റ്റിഞ്ചുവിന്‍റെ മരണം; ലോക്കൽ പോലീസ് ക്രൂരമായി മർദിച്ചു; ചോ​ര ഛര്‍​ദി​ച്ച് മെഡിക്കൽ കോളജിൽ ചികിത്സതേടിയ തന്നെ അവിടെയെത്തി എസ്ഐ ഭീഷണിപ്പെടുത്തി ; തുറന്ന് പറച്ചിലുമായി ടിജിൻ

റ്റി​ഞ്ചു​വി​ന്‍റെ മ​ര​ണ​ത്തേ തു​ട​ര്‍​ന്ന് ക്രൂ​ര​മാ​യ പീ​ഡ​ന​മാ​ണ് പോ​ലീ​സി​ല്‍ നി​ന്നും ടി​ജി​ന്‍ ജോ​സ​ഫി​നു​ണ്ടാ​യ​ത്. ത​ന്റെ വീ​ട്ടി​ല്‍ വ​ച്ചാ​ണ് റ്റി​ഞ്ചു മ​രി​ച്ച​തെ​ങ്കി​ലും ത​നി​ക്ക് ഇ​തി​ല്‍ പ​ങ്കി​ല്ലെ​ന്ന് അ​ന്നും ടി​ജി​ന്‍ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. സം​ഭ​വ​ത്തി​നു​ശേ​ഷം നി​ര​വ​ധി ത​വ​ണ മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കു മു​മ്പി​ല്‍ ടി​ജി​ന്‍ ഇ​തു വ്യ​ക്ത​മാ​ക്കു​ക​യും ചെ​യ്തു.

ജോ​ലി ന​ഷ്ട​മാ​യ​തും സ്വ​ന്തം വീ​ട്ടു​കാ​രു​ടെ പെ​രു​മാ​റ്റ​വും കാ​ര​ണ​മാ​ണ് ടി​ഞ്ചു ജീ​വ​നൊ​ടു​ക്കി​യെ​ന്നാ​ണ് ടി​ജി​ന്‍ വി​ശ്വ​സി​ച്ചി​രു​ന്ന​ത്. തൂ​ങ്ങി മ​ര​ണ​മാ​ണെ​ന്ന് പോ​സ്റ്റു​മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ടി​ലു​ണ്ടാ​യി​രി​ക്കേ പെ​രു​മ്പെ​ട്ടി സ്റ്റേ​ഷ​നി​ലെ എ​സ്‌​ഐ​യാ​യി​രു​ന്ന ഷെ​രീ​ഫ് ത​ന്നെ ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്ത് ക്രൂ​ര​മാ​യി മ​ര്‍​ദി​ച്ചു​വെ​ന്ന ടി​ജി​ന്റെ പ​രാ​തി​യി​ല്‍ കോ​ട​തി​യി​ല്‍ കേ​സ് ന​ട​ക്കു​ക​യാ​ണ്.

മു​ഖ്യ​മ​ന്ത്രി​ക്ക് ന​ല്‍​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഷെ​രീ​ഫി​നെ​തി​രേ അ​ന്വേ​ഷ​ണം വ​രി​ക​യും എ​സ്ഐ​യെ സ​സ്‌​പെ​ന്‍​ഡ് ചെ​യ്യു​ക​യും ചെ​യ്തി​രു​ന്നു.ഓ​ട്ടോ​റി​ക്ഷാ ഡ്രൈ​വ​റെ​ന്ന നി​ല​യി​ല്‍ റ്റി​ഞ്ചു​വി​ന്‍റെ വീ​ട്ടി​ല്‍ പോ​യ​പ്പോ​ഴു​ണ്ടാ​യ പ​രി​ച​യം പ്ര​ണ​യ​മാ​വു​ക​യാ​യി​രു​ന്നു. അ​തി​ന് റ്റി​ഞ്ചു​വി​ന്റെ വീ​ട്ടു​കാ​ര്‍ എ​തി​രാ​യി​രു​ന്നി​ല്ല.

വി​ദേ​ശ​ത്ത് ജോ​ലി കി​ട്ടി​പ്പോ​യ താ​ന്‍ 3.25 ല​ക്ഷം മു​ട​ക്കി​യാ​ണ് റ്റി​ഞ്ചു​വി​നെ ബി​എ​സ്സി ന​ഴ്‌​സിം​ഗി​ന് പ​ഠി​പ്പി​ച്ച​തെ​ന്ന് ടി​ജി​ന്‍ പ​റ​ഞ്ഞി​രു​ന്നു. പി​ന്നീ​ടാ​ണ ്റ്റി​ഞ്ചു​വി​നെ മ​റ്റൊ​രാ​ള്‍​ക്ക് വി​വാ​ഹം ചെ​യ്ത് അ​യ​യ്ക്കു​ന്ന​ത്.ഇ​തി​നി​ടെ ടി​ജി​ന്‍ വി​വാ​ഹി​ത​നാ​കു​ക​യും ഒ​രു കു​ട്ടി​യു​ടെ പി​താ​വു​മാ​യി.

പി​ന്നീ​ട് ഭാ​ര്യ​യും താ​നു​മാ​യി അ​ക​ന്നു ക​ഴി​യു​മ്പോ​ള്‍ റ്റി​ഞ്ചു സ​മീ​പി​ക്കു​ക​യും തെ​റ്റി​ധാ​ര​ണ കാ​ര​ണ​മാ​ണ് താ​ന്‍ മ​റ്റൊ​രു വി​വാ​ഹ​ത്തി​ന്‌​സ​മ്മ​തി​ച്ച​തെ​ന്നു പ​റ​യു​ക​യു​മു​ണ്ടാ​യി. വി​വാ​ഹം ക​ഴി​ക്ക​ണ​മെ​ന്ന അ​വ​ളു​ടെ ആ​വ​ശ്യം താ​ന്‍ നി​രാ​ക​രി​ച്ചു.

താ​ന്‍ കാ​സ​ര്‍​ഗോ​ഡുു​ള്ള സ​മ​യ​ത്താ​ണ് പെ​ട്ടി​യും കി​ട​ക്ക​യു​മെ​ടു​ത്ത് റ്റി​ഞ്ചു ത​ന്റെ വീ​ട്ടി​ല്‍ വ​ന്ന​തെ​ന്ന് ടി​ജി​ന്‍ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. പി​റ്റേ​ന്ന് ത​ന്നെ റ്റി​ഞ്ചു​വി​നെ കീ​ഴ്വാ​യ്പൂ​ര് പോ​ലീ​സി​ല്‍ ഹാ​ജ​രാ​ക്കി. ഭ​ര്‍​ത്താ​വി​ന്റെ വീ​ട്ടു​കാ​ര്‍ കൂ​ട്ടി​ക്കൊ​ണ്ടു പോ​കാ​ന്‍ എ​ത്തി​യെ​ങ്കി​ലും ഒ​പ്പം പോ​യി​ല്ല. ന

​ഴ്സിം​ഗ് ജോ​ലി ന​ഷ്ട​പ്പെ​ട്ട​തി​നു പി​ന്നി​ലും വീ​ട്ടു​കാ​രെ സം​ശ​യി​ച്ചി​രു​ന്നു. റ്റി​ഞ്ചു​വി​ന്‍റെ മ​ര​ണത്തെ തു​ട​ര്‍​ന്ന് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത ത​ന്നെ ക്രൂ​ര​മാ​യി മ​ര്‍​ദി​ച്ചു.

ചോ​ര ഛര്‍​ദി​ച്ച് കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലാ​യി​രു​ന്ന ത​ന്നെ അ​വി​ടെ വ​ന്നും എ​സ​ഐ ഭീ​ഷ​ണി​പ്പെ​ടു​ത്തി. സ​മ്മ​ര്‍​ദ​ങ്ങ​ള്‍​ക്ക് വ​ഴ​ങ്ങാ​തെ താ​ന്‍ കേ​സു​മാ​യി മു​ന്നോ​ട്ടു പോ​യ​പ്പോ​ഴാ​ണ് എ​സ്ഐ സ​സ്‌​പെ​ന്‍​ഷ​നി​ലാ​യ​തെ​ന്നും ടി​ജി​ന്‍ പ​റ​യു​ന്നു.

Related posts

Leave a Comment