​റ​യു​മ്പോ​ൾ സ്വാ​ഭാ​വി​ക​മാ​യി സം​ഭ​വി​ക്കു​ന്ന സ​മ്മ​ർ​ദ​ത്തി​ന്‍റെ ഫ​ല​മാ​യി മ​ലം അ​നാ​യാ​സം പു​റ​ത്തു​പോ​കു​ക​യും ചെ​യ്യു​ന്നു.

സമ്മർദം നന്നല്ല
ധാ​ന്യ​ങ്ങ​ൾ, പ​ച്ച​ക്ക​റി​ക​ൾ, പ​ഴ​ങ്ങ​ൾ എ​ന്നി​വ​യാ​ണ് ആ​ഹാ​ര​ത്തി​ൽ കൂ​ടു​ത​ൽ ഉ​ണ്ടാ​കേ​ണ്ട​ത്. കൂ​ടാ​തെ ആ​വ​ശ്യ​ത്തി​ന് വെ​ള്ളം കു​ടി​ക്കു​ക​യും വേ​ണം.

ദി​വ​സ​ത്തി​ൽ ഒ​രു പ്രാ​വ​ശ്യമെങ്കിലും മ​ല​ശോ​ധ​ന ഉ​ണ്ടാ​ക​ണം എ​ന്ന ചി​ന്ത​യി​ൽ പ​ല​രും ശു​ചി​മു​റി​യി​ൽ ഇ​രു​ന്ന് വ​ൻ​കു​ട​ലി​ൽ കു​റേ സ​മ്മ​ർ​ദം ചെ​ലു​ത്താ​റു​ണ്ട്. അ​ത് ഒ​രു ന​ല്ല ശീ​ല​മാ​ണ് എ​ന്ന് പ​റ​യാ​ൻ ക​ഴി​യി​ല്ല.

ആ​ഴ്ച​യി​ൽ 5 – 7 പ്രാ​വ​ശ്യം എ​ന്ന ക​ണ​ക്കി​ൽ പു​രു​ഷ​ന്മാ​ർ​ക്കും 3 -5 എ​ന്ന ക​ണ​ക്കി​ൽ സ്ത്രീ​ക​ൾ​ക്കും മ​ല​ശോ​ധ​ന ഉ​ണ്ടാ​യാ​ൽ മ​തി​യാ​കും.

ശു​ചി​മു​റി​യി​ൽ ഇ​രു​ന്ന് വ​യ​റി​ലെ പേ​ശി​ക​ളി​ൽ സ​മ്മ​ർ​ദം പ്ര​യോ​ഗി​ക്കു​ന്ന സ്വ​ഭാ​വം മാ​റ്റി​യാ​ൽ ത​ന്നെ വ​ൻ​കു​ട​ലി​ൽ
ഉ​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ള്ള ര​ക്ത​സ്രാ​വ​വും മ​റ്റ് പ​ല പ്ര​ശ്ന​ങ്ങ​ളും പ്ര​തി​രോ​ധി​ക്കാ​ൻ ക​ഴി​യും.

മ​ല​ബ​ന്ധം ഉ​ണ്ടാ​കാ​തി​രി​ക്കാ​ൻ കൂ​ടു​ത​ൽ നാ​രു​ക​ൾ അ​ട​ങ്ങു​ന്ന ആ​ഹാ​രം ക​ഴി​ക്കു​ക എ​ന്നു​ള്ള​താ​ണ് പ്ര​ധാ​ന ചി​കി​ത്സ.

വി​വ​ര​ങ്ങ​ൾ​ക്കു ക​ട​പ്പാ​ട്:
ഡോ. എം. പി. മണി
തൂലിക, കൂനത്തറ, ഷൊറണൂർ
ഫോൺ – 9846073393

Related posts

Leave a Comment