ട്രെ​യി​നി​ല്‍ കു​ഴ​ഞ്ഞു​വീ​ണ വീ​ട്ട​മ്മ​യെ ക​ര​ങ്ങ​ളി​ലേ​ന്തി റെ​യി​ല്‍​വേ പ്ലാ​റ്റ്ഫോ​മി​ലൂ​ടെ ഓ​ടി; ഓ​മ​ന​ക്കു​ട്ട​നെ പൊ​ന്നാ​ട​യ​ണി​യി​ച്ച് എംപി

സ്വ​ന്തം ലേ​ഖ​ക​ന്‍

തൃ​ശൂ​ര്‍: ട്രെ​യി​നി​ല്‍ കു​ഴ​ഞ്ഞു​വീ​ണ് ബോ​ധ​ര​ഹി​ത​യാ​യ വീ​ട്ട​മ്മ​യെ ക​ര​ങ്ങ​ളി​ലേ​ന്തി റെ​യി​ല്‍​വേ പ്ലാ​റ്റ്ഫോ​മി​ലൂ​ടെ ഓ​ടി കൃ​ത്യ​സ​മ​യ​ത്ത് ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കാ​നു​ള്ള ക​രു​ത​ല്‍ പ്ര​ക​ടി​പ്പി​ച്ച തൃ​ശൂ​ര്‍ ആ​ര്‍പിഎ​ഫ് കോ​ണ്‍​സ്റ്റ​ബി​ള്‍ ഓ​മ​ന​ക്കു​ട്ട​നെ ടി.​എ​ന്‍.​ പ്ര​താ​പ​ന്‍ എംപി പൊ​ന്നാ​ട​യ​ണി​യി​ച്ച് ആ​ദ​രി​ച്ചു.

ക​ഴി​ഞ്ഞ ദി​വ​സം തൃ​ശൂ​ര്‍ റെ​യി​ല്‍​വേ സ്റ്റേ​ഷ​ന്‍ സ​ന്ദ​ര്‍​ശി​ച്ച​പ്പോ​ഴാ​ണ് ഓ​മ​ന​ക്കു​ട്ട​നെ എം​പി ക​ണ്ട​തും ട്രെ​യി​നി​ല്‍ കു​ഴ​ഞ്ഞു​വീ​ണ വീ​ട്ട​മ്മ​യെ ര​ക്ഷി​ച്ച ആ​ളാ​ണെ​ന്നു മ​ന​സി​ലാ​യ​പ്പോ​ള്‍ പൊ​ന്നാ​ട​യെ​ത്തി​ച്ച് ആ​ദ​രി​ച്ച​തും.

ഇ​ക്ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ലാ​ണു വ​ട​ക​ര സ്വ​ദേ​ശി​നി​യാ​യ അ​നി​ത എ​ന്ന വീ​ട്ട​മ്മ​യെ ട്രെ​യി​നി​ല്‍ നി​ന്നും കൈ​ക​ളി​ല്‍ കോ​രി​യെ​ടു​ത്ത് കാ​യം​കു​ളം മു​ട്ട​ത്തു​വി​ള​യി​ല്‍ ഭ​ര​ണി​ക്കാ​വ് സൗ​ത്തി​ല്‍ ഓ​മ​ന​ക്കു​ട്ട​ന്‍ പ്ലാ​റ്റ്ഫോ​മി​ലൂ​ടെ ഓ​ടി ആ​ശു​പ​ത്രി​യി​ലേ​ക്ക് വാ​ഹ​ന​ത്തി​ല്‍ ക​യ​റ്റി​വി​ട്ട​ത്.

കൃ​ത്യ​സ​മ​യ​ത്ത് ആ​ശു​പ​ത്രി​യി​ലെ​ത്തി​യ​തി​നാ​ലാ​ണ് അ​നി​ത​യു​ടെ ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യ​ത്.

ഓ​മ​ന​ക്കു​ട്ട​ന്‍റെ കൃ​ത്യ​സ​മ​യ​ത്തു​ള്ള ഇ​ട​പെ​ട​ലും വീ​ല്‍​ചെ​യ​റെ​ത്താ​ന്‍ കാ​ത്തു​നി​ല്‍​ക്കാ​തെ കൈ​ക​ളി​ല്‍ താ​ങ്ങി​യെ​ടു​ത്ത് ഓ​ടി​യ​തു​മെ​ല്ലാം വാ​ര്‍​ത്ത​യാ​യി​രു​ന്നു.

Related posts

Leave a Comment