പേ​രാ​മ്പ്ര​യി​ലും പ​രി​സ​ര​ങ്ങ​ളി​ലും “ടൈം ​ബോം​ബ്’ സു​ല​ഭം;  ആവശ്യക്കാരിലേറെയും സ്കൂൾ കുട്ടികൾ


പേ​രാ​മ്പ്ര: ല​ഹ​രി അ​നു​ഭ​വ​പ്പെ​ടു​ന്ന​തും ക​ഴി​ക്കു​മ്പോ​ള്‍ ബോ​ധ​ക്ഷ​യം പോ​ലും സം​ഭ​വി​ക്കു​ന്ന ടൈം ​ബോം​ബ് മി​ഠാ​യി പേ​രാ​മ്പ്ര​യി​ലും പ​രി​സ​ര​ങ്ങ​ളി​ലും സു​ല​ഭം. സ്‌​കൂ​ള്‍ പ​രി​സ​ര​ങ്ങ​ളി​ലാ​ണ് ഇ​വ​യു​ടെ വി​ല്പ​ന ഏ​റി​യ പ​ങ്കും ന​ട​ക്കു​ന്ന​ത്. സോ​ഷ്യ​ല്‍ മീ​ഡി​യ​ക​ളി​ല്‍ ഇ​തി​ന്‍റെ ദോ​ഷ​ഫ​ല​ങ്ങ​ളെ​ക്കു​റി​ച്ച് വാ​ര്‍​ത്ത​ക​ള്‍ പ​ല​പ്പോ​ഴാ​യി വ​ന്നി​രു​ന്നു.

ക​ഴി​ഞ്ഞ ദി​വ​സം വാ​ല്യ​ക്കോ​ട് യു​പി സ്‌​കൂ​ളി​ലെ ചി​ല വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ഇ​ത് ക​ഴി​ച്ച​തി​നുശേ​ഷം ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ടു​ക​യും ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ക്കു​ക​യും ചെ​യ്ത സം​ഭ​വം വ​രെ​യു​ണ്ടാ​യി. ഇ​ത് വി​ല്പ​ന ന​ട​ത്തു​ന്ന​വ​ര്‍​ക്ക് ഇ​തി​ന്‍റെ ദൂ​ഷ്യ​ങ്ങ​ള്‍ അ​റി​യി​ല്ലെ​ന്ന​താ​ണ് വാ​സ്തവം.

പേ​രാ​മ്പ്ര​യി​ലെ ഹോ​ള്‍​സെ​യി​ല്‍ ക​ട​യി​ല്‍ നി​ന്ന് ദി​വ​സ​വും ഓ​രോ ക​ട​ക​ളി​ലേ​ക്കും ര​ണ്ടും മൂ​ന്നും ജാ​ര്‍ ടൈം​ബോം​ബ് പോ​വു​ന്ന​താ​യി ക​ടയു​ട​മ പ​റ​ഞ്ഞു. പെ​ട്ടി​ക്ക​ട​ക​ളി​ല്‍ എ​ത്തു​ന്ന ഈ ​ചൂ​യിം​ഗം മി​ഠാ​യി പെ​ട്ടെ​ന്നു​ത​ന്നെ തീ​ര്‍​ന്നു പോ​വു​ന്ന​താ​യി ക​ടയു​ട​മ​ക​ളും പ​റ​യു​ന്നു.

ഇ​തുക​ഴി​ച്ച് അ​സ്വ​സ്ഥ​ത അ​നു​ഭ​വ​പ്പെ​ടു​ന്ന കു​ട്ടി​ക​ള്‍​ക്ക് സാ​ധാ​ര​ണ നി​ല കൈ​വ​രി​ക്കാ​ന്‍ ര​ണ്ടും മൂ​ന്നും ദി​വ​സം എ​ടു​ക്കു​ന്ന​താ​യി ര​ക്ഷി​താ​ക്ക​ള്‍ പ​റ​ഞ്ഞു. ഇ​തി​നെ​തി​രെ സ്‌​കൂ​ള്‍ അ​ധി​കൃ​ത​രും ര​ക്ഷി​താ​ക്ക​ളും നാ​ട്ടു​കാ​രും ജാ​ഗ്ര​ത പു​ല​ര്‍​ത്ത​ണ​മെ​ന്നും വി​ല്പ​ന ന​ട​ത്തു​ന്ന​തി​നെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ള്‍ ഉ​ണ്ടാ​വു​മെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

Related posts