സോറി അളിയാ, ആളുമാറിപ്പോയി…! മ​യ​ക്കു​വെ​ടി​വ​ച്ച് പി​ടി​ച്ച​ത് മ​റ്റൊ​രു ക​ടു​വ​യെ; ന​ര​ഭോ​ജി ക​ടു​വ​യെ പി​ടി​കൂ​ടാ​നു​ള്ള ശ്ര​മം തു​ട​രു​ന്നു

കാ​ട്ടി​ക്കു​ളം: കേ​ര​ള-​ക​ർ​ണാ​ട​ക അ​തി​ർ​ത്തി​യി​ലെ ക​ർ​ണാ​ട​ക ഗ്രാ​മ​മാ​യ കു​ട്ടം മ​ഞ്ച​ള്ളി ഷെ​ട്ടി​ഗി​രി കാ​പ്പി​ത്തോ​ട്ട​ത്തി​ൽ ര​ണ്ട് പേ​രെ കൊ​ന്ന ക​ടു​വ​യെ പി​ടി​കൂ​ടു​ന്ന​തി​നു​ള്ള ശ്ര​മം തു​ട​രു​ന്നു.

ഇ​ന്ന​ലെ വ​നം​വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ തെ​ര​ച്ചി​ലി​ൽ ക​ണ്ടെ​ത്തി​യ ക​ടു​വ​യെ മ​യ​ക്കു​വെ​ടി​വ​ച്ച് പി​ടി​കൂ​ടി​യി​രു​ന്നു.

കാ​ലി​ന് പ​രി​ക്കേ​റ്റ് അ​വ​നി​ല​യി​ലാ​യ പെ​ണ്‍​ക​ടു​വ​യെ​യാ​ണ് ഇ​ന്ന​ലെ പി​ടി​കൂ​ടി​യ​ത്.

എ​ന്നാ​ൽ ഇ​ന്ന​ലെ ര​ണ്ട് പ​ശു​ക്ക​ളെ വീ​ണ്ടും കൊ​ന്ന് ഭ​ക്ഷി​ച്ച​തോ​ടെ കൊ​ല​യാ​ളി ക​ടു​വ​യ​ല്ല കു​ടു​ങ്ങി​യ​തെ​ന്ന് വ​നം​വ​കു​പ്പും പോ​ലീ​സും സ്ഥി​രീ​ക​രി​ക്കു​ക​യാ​യി​രു​ന്നു.

കാ​പ്പി​ത്തോ​ട്ട​ത്തി​ൽ ര​ണ്ട് കും​കി​യാ​ന​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് തെ​ര​ച്ചി​ൽ ന​ട​ത്തു​ന്ന​ത്.

നാ​ഗ​ർ​ഹോ​ള ടൈ​ഗ​ർ ഡി​വി​ഷ​നി​ലെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രും ശ്രീ​മം​ഗ​ല​മം, കു​ട്ടം പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രും നീ​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

പ്ര​ദേ​ശ​ത്തെ കാ​പ്പി​ത്തോ​ട്ട​ങ്ങ​ളി​ലെ ജോ​ലി​ക​ൾ നി​ർ​ത്തി​വ​ച്ചി​രി​ക്കു​ക​യാ​ണ്.

Related posts

Leave a Comment