പ്രഫ​സ​ർ ടി. ജെ. ജോസഫിന്‍റെ കൈ വെട്ടിയ കേസ്; ഒന്നാം പ്രതി 13 വർഷത്തിന് ശേഷം പിടിയില്‍

ക​ണ്ണൂ​ർ: തൊടു​പു​ഴ ന്യൂ​മാ​ൻ കോ​ള​ജ് പ്രഫ​സ​ർ ടി. ​ജെ. ജോ​സ​ഫി​ന്‍റെ കൈ​വെ​ട്ടി​യ കേ​സി​ല്‍ ഒ​ന്നാം പ്ര​തി പി​ടി​യി​ല്‍. പോ​പ്പു​ല​ര്‍ ഫ്ര​ണ്ട് പ്ര​വ​ര്‍​ത്ത​ക​നാ​യ സ​വാ​ദ് ആ​ണ് പി​ടി​യി​ലാ​യ​ത്. എ​ന്‍​ഐ​എ സം​ഘം ക​ണ്ണൂ​രി​ല്‍ നി​ന്നാ​ണ് സ​വാ​ദി​നെ പി​ടി​കൂ​ടി​യ​ത്. 13 വ​ര്‍​ഷ​മാ​യി ഇ​യാ​ൾ ഒ​ളി​വി​ല്‍ ക​ഴി​യു​ക​യാ​യി​രു​ന്നു. 13 വ​ർ​ഷ​ത്തെ അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ലാ​ണ് പ്ര​തി​യെ പി​ടി​കൂ​ടാ​ൻ ക​ഴി​ഞ്ഞ​ത്.

അ​ഫ്ഗാ​നി​സ്ഥാ​ൻ, പാ​ക്കി​സ്ഥാ​ൻ, ദു​ബാ​യി, നേ​പ്പാ​ൾ, മ​ലേ​ഷ്യ എ​ന്നി​വി​ട​ങ്ങ​ളി​ലും ഇ​യാ​ൾ​ക്കാ​യി അ​ന്വേ​ഷ​ണം ന​ട​ത്തി​യി​രു​ന്നു. ഇയാൾ സി​റി​യ​യി​ലേ​ക്കും ക​ട​ന്ന​താ​യും സം​ശ​യ​മു​ണ്ടാ​യി​രു​ന്നു.

ക​ഴി​ഞ്ഞ​വ​ര്‍​ഷം ജൂ​ലൈ 13നാ​ണ് കോ​ട​തി പ്ര​തി​ക​ളു​ടെ ശി​ക്ഷ വി​ധി​ച്ച​ത്. കേ​സി​ൽ കു​റ്റ​ക്കാ​രെ​ന്ന് ക​ണ്ടെ​ത്തി​യ ആ​റ് പ്ര​തി​ക​ളി​ല്‍ മു​ഖ്യ​പ്ര​തി​ക​ളാ​യ പ്ര​തി​ക​ളാ​യ സ​ജി​ൽ, എം ​കെ നാ​സ​ർ, ന​ജീ​ബ് എ​ന്നി​വ​ർ​ക്ക് ജീ​വ​പ​ര്യ​ന്തം ത​ട​വ് ശി​ക്ഷ​യാ​ണ് വി​ധി​ച്ചി​രു​ന്ന​ത്.

ഒൻപത്, 11, 12 പ്ര​തി​ക​ളാ​യ നൗ​ഷാ​ദി​നും മൊ​യ്തീ​ൻ കു​ഞ്ഞി​നും അ​യൂ​ബി​നും മൂ​ന്ന് വ​ർ​ഷം വീ​തം ത​ട​വും ശി​ക്ഷി​ച്ചി​രു​ന്നു. ടി.​ജെ. ജോ​സ​ഫ് ത​യാ​റാ​ക്കി​യ ചോ​ദ്യ പേ​പ്പ​റി​ൽ മ​ത​നി​ന്ദ​യു​ണ്ടെ​ന്നാ​രോ​പി​ച്ചാ​യി​രു​ന്നു ആ​ക്ര​മ​ണം. 2010 ജൂ​ലൈ നാ​ലി​നാ​യി​രു​ന്നു പ്ര​ഫ​സ​ർ ടി.​ജെ.​ ജോ​സ​ഫി​ന്‍റെ കൈ ​മ​ത​നി​ന്ദ ആ​രോ​പി​ച്ച് വെ​ട്ടി​യ​ത്. 

Related posts

Leave a Comment