കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ച വ്യ​ക്തി​യു​ടെ മൃ​ത​ദേ​ഹം മാ​റി സം​സ്‌​ക​രി​ച്ച മൃ​ത​ദേ​ഹം മാ​റി സം​സ്‌​ക​രി​ച്ച സം​ഭ​വം! ആ​ശു​പ​ത്രി അ​ധി​കൃ​ത​രു​ടെ വിശദീകരണം ഞെട്ടിക്കുന്നത്…

സ്വ​ന്തം ലേ​ഖ​ക​ന്‍

കോ​ഴി​ക്കോ​ട്: കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ച വ്യ​ക്തി​യു​ടെ മൃ​ത​ദേ​ഹം മാ​റി സം​സ്‌​ക​രി​ച്ച സം​ഭ​വ​ത്തി​ല്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജ് അ​ധി​കൃ​ത​ര്‍ ജി​ല്ലാ ക​ള​ക്ട​ര്‍​ക്ക് വി​ശ​ദീ​ക​ര​ണം ന​ല്‍​കി.​

ആ​ശു​പ​ത്രി അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു​നി​ന്ന് മ​നഃ​പൂ​ര്‍​വ​മാ​യ അ​നാ​സ്ഥ ഉ​ണ്ടാ​യി​ല്ലെ​ന്നും ആം​ബു​ല​ന്‍​സ് മാ​റി​യ​താ​ണ് കാ​ര​ണ​മെ​ന്നും വി​ശ​ദീ​ക​ര​ണ​ത്തി​ല്‍ പ​റ​യു​ന്നു.

കു​ന്ന​മം​ഗ​ലം പാ​ണ​രു​ക​ണ്ടി​യി​ല്‍ സു​ന്ദ​ര​ന്‍റെ (62) മൃ​ത​ദേ​ഹ​ത്തി​നു​പക​ര​മാ​ണ് ബ​ന്ധു​ക്ക​ള്‍​ക്ക് ക​ക്കോ​ടി മോ​രി​ക്ക​ര സ്വ​ദേ​ശി കൗ​സ​ല്യ​യു​ടെ(76) മൃ​ത​ദേ​ഹം ല​ഭി​ച്ച​ത്.

മൃ​ത​ദേ​ഹം ആം​ബു​ല​ന്‍​സി​ലേ​ക്ക് ക​യ​റ്റു​മ്പോ​ള്‍ ബ​ന്ധു​ക്ക​ള്‍ ആ​രും ഉ​ണ്ടാ​യി​രു​ന്നി​ല്ല. കോ​വി​ഡ് പോ​സി​റ്റീ​വാ​യ മൂ​ന്ന് മൃ​ത​ദേ​ഹ​ങ്ങ​ളാ​ണ് ഉ​ച്ച​യ്ക്ക് 12-നും ​ഒ​ന്നി​നും ഇ​ട​യി​ല്‍ വി​ട്ടു​ന​ല്‍​കി​യ​ത്.

എ​ല്ലാ ന​ട​പ​ടി​ക്ര​മ​ങ്ങ​ളും പൂ​ര്‍​ത്തി​യാ​ക്കി​യാ​യി​രു​ന്നു ഇ​ത്. ബ​ന്ധു​ക്ക​ളും സ​ന്ന​ദ്ധ​പ്ര​വ​ര്‍​ത്ത​ക​രും കോ​വി​ഡ് പോ​സീ​റ്റീ​വാ​യി മ​രി​ച്ച ക​ക്കോ​ടി സ്വ​ദേ​ശി​യു​ടെ മൃ​ത​ദേ​ഹ​ത്തി​നാ​യി വെ​സ്റ്റ്ഹി​ല്‍ ശ്മ​ശാ​ന​ത്തി​ല്‍ കാ​ത്തു​നി​ല്‍​ക്കു​ക​യാ​യി​രു​ന്നു.

ഇ​വ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ എ​ത്തി അ​ന്വേ​ഷി​ച്ച​പ്പോ​ഴാ​ണ് ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍ അ ബ ദ്ധം പറ്റിയ വി​വ​ര​മ​റി​യു​ന്ന​ത്. അ​പ്പോ​ഴേ​ക്കും കൗ​സു​വി​ന്‍റെ മൃ​ത​ദേ​ഹം കു​ന്ന​മം​ഗ​ലം ക​ള​രി​ക്ക​ണ്ടി ശ്മ​ശാ​ന​ത്തി​ല്‍ സം​സ്‌​ക​രി​ച്ചി​രു​ന്നു.

ഇ​ന്ന​ലെ ബ​ന്ധു​ക്ക​ള്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ എ​ത്തി സു​ന്ദ​ര​ന്‍റെ മൃ​ത​ദേ​ഹം തി​രി​ച്ച​റി​ഞ്ഞു. രാ​വി​ലെ വെ​സ്റ്റ്ഹി​ല്‍ ശ്മ​ശാ​ന​ത്തി​ല്‍ സം​സ്‌​ക​രി​ച്ചു. ര​ണ്ട് കു​ടും​ബ​ങ്ങ​ളെ​യും കാ​ര്യ​ങ്ങ​ള്‍ പ​റ​ഞ്ഞു മ​ന​സ്സി​ലാ​ക്കി​യ​താ​യും ഫോ​റ​ന്‍​സി​ക് മേ​ധാ​വി ഡോ. ​പ്ര​സ​ന്ന​ന്‍ അ​റി​യി​ച്ചു.

Related posts

Leave a Comment