അ​തി​രു​വി​ട്ട​വ​രെ പ​റ​പ്പി​ച്ച് ടി​ക് ടോ​ക്; നീ​ക്കി​യ​ത് 60 ല​ക്ഷം വീ​ഡി​യോ ക്ലി​പ്പു​ക​ൾ

ന്യൂ​ഡ​ൽ​ഹി: ചൈ​നീ​സ് വീ​ഡി​യോ ആ​പ്ലി​ക്കേ​ഷ​നാ​യ ടി​ക് ടോ​ക് ഒ​രു വ​ർ​ഷ​ത്തി​നി​ടെ നീ​ക്കി​യ​ത് 60 ല​ക്ഷം വീ​ഡി​യോ ക്ലി​പ്പു​ക​ൾ. ആ​പ്ലി​ക്കേ​ഷ​ന്‍റെ ച​ട്ട​ങ്ങ​ൾ ലം​ഘി​ച്ച​തി​നെ തു​ട​ർ​ന്നാ​ണു ന​ട​പ​ടി​യെ​ന്നു ക​ന്പ​നി വി​ശ​ദീ​ക​രി​ക്കു​ന്നു.

ഇ​ന്ത്യ​യി​ലെ ആ​പ്ലി​ക്കേ​ഷ​നി​ൽ നി​യ​മ​വി​രു​ദ്ധ​മോ, അ​ശ്ലീ​ല​മോ ആ​യ ഉ​ള്ള​ട​ക്ക​ങ്ങ​ൾ പാ​ടി​ല്ലെ​ന്ന ക​ർ​ശ​ന നി​ബ​ന്ധ​ന പാ​ലി​ക്കാ​നാ​ണ് ഈ ​തീ​രു​മാ​ന​മെ​ന്ന് ഇ​ന്ത്യ​യി​ലെ ടി​ക് ടോ​ക് ഡ​യ​റ​ക്ട​ർ സ​ച്ചി​ൻ ശ​ർ​മ അ​റി​യി​ച്ചു.

ടി​ക് ടോ​ക്കി​ന് ഇ​ന്ത്യ​യി​ൽ 20 കോ​ടി ഉ​പ​ഭോ​ക്താ​ക്ക​ളു​ണ്ടെ​ന്നും പ​ത്തു ഭാ​ഷ​ക​ളി​ൽ ല​ഭ്യ​മാ​ണെ​ന്നും ആ​പ്പി​ന്‍റെ മാ​തൃ​ക​ന്പ​നി​യാ​യ ബെ​യ്ജിം​ഗ് ബൈ​റ്റ്ഡാ​ൻ​സ് ടെ​ക്നോ​ള​ജി കോ​ർ​പ​റേ​ഷ​ൻ അ​വ​കാ​ശ​പ്പെ​ട്ടു.

Related posts